വില്ലൻ വേഷത്തിൽ ബോളിവുഡിനെ വിറപ്പിക്കാനൊരുങ്ങി പൃഥ്വിരാജ്; ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ ട്രെയിലർ പുറത്ത്

പൂജ എൻ്റർടെയിൻമെൻ്റിൻ്റെ ബാനറിൽ അക്ഷയ് കുമാർ, ടൈഗർ ഷ്രോഫ്, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അലി അബ്ബാസ് സംവിധാനം ചെയ്യുന്ന ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. കബീർ എന്ന വില്ലൻ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. അക്ഷയ് കുമാർ, ടൈഗർ ഷ്രോഫ് എന്നിവരുടെ ഉഗ്രൻ ആക്ഷൻ രംഗങ്ങളും ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സൊനാക്ഷി സിൻഹ, മാനുഷി ചില്ലർ, അലായ എന്നിവരാണ് നായികമാർ. രോണിത്ത് റോയ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വഷു ഭഗ്നാനിയും പൂജ എന്റർടൈൻമെന്റും ചേർന്ന് അലി അബ്ബാസ് സഫർ ഫിലിംസുമായി സഹകരിച്ചാണ് ചിത്രത്തിൻ്റെ നിർമ്മാണം. വഷു ഭഗ്നാനി, ദീപ്ഷിഖ ദേശ്മുഖ്, ജാക്കി ഭഗ്നാനി, ഹിമാൻഷു കിഷൻ മെഹ്റ, അലി അബ്ബാസ് സഫർ എന്നിവരാണ് നിർമ്മാതാക്കൾ. അലി അബ്ബാസ് സഫറും ആദിത്യ ബസുവും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

 

ഇത് ആദ്യമായാണ് അക്ഷയും ടൈഗറും ഇന്ത്യയിലെ ഏറ്റവും വലിയ ആക്ഷൻ സിനിമയിൽ ഒരുമിച്ച് അഭിനയിക്കുന്നത്. ആവേശമുണർത്തുന്ന ആക്ഷൻ സീക്വൻസുകളും ദേശസ്‌നേഹത്തിന്റെ ആവേശവും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ട്രെയിലർ, ചിത്രത്തെ ഏറെ ആകാംക്ഷയോടെ മുൾമുനയിൽ എത്തിക്കുകയാണ്. മുടി നീട്ടി വളർത്തി ഒരു മാസ്ക് കൊണ്ട് മുഖം മറച്ച രീതിയിലാണ് പൃഥ്വിരാജിനെ ട്രെയിലർ അവതരിപ്പിക്കുന്നത്. അയ്യ, ഔറം​ഗസേബ്, നാം ഷബാന എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ബോളിവുഡ് ചിത്രമാണ് ബഡേ മിയാൻ ഛോട്ടേ മിയാൻ.

ആക്ഷൻ ത്രില്ലർ എൻ്റർടെയിനർ ഗണത്തിലുള്ള ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായാണ് എത്തുന്നത്. മുംബൈ, ലണ്ടൻ, അബുദാബി, സ്കോട്ട്‌ലൻഡ്, ജോർദാൻ തുടങ്ങിയ അതിമനോഹരമായ ലൊക്കേഷനുകളിൽ ചിത്രീകരിച്ച ഈ പാൻ-ഇന്ത്യ സിനിമ ഈദ് റിലീസായി ഏപ്രിൽ 10ന് ആണ് തിയറ്ററുകളിൽ എത്തുന്നത്.

 

Read Also: ഹോളി ആഘോഷത്തിൽ പങ്കെടുത്തില്ല; കാസർകോട്ട് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് സഹപാഠികളുടെ മർദനം, പരാതി

 

 

 

spot_imgspot_img
spot_imgspot_img

Latest news

ശബരിമല തീർഥാടകരുടെ ടെമ്പോ ട്രാവലർ സ്വകാര്യ ബസില്‍ ഇടിച്ച് അപകടം; മൂന്ന് പേര്‍ മരിച്ചു; അഞ്ച് പേരുടെ നില അതീവഗുരുതരം

ശബരിമല തീർഥാടകരുടെ ടെമ്പോ ട്രാവലർ സ്വകാര്യ ബസില്‍ ഇടിച്ചുണ്ടായ ഉണ്ടായ അപകടത്തിൽ...

കോമ്പസ് കൊണ്ട് ശരീരത്തിൽ കുത്തി മുറിവിൽ ലോഷൻ ഒഴിച്ചു; പുറത്തുവന്നത് അതിപൈശാചിക ദൃശ്യങ്ങൾ; ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

കോട്ടയം: ഗാന്ധിനഗര്‍ നഴ്‌സിംഗ് കോളേജിലെ റാഗിങിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപ്പെട്ടു....

ചർച്ചകൾ പരാജയം; മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി

ന്യൂഡൽഹി: മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ രാജിക്ക് പിന്നാലെ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം...

കരിമരുന്ന് പ്രയോഗത്തിന് പിന്നാലെ ആന ഇടഞ്ഞ് മറ്റൊരു ആനയെ കുത്തി; കൊയിലാണ്ടിയിലെ അപകടത്തിൽ മരണം മൂന്നായി, മുപ്പതോളം പേർക്ക് പരിക്ക്

കോഴിക്കോട്: കൊയിലാണ്ടിയിൽ ക്ഷേത്ര ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞുണ്ടായ അപകടത്തില്‍ മരണസംഖ്യ മൂന്നായി....

Other news

വഞ്ചന കേസ്; പാലാ എംഎൽഎ മാണി സി കാപ്പൻ കുറ്റവിമുക്തൻ

കൊച്ചി: മുംബൈ വ്യവസായിയിൽ നിന്നും പണം വാങ്ങി വഞ്ചിച്ചെന്ന കേസിലാണ് പാല...

കൂടുതൽ ഫാസ്റ്റായി ഫാസ്റ്റ് ടാഗ്; ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി പാളും

ഡൽഹി: പുതിയ ഫാസ്റ്റ് ടാഗ് നിയമങ്ങൾ പുറത്തുവിട്ട് നാഷണൽ പയ്മെന്റ്റ് കോർപറേഷൻ...

എ.കെ. ശശീന്ദ്രന് കരിങ്കൊടി: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ റിമാൻഡ് ചെയ്തു

വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ്റെ വാഹനം തടഞ്ഞു കരിങ്കൊടി കാട്ടിയ കേസിൽ...

ലൈംഗിക പീഡന കേസുകളിൽ പ്രതിചേർക്കപ്പെട്ട 255 സ്കൂൾ അധ്യാപകരുടെ ലിസ്റ്റ് റെഡി; വിദ്യാഭ്യാസ യോഗ്യതകൾ റദ്ദാക്കിയ ശേഷം പിരിച്ചുവിടും

ചെന്നൈ: ലൈംഗിക പീഡന കേസുകളിൽ പ്രതിചേർക്കപ്പെട്ട സ്കൂൾ അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യതകൾ...

Related Articles

Popular Categories

spot_imgspot_img