web analytics

ഡയറക്ടർ നിയമനം: അന്താരാഷ്ട്ര കായൽ കൃഷി ഗവേഷണ കേന്ദ്രത്തിൽ അവസരം

ഡയറക്ടർ നിയമനം: അന്താരാഷ്ട്ര കായൽ കൃഷി ഗവേഷണ കേന്ദ്രത്തിൽ അവസരം

ആലപ്പുഴ: ആലപ്പുഴ നീർക്കുന്നം ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര കായൽ കൃഷി ഗവേഷണ പരിശീലന കേന്ദ്രത്തിൽ (IRTCBSF) ഡയറക്ടർ തസ്തികയിലേക്ക് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.

കൃഷി വികസന കർഷക ക്ഷേമ വകുപ്പാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മൂന്ന് വർഷത്തെ കാലാവധിയിലേക്കാണ് നിയമനം നടക്കുന്നത്.

ജനറൽ ആശുപത്രിയിൽ മൂർഖൻ, കണ്ടെത്തിയത് ഓപ്പറേഷൻ തിയറ്ററിന് സമീപം

യോഗ്യതയും പരിചയവും

ബയോളജിക്കൽ സയൻസ്, അഗ്രികൾച്ചറൽ സയൻസ്, ആനിമൽ സയൻസ്, മറൈൻ സയൻസ്, എർത്ത് സയൻസ്, ബയോടെക്‌നോളജി, സോയിൽ ആൻഡ് വാട്ടർ എൻജിനീയറിങ് തുടങ്ങിയ മേഖലകളിൽ പ്രാവീണ്യമുള്ള മുതിർന്ന ശാസ്ത്രജ്ഞർക്കും അക്കാദമിക് വിദഗ്ധർക്കുമാണ് അപേക്ഷിക്കാൻ കഴിയുക.

സയൻസിൽ പി.എച്ച്.ഡി നിർബന്ധമാണ്.
ബന്ധപ്പെട്ട വിഷയങ്ങളിൽ കുറഞ്ഞത് 20 വർഷത്തെ ഗവേഷണ–അധ്യാപന പരിചയം ഉണ്ടായിരിക്കണം.

പി.എച്ച്.ഡി സ്കോളർമാർക്ക് മാർഗനിർദേശം നൽകിയ അനുഭവവും റിവ്യൂഡ് ജേർണലുകളിൽ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ച അനുഭവവും നിർബന്ധമാണ്.

പ്രായപരിധിയും സേവന വ്യവസ്ഥകളും

2026 ജനുവരി 31-ന് 65 വയസ് കവിയരുത്. എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ശുപാർശ പ്രകാരം സർക്കാർ നിശ്ചയിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും നിയമിക്കപ്പെടുന്ന വ്യക്തിക്ക് ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം

ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളും സഹിതം അപേക്ഷകൾ
ഡയറക്ടർ ഓഫ് അഗ്രികൾച്ചർ, ഡയറക്ടറേറ്റ് ഓഫ് അഗ്രികൾച്ചറൽ ഡെവലപ്മെന്റ് ആന്റ് ഫാർമർ വെൽഫയർ ഡിപ്പാർട്ട്മെന്റ്, വികാസ് ഭവൻ, തിരുവനന്തപുരം – 695033
എന്ന വിലാസത്തിലേക്കോ
tp1assistantda@gmail.com (CC: ddplgdir@gmail.com) എന്ന ഇമെയിൽ വിലാസത്തിലേക്കോ അപേക്ഷ അയക്കാം.

അവസാന തീയതിയും ബന്ധപ്പെടേണ്ട നമ്പറും

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 31 വൈകിട്ട് 5 മണി വരെ.

കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് സമയത്ത് 9383470027 എന്ന നമ്പറിൽ ബന്ധപ്പെടാം.

English Summary:

The Agriculture Development and Farmers Welfare Department has invited applications for the post of Director at the International Rice Research and Training Centre for Backwater Sustainable Farming (IRTCBSF) in Alappuzha. The appointment will be for a three-year term, and eligible senior scientists or academic experts with a PhD and at least 20 years of experience can apply by January 31.

spot_imgspot_img
spot_imgspot_img

Latest news

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ നടത്തും

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ...

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത്

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത് തിരുവനന്തപുരം: ശബരിമലയിലെ...

Other news

ജനറൽ ആശുപത്രിയിൽ മൂർഖൻ, കണ്ടെത്തിയത് ഓപ്പറേഷൻ തിയറ്ററിന് സമീപം

ജനറൽ ആശുപത്രിയിൽ മൂർഖൻ, കണ്ടെത്തിയത് ഓപ്പറേഷൻ തിയറ്ററിന് സമീപം തൃശൂർ: തൃശൂർ ജനറൽ...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

മൂന്നാറിൽ വടിവാളുമായി വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം; നാലുപേർക്ക് പരിക്ക്: കേസെടുത്തു

മൂന്നാറിൽ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം; നാലുപേർക്ക് പരിക്ക് മൂന്നാർ: പള്ളിവാസൽ രണ്ടാംമൈലിൽ...

പുതിയ മൊബൈൽ ഫോണിനായുള്ള തർക്കം; വാങ്ങിക്കൊടുക്കില്ലെന്നു ഭർത്താവ്; 22കാരി ജീവനൊടുക്കി

പുതിയ മൊബൈൽ ഫോണിനായുള്ള തർക്കം; 22കാരി ജീവനൊടുക്കി ആരവല്ലി: ഗുജറാത്തിലെ ആരവല്ലി ജില്ലയിൽ...

വാക്കുപാലിച്ച് രാജീവ് ചന്ദ്രശേഖർ; നെടുമലക്കാർക്ക് ഇനി ഭയമില്ലാതെ വെള്ളമെടുക്കാം

വാക്കുപാലിച്ച് രാജീവ് ചന്ദ്രശേഖർ; നെടുമലക്കാർക്ക് ഇനി ഭയമില്ലാതെ വെള്ളമെടുക്കാം കല്ലൂർക്കാട്: കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിലെ...

എക്സൈസ് ഓഫിസിലേക്ക് ഇഴഞ്ഞെത്തി പാമ്പ്; കാണാൻ നാട്ടുകാരും

എക്സൈസ് ഓഫിസിലേക്ക് ഇഴഞ്ഞെത്തി പാമ്പ്; കാണാൻ നാട്ടുകാരും ശാസ്താംകോട്ട: എക്സൈസ് കുന്നത്തൂർ സർക്കിൾ...

Related Articles

Popular Categories

spot_imgspot_img