കുവൈത്ത്: വാട്ടർ ഗണ്ണുകളുടെയും വാട്ടർ ബലൂണിന്റെയും വിൽപ്പനയ്ക്ക് നിരോധനമേർപ്പെടുത്തി കുവൈത്ത്. വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. ഡിസംബർ ഒന്ന് മുതൽ മാർച്ച് 31 വരെയായിരിക്കും നിരോധനം നിലനിൽക്കുക. ഫെബ്രുവരി 25, 26 തീയതികളിൽ നടക്കുന്ന ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായാണ് നടപടി.
ആഘോഷത്തിന് വാട്ടർ ഗണ്ണുകളും വാട്ടർ ബലൂണും ഉപയോഗിച്ച് കുട്ടികളും മുതിർന്നവരും പൊതു ജനങ്ങൾക്ക് നേരെ വെള്ളം ചീറ്റുകയും ജലം പാഴാക്കുകയും ചെയ്യും. ഈ തരത്തിലുള്ള പ്രവണതകൾ ഒഴിവാക്കാനും പൊതു ക്രമസമാധാനം നിലനിർത്താനുമാണ് മന്ത്രാലയത്തിന്റെ ഈ നടപടി. തീരുമാനം നടപ്പിലാക്കുന്നതിന് എല്ലാ ബന്ധപ്പെട്ട അധികാരികൾക്കും മന്ത്രാലയം വേണ്ട നിർദേശം നൽകിയിട്ടുണ്ട്.