മദ്യനയക്കേസിൽ അരവിന്ദ് കെജ്‌രിവാളിനു തിരിച്ചടി. ED കസ്റ്റഡി കാലാവധി ഏപ്രിൽ 1 വരെ നീട്ടി. തനിക്കെതിരായ കേസ് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ജനങ്ങൾ ഇതിനുമറുപടി നൽകുമെന്നും കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴി അരവിന്ദ് കെജ്രിവാൾ മാധ്യമങ്ങളോട് പറഞ്ഞു. ഇഡി കസ്റ്റഡി കാലാവധി ഇന്ന് തീര്‍ന്ന സാഹചര്യത്തിലാണ് ദില്ലി റൗസ് അവന്യൂ കോടതിയില്‍ കെജ്രിവാളിനെ ഹാജരാക്കിയത്. കോടതിമുറിയില്‍ ചൂടൻ വാഗ്വാദമാണ് കെജ്രിവാളും ഇഡിയും തമ്മിലുണ്ടായത്.
അരവിന്ദ് കെജ്‌രിവാളിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. രമേഷ് ഗുപ്ത ഹാജരായി. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജുവും സ്‌പെഷ്യല്‍ കോണ്‍സല്‍ സൊഹേബ് ഹുസ്സൈനും ഇ.ഡിക്കുവേണ്ടി വീഡിയോ കോണ്‍ഫെറന്‍സ് വഴി ഹാജരായി. വേര്‍തിരിച്ചെടുത്ത ഡിജിറ്റല്‍ വിവരങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് എസ്.വി. രാജു കോടതിയെ അറിയിച്ചു. ഇ.ഡിയുടെ ചോദ്യങ്ങള്‍ക്ക് കെജ്‌രിവാള്‍ ഒഴിഞ്ഞുമാറുന്ന മറുപടികളാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read Also: വീട് ജപ്തി ഭീഷണിയിൽ: പത്തനംതിട്ടയിൽ കിടപ്പുരോഗിയായ വയോധികൻ സ്വയം കുത്തി മരിച്ചു