ബിഡിജെഎസ് എൻഡിഎ മുന്നണി വിട്ടേക്കും; യു ഡി എഫിനൊപ്പം ചേരണമെന്ന് നേതാക്കൾ

ആലപ്പുഴ: ബിജെപി ബന്ധം ഉപേക്ഷിച്ച് യുഡിഎഫിൽ ചേരാൻ ഒരുങ്ങി ബിഡിജെഎസ്. എൻഡിഎ മുന്നണിയിൽ പാർട്ടി കടുത്ത അവ​ഗണന നേരിടുന്നു എന്ന വികാരം നേതാക്കൾക്കിടയിൽ ശക്തമാണ്.

പാർട്ടി പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്കുപോലും മുന്നണിയിൽ അർഹമായ പരി​ഗണന ലഭിക്കുന്നില്ലെന്നും പ്രവർത്തകർ ആരോപിക്കുന്നു. പാർട്ടിക്കുള്ള ജനസ്വാധീനം അം​ഗീകരിക്കാൻ ബിജെപി തയ്യാറാകുന്നില്ലെന്നും, ബിജെപിയുമായുള്ള സഖ്യത്തിന്റെ പേരിൽ ബിഡിജെഎസിനുള്ള ജനപിന്തുണ ഫലപ്രദമായി വിനിയോ​ഗിക്കാനാകുന്നില്ല എന്നുമാണ് ഒരുവിഭാ​ഗം പ്രവർത്തകരുടെ ആരോപണം.

വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് എൻഡിഎ സഖ്യം അവസാനിപ്പിച്ച് യുഡിഎഫിൽ ചേരണം എന്ന വികാരം ബിഡിജെഎസിൽ ശക്തമാണ്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണെന്നും ബിഡിജെഎസ് കൂടി യുഡിഎഫിൽ ചേർന്നാൽ ഒരേസമയം യുഡിഎഫിനും പാർട്ടിക്കും ​ഗുണകരമാണെന്നും ബിഡിജെഎസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. മുന്നണിമാറ്റം സംബന്ധിച്ച് ഏതാനും കോൺഗ്രസ് നേതാക്കളും ബിഡിജെസ് നേതൃത്വവും തമ്മിൽ അനൗദ്യോഗിക ചർച്ചകൾ നടന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

തുഷാർ വെളളാപ്പള്ളിയുടെ അസാന്നിധ്യത്തിൽ ചേർന്ന ബി.ഡി.ജെ.എസ്. യോ​ഗത്തിൽ മുന്നണിമാറ്റം സംബന്ധിച്ച് ശക്തമായ ആവശ്യമുയർന്നു എന്നാണ് സൂചന. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ, ആറ്റിങ്ങൽ, തൃശ്ശൂർ എന്നിവിടങ്ങളിലെല്ലാം ബി.ജെ.പി. സ്ഥാനാർഥികൾക്ക് വോട്ടുകൂടാൻ മുഖ്യകാരണം എസ്.എൻ.ഡി.പി. യോഗത്തിന്റെ നിലപാടാണെന്നാണ് ബിഡിജെഎസ് പറയുന്നത്. എന്നാൽ, ആ പരിഗണന ബിജെപിയിൽനിന്ന് പാർട്ടിക്കു കിട്ടുന്നില്ലെന്നാണ് ആക്ഷേപം.

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബിഡിജെഎസ്. പ്രത്യേക സഹായമൊന്നും മുന്നണിസ്ഥാനാർഥിക്കു ചെയ്തില്ലെന്നും അതിനാലാണ് സി.പി.എമ്മിന് വോട്ടുകുറയാതിരുന്നതെന്നുമാണ് ബിഡിജെഎസ് നേതാക്കളുടെ വാദം. എൻഡിഎ എന്നു പറയുന്നത് സങ്കല്പം മാത്രമായി, നേതൃയോഗം പോലും നടക്കുന്നില്ല, തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ഒരുവർഷംപോലും ഇല്ലാതിരിക്കെ പ്രാദേശികതലത്തിൽ മുന്നൊരുക്കമൊന്നും നടക്കുന്നില്ല തുടങ്ങിയ ആക്ഷേപങ്ങളാണ് ബിഡിജെഎസ് നേതാക്കൾ ഉന്നയിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഈഴവ വോട്ടുകൾക്കു മേൽക്കൈയുള്ള സ്ഥലങ്ങളിൽ ഒറ്റയ്ക്കു മത്സരിക്കാനും ആലോചനകൾ നടക്കുന്നുണ്ട്.

മറ്റു പാർട്ടികളിൽനിന്ന് ബിഡിജെഎസിലെത്തുന്നവർ ക്രമേണ ബിജെപിക്കാരായി മാറുകയാണെന്നും പാർട്ടിക്കു വളർച്ചയില്ലാത്തത് എൻഡിഎയിൽ നിൽക്കുന്നതു കൊണ്ടാണെന്നുമാണ് പാർട്ടിയിലെ ചർച്ചകൾ. എന്നാൽ, മുന്നണിമാറ്റത്തിന്റെ പ്രധാന തടസ്സം തുഷാർ വെള്ളാപ്പള്ളിക്ക് നരേന്ദ്ര മോദിയും അമിത് ഷായുമായുമുള്ള വ്യക്തിബന്ധമാണ്. അതിനാൽ തന്നെ മുന്നണിമാറ്റത്തെ തുഷാർ അംഗീകരിക്കാൻ സാധ്യത കുറവാണ്.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുമോ?

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുമോ? പാലക്കാട്: പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികള്‍...

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ കോതമംഗലം: പോക്സോ കേസി​ൽ സി.പി.എം നേതാവ് പിടിയിൽ....

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമ...

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു മണ്ണാർക്കാട്: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം മണ്ണാർക്കാട്...

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

Related Articles

Popular Categories

spot_imgspot_img