ബസ്റ്റോപ്പിൽ വച്ച് അടി ഉണ്ടാക്കി ആളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന്റെ മുഖം ഭക്ഷിച്ച് യുവാവ്. കോളിംഗ് ചെക്ക് എന്ന യുവാവാണ് ലാസ് വേഗസിലെ ബസ്റ്റോപ്പിൽ ക്രൂരകൃത്യം നടത്തിയത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:
ഏപ്രിൽ 28ന് പുലർച്ചെയായിരുന്നു സംഭവം. രണ്ടുപേർ തമ്മിൽ ബസ്റ്റോപ്പിൽ അടികൂടുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. പോലീസ് എത്തുമ്പോഴേക്കും അടിപിടിയിൽ ഒരാൾ കൊല്ലപ്പെട്ടു. മൃതദേഹത്തിന്റെ തലയിൽ നിന്നും രക്തം വാർന്ന നിലയിലായിരുന്നു. സമീപത്തുനിന്ന് തന്നെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിനുശേഷം ഇയാൾ മൃതദേഹത്തിന്റെ മുഖം ഭക്ഷിച്ചു എന്ന് ചുറ്റും കൂടിനിന്നവരാണ് പോലീസിനെ അറിയിച്ചത്. ഇരയുടെ കണ്ണുകളും ചെവിയും താൻ ഭക്ഷിച്ചെന്നും തനിക്ക് ഈ ക്രൂരകൃത്യം ചെയ്യാൻ ശക്തമായ ഉൾപ്രേരണ ഉണ്ടായിരുന്നെന്നും പ്രതി സമ്മതിച്ചു. തനിക്ക് കഴിഞ്ഞ കുറെ നാളുകളായി ഉറക്കമില്ലായിരുന്നു എന്നും പ്രതി പറയുന്നു. ഇയാൾക്ക് ഏതെങ്കിലും തരത്തിലുള്ള മനോരോഗം ഉണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
Read also: 10 വർഷം, ഒരേ തരത്തിലുള്ള നൂറിലധികം മോഷണം; സമ്പാദിച്ചത് 25 കോടി രൂപ ! ആൾ ചില്ലറക്കാരനല്ല, ഡോക്ടറാണ്