ഉത്ഘടന ദിവസം ബാറിൽ മദ്യത്തിന്റെ അളവ് കുറഞ്ഞത് ചോദ്യം ചെയ്ത നാട്ടുകാരനെ ആക്രമിച്ച ബാർ ജീവനക്കാരൻ അറസ്റ്റിൽ. ബാർ ജീവനക്കാരൻ കുമരകം സ്വദേശി ബിജുവിനെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം വെമ്പള്ളി ജംഗ്ഷന് സമീപം പ്രവർത്തനമാരംഭിച്ച പുതിയ ബാറിലാണ് സംഭവം ഉണ്ടായത്.
ബാറിൽ മദ്യപിക്കാനെത്തിയ നാട്ടുകാർ, ഒഴിച്ച മദ്യത്തിന്റെ അളവ് കുറഞ്ഞത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിനിടയാക്കിയത്. മദ്യത്തെ ഒഴിക്കുന്ന ഗ്ളാസ്‌കൊണ്ട് ഇയാളെ എറിഞ്ഞു വീഴ്ത്തിയ ജീവനക്കാരൻ മർദിക്കുകയായിരുന്നു. വീഡിയോ കാണാം.