മാരാരിക്കുളം പൊലീസ് സ്റ്റേഷന് എതിർവശമുള്ള ബാറിന് മുന്നിലാണ് സംഭവം
ആലപ്പുഴ: ആലപ്പുഴയിൽ ബാർ ജീവനക്കാരന് നേരെ ആക്രമണം. എസ്.എൽ പുരത്ത് ആണ് സംഭവം. കഞ്ഞിക്കുഴി എസ്.എസ് ബാറിലെ ജീവനക്കാരനായ സന്തോഷിനാണ് കുത്തേറ്റത്.(Bar employee attacked in alappuzha; accused arrested)
ആക്രമണം നടത്തിയ വടക്ക് പഞ്ചായത്ത് പുതുവൽച്ചിറ വീട്ടിൽ അരുൺ മുരളി എന്ന പ്രമോദ് (27) എന്നയാളെ പോലീസ് പിടികൂടി. മാരാരിക്കുളം പൊലീസ് സ്റ്റേഷന് എതിർവശമുള്ള ബാറിന് മുന്നിലാണ് സംഭവം നടന്നത്. ബാറിൽ മദ്യപിച്ച് ബഹളം വെച്ചത് ചോദ്യം ചെയ്തതാണ് അക്രമണത്തിലേക്ക് നയിച്ചത്.
ആളുകൾ നോക്കിനിൽക്കെ പ്രമോദിനെ സന്തോഷ് കുത്തിപ്പരിക്കേല്പിക്കുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഗുരുതര പരിക്കേറ്റ സന്തോഷിനെ വിദഗ്ധ ചികിത്സക്കായി എറണാകുളത്തേക്ക് മാറ്റിയിരിക്കുകയാണ്.