പോലീസിൻ്റെ കണ്ണുവെട്ടിച്ച് ഒന്നര മാസം; ബൈക്കിൽ കറങ്ങിയ കൊടുക്രിമിനൽ പിടിയിൽ; ബാലമുരുകനെ പൊക്കിയത് വാഹനപരിശോധനയ്ക്കിടെ
തിരുച്ചിറപ്പള്ളി: 53 ക്രിമിനൽ കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളി ബാലമുരുകൻ ഒടുവിൽ പൊലീസിന്റെ പിടിയിലായി.
നവംബർ മൂന്നിന് വിയ്യൂർ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ഇയാളെ, തിരുച്ചിറപ്പള്ളിയിൽ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് വീണ്ടും പിടികൂടിയത്.
ബൈക്കിലെത്തിയ ബാലമുരുകനെ പൊലീസ് തടഞ്ഞുവെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
തമിഴ്‌നാട് തെങ്കാശി കോടതിയിൽ ഹാജരാക്കിയ ഇയാളെ ഞായറാഴ്ച ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
തമിഴ്‌നാട് കടയം സ്വദേശിയായ ബാലമുരുകൻ (44) കവർച്ച, കൊലപാതകശ്രമം അടക്കം 53 കേസുകളിലെ പ്രതിയാണ്.
ഇത് ആദ്യമായല്ല ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുന്നത്. നേരത്തെയും തമിഴ്‌നാട് പൊലീസ് വാഹനത്തിൽ നിന്ന് ഇയാൾ രക്ഷപ്പെട്ടിരുന്നു.
2021-ൽ തമിഴ്‌നാട്ടിലെ കവർച്ചക്കേസുമായി ബന്ധപ്പെട്ട് മറയൂരിൽ നിന്ന് കേരള പൊലീസ് ബാലമുരുകനെ പിടികൂടി കൈമാറിയിരുന്നു.
പിന്നീട് ജാമ്യത്തിലിറങ്ങിയ ഇയാൾ മറയൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ തുടർച്ചയായി മോഷണങ്ങൾ നടത്തിയതായും പൊലീസ് പറയുന്നു.
കേരള പൊലീസ് വീണ്ടും പിടികൂടിയതിനെ തുടർന്ന് ബാലമുരുകൻ വിയ്യൂർ ജയിലിലായിരുന്നു. തമിഴ്‌നാട്ടിലെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കുന്നതിനിടെയാണ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്.
ഈ സംഭവത്തിൽ തമിഴ്‌നാട് വിരുതനഗർ ജില്ലയിലെ ബന്ദൽക്കുടി പൊലീസ് സ്റ്റേഷനിലെ എസ്‌ഐ നാഗരാജൻ ഉൾപ്പെടെ മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ ഏർപ്പെടുത്തിയിരുന്നു.
പിന്നാലെ ബാലമുരുകനെ കണ്ടെത്താനുള്ള അന്വേഷണം ക്യൂ ബ്രാഞ്ചിന് കൈമാറുകയായിരുന്നു.
English Summary
Notorious criminal Balamurugan, an accused in 53 criminal cases, has been re-arrested by police in Tiruchirappalli. He had escaped from Tamil Nadu police custody while being taken from Viyyur Jail on November 3. The accused was caught during a vehicle inspection and later remanded to judicial custody by a Tenkasi court. Multiple police officers were earlier suspended over his escape, and a Q-Branch probe was launched to track him down.
balamurugan-53-cases-notorious-criminal-arrested-again-tiruchirappalli
Crime, Tamil Nadu Police, Balamurugan, Custody Escape, Tiruchirappalli, Kerala Police, Judicial Custody, Q Branch Investigation









