ശില്‍പ കൃഷ്ണ
ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ വിപണിയി ഓരോ ദിവസവും പുതുമകള്‍ക്കും കൗതുകത്തിനുമാണ് സാക്ഷ്യം വഹിക്കുന്നത് . ഈ വ്യത്യസ്തത കാരണം വാഹനങ്ങള്‍ ഏറെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഹോണ്ട ഒടുവിലായി വിപണിയിലെത്തിച്ച ഇ-സ്‌കൂട്ടറാണ് ചാര്‍ച്ചയാകുന്നത് . സ്യൂട്ട്‌കേസ് പോലെ കൈയില്‍ കൊണ്ടുനടക്കാന്‍ സാധിക്കുകയും ആവശ്യസമയത്ത് ഇലക്ട്രിക് സ്‌കൂട്ടറാക്കാന്‍ സാധിക്കും എന്നതാണ് പ്രത്യേകത. ഈ രൂപരേഖ ഇതിനോടകം ഇ വി ആരാധകര്‍ ഏറ്റെടുത്തു .
ചൈനയിലെ മോട്ടോകോംപാക്ടോ എന്ന സ്‌കൂട്ടറിനെ ഓര്‍മ്മിക്കുവിധമാണ് ഹോണ്ടയുടെ കുഞ്ഞന്‍ ഇ സ്‌കൂട്ടറും എത്തുന്നത്. മെട്രോ സിറ്റികളിലെ ചെറു യാത്രകള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന തരത്തിലാണ് നിര്‍മാണം. പരമാവധി 24 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ശേഷിയുണ്ട് ഈ ഇത്തിരികുഞ്ഞന്. ഒറ്റത്തവണ ചാര്‍ജില്‍ 19 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയും.. 1980 കളുടെ തുടക്കത്തില്‍ മോട്ടോകോംപാക്ടോ എന്നൊരു കുഞ്ഞന്‍ വാഹനം ചൈനയില്‍ പ്രചാരത്തിലുണ്ടായിരുന്നു. അതിന്റെ ഓര്‍മക്കായാണ് ഇപ്പോള്‍ ഇലക്ട്രിക് രൂപത്തില്‍ മോട്ടോകോംപാക്ടോ ജാപ്പനീസ് ബ്രാന്‍ഡ് തിരികെ എത്തിച്ചിരിക്കുന്നത്. വിദേശ വിപണികളില്‍ ഏറെ പ്രായോഗികമായ വിധത്തിലുള്ള മോഡല്‍ ഇന്ത്യ ഉള്‍പ്പെടെ പല രാജ്യങ്ങളിലും എത്തുമോ എന്നുപോലും ഉറപ്പില്ല. എങ്കിലും കൗതുകത്തിന്റെ കാര്യത്തില്‍ ഈ വാഹനം ഒട്ടും പിന്നിലല്ല. മെട്രോ സിറ്റികളിലെ ചെറു യാത്രകള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന തരത്തിലാണ് നിര്‍മാണം.
ഒറ്റ ചാര്‍ജില്‍ 19 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുന്ന ഹോണ്ടയുടെ പുതിയ ഫോള്‍ഡിംഗ് ഇലക്ട്രിക് സ്‌കൂട്ടര്‍ വിദേശത്തെ സ്ട്രീറ്റ് റൈഡിംഗിനെല്ലാം ശരിക്കും ഉപകാരപ്രദവും പ്രായോഗികവുമാണ്. ഇനി ഇവന്‍ ഇന്ത്യയില്‍ എത്തുമോ എന്നതാണ് നമുക്ക് കാത്തിരുന്നു കാണേണ്ട കാര്യം. മാത്രമല്ല, ഇത് മടക്കാവുന്നതും ആധുനിക നഗര യാത്രക്കാര്‍ക്ക് രസകരമായ ഒരു റൈഡ് സൊല്യൂഷനുമായി കാണപ്പെടുന്നതിനാല്‍ നമ്മുടെ തിരക്കേറിയ ബെംഗളൂരു പോലുള്ള നഗരങ്ങള്‍ക്കും ഈ മോട്ടോകോംപാക്ടോ അനുയോജ്യമായിരിക്കും.110 വാട്ട് ഔട്ട്പുട്ട് ഉപയോഗിച്ച് 3.5 മണിക്കൂറിനുള്ളില്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യാം. 742 എംഎം ആണ് വാഹനത്തിന്റെ വീല്‍ബേസ്. തുറന്നു ഉപയോഗിക്കുന്ന സമയത്ത് 968 എംഎം നീളമാകും. പൂര്‍ണമായി മടക്കിയാല്‍ 100 എംഎം ആകും വലുപ്പം. 18 കിലോഗ്രാമാണ് ഭാരം.
പൊതുഗതാഗത സംവിധാനത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന വാഹനം ഷോപ്പിങ് മാളുകളില്‍ ഉള്‍പ്പെടെ പ്രയോജനപ്പെടും.നവംബറില്‍ $995 (ഏകദേശം ? 82,915) എന്ന വിലയില്‍ വണ്ടി വില്‍പ്പനയ്ക്കെത്തും.
ജാപ്പനീസ് വാഹന നിര്‍മ്മാതാവിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നോ കമ്പനിയുടെ അക്യൂറ ഡീലര്‍ഷിപ്പുകളില്‍ നിന്നോ ഇത് വാങ്ങാം .പൂര്‍ണമായി വെള്ള നിറത്തില്‍ പ്രത്യക്ഷപ്പെട്ട വാഹനത്തിന്റെ ചിത്രം ഒരു യഥാര്‍ഥ സ്യൂട്ട്‌കെയ്‌സിനെ അന്വര്‍ഥമാക്കുന്ന വിധത്തിലാണ് നിര്‍മിച്ചിട്ടുള്ളത്. ഒതുക്കവും ഭാരക്കുറവുമുള്ള ഒരു പെട്ടിയിലേക്ക് ഹാന്‍ഡ്ല്‍, സീറ്റ് എന്നിവ ചേര്‍ത്താല്‍ മോട്ടോകോംപാക്ടോ ആയി.