web analytics

ആദ്യ ഓവറിൽ 15 റൺസ്; തൊട്ടുപിന്നാലെ തുടരെ തുടരെ കൂടാരം കയറിയത് 3 ബാറ്റർമാർ; ഇന്ത്യക്ക് മങ്ങിയ തുടക്കം

ബാര്‍ബഡോസ്: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. മിന്നല്‍ തുടക്കമിട്ടിട്ടും പൊടുന്നനെ ഇന്ത്യ പ്രതിരോധത്തിലേക്ക് വീഴുകയായിരുന്നു.Batting collapse for India in T20 World Cup final against South Africa

34 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. നിലവില്‍ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സ് എന്ന നിലയില്‍ പൊരുതുന്നു.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഋഷഭ് പന്ത്, സൂര്യകുമാര്‍ യാദവ് എന്നിവരാണ് പുറത്തായത്. രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി കേശവ് മഹാരാജാണ് തുടക്കത്തില്‍ മിന്നലടികളോടെ തുടങ്ങിയെ ഇന്ത്യയെ അതിവേഗം പ്രതിരോധത്തിലേക്ക് തള്ളിയിട്ടത്. പിന്നാലെ പന്തെടുത്ത കഗിസോ റബാഡ സൂര്യകുമാറിനേയും മടക്കി ഇന്ത്യയെ ഞെട്ടിച്ചു.

35 പന്തില്‍ 41 റണ്‍സുമായി കോഹ്‌ലിയും 25 പന്തില്‍ 36 റണ്‍സുമായി അക്ഷര്‍ പട്ടേലും ക്രീസില്‍.

ടോസ് നേടി ഇന്ത്യ ബാറ്റിങിനു ഇറങ്ങുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ 15 റണ്‍സാണ് ഇന്ത്യ അടിച്ചത്. മൂന്ന് ഫോറുകളുമായി വിരാട് കോഹ്‌ലി 14 റണ്‍സ് വാരി. ഒരു റണ്‍ ഈ ഓവറില്‍ രോഹിതിന്‍റെ വകയും. അങ്ങനെ 15 റണ്‍സ് ആദ്യ ഓവറില്‍ വന്നു.

പിന്നാലെ രോഹിതും തുടങ്ങി. തുടരെ രണ്ട് ബൗണ്ടറികളുമായി കേശവ് മഹാരാജിനെ സ്വീകരിച്ച രോഹിത് പക്ഷേ നാലാം പന്തില്‍ ക്ലാസനു ക്യാച്ച് നല്‍കി മടങ്ങി. 5 പന്തില്‍ 9 റണ്‍സായിരുന്നു രോഹിത് നേടിയത്.

പിന്നാലെ ഋഷഭ് പന്തിനെ കേശവ് മഹാരാജ് മടക്കി. പൂജ്യത്തിനാണ് പന്തിന്റെ മടക്കം. സൂര്യകുമാറിനെ റബാഡ ഔട്ടാക്കി. താരം 3 റണ്‍സ് മാത്രമാണ് കണ്ടെത്തിയത്

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

ബി.ഡി.ജെ.എസിനെ മുന്നണിയിലേക്ക് സ്വാഗതംചെയ്ത് സി.പി.എം

ബി.ഡി.ജെ.എസിനെ മുന്നണിയിലേക്ക് സ്വാഗതംചെയ്ത് സി.പി.എം ആലപ്പുഴ: ബി.ഡി.ജെ.എസ്. പ്രവർത്തകരെ സി.പി.എമ്മിലേക്കും ഇടതുപക്ഷ മുന്നണിയിലേക്കും...

കൊച്ചിയിൽ വിരമിച്ച സ്കൂൾ അധ്യാപിക വീടിനുള്ളിൽ രക്തം വാർന്ന് മരിച്ച നിലയിൽ; കൊലപാതകമെന്ന് സൂചന

കൊച്ചിയിൽ വിരമിച്ച സ്കൂൾ അധ്യാപിക വീടിനുള്ളിൽ രക്തം വാർന്ന് മരിച്ച നിലയിൽ;...

മരിച്ച ശേഷവും മര്‍ദനം: ഇത്ര ഭീകരത കണ്ടിട്ടില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്;നടുക്കുന്ന വെളിപ്പെടുത്തല്‍

കൊച്ചി: വാളയാര്‍ അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണന്റെ...

മെട്രോ സ്റ്റേഷനുകളിൽ പുക ബോംബെറിഞ്ഞ് കത്തിയാക്രമണം; മൂന്ന് മരണം, അക്രമി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

മെട്രോ സ്റ്റേഷനുകളിൽ പുക ബോംബെറിഞ്ഞ് കത്തിയാക്രമണം; മൂന്ന് മരണം, അക്രമി കെട്ടിടത്തിൽ...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

മലയാളികളെ വിടാതെ പിന്തുടർന്ന് അറേബ്യൻ ഭാ​ഗ്യദേവത; ഇക്കുറി എട്ടു കോടിരൂപയിലേറെ

മലയാളികളെ വിടാതെ പിന്തുടർന്ന് അറേബ്യൻ ഭാ​ഗ്യദേവത; ഇക്കുറി എട്ടു കോടിരൂപയിലേറെ ദുബായ്: പ്രവാസലോകത്ത്...

Related Articles

Popular Categories

spot_imgspot_img