ന്യൂഡല്‍ഹി: അടുത്ത മാസത്തില്‍ രാജ്യത്ത് മൊത്തം 13 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണ് ഇത്.
സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. സംസ്ഥാനത്ത് ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ബാങ്കിന് അവധിയാണ്.
പ്രാധാന്യം അനുസരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത രീതിയിലാണ് ബാങ്കുകള്‍ക്ക് അവധി വരുന്നത്.
എന്നാൽ അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് വലിയ ആശ്വാസമാണ്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് ജൂലൈ മാസത്തില്‍ മൊത്തം 13 ബാങ്ക് അവധികള്‍ വരുന്നത്.
അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും പട്ടിക താഴെ:
ജൂലൈ 5 ( ശനിയാഴ്ച) – ഗുരു ഹര്‍ഗോവിന്ദ് ജയന്തി- ജമ്മുവിലും ശ്രീനഗറിലും അവധി
ജൂലൈ 6- ഞായറാഴ്ച
ജൂലൈ 12- രണ്ടാം ശനിയാഴ്ച
ജൂലൈ 13- ഞായറാഴ്ച
ജൂലൈ 14- തിങ്കളാഴ്ച- Beh Deinkhlam- മേഘാലയയില്‍ അവധി
ജൂലൈ 16- ബുധനാഴ്ച- Harela festival- ഉത്തരാഖണ്ഡില്‍ അവധി
ജൂലൈ 17- വ്യാഴാഴ്ച- യു തിരോട്ട് സിങ് ചരമവാര്‍ഷിക ദിനം- മേഘാലയയില്‍ അവധി
ജൂലൈ 19- ശനിയാഴ്ച- Ker Puja- ത്രിപുരയില്‍ അവധി
ജൂലൈ 20- ഞായറാഴ്ച
ജൂലൈ 26- നാലാം ശനിയാഴ്ച
ജൂലൈ 27- ഞായറാഴ്ച
ജൂലൈ 28- Drukpa Tshe-zi- സിക്കിമില്‍ അവധി
English Summary :
Next month, banks across the country will remain closed for a total of 13 days, including regional and national holidays









