web analytics

കുട്ടി ആനേ, നല്ല ആനേ, ഓടി വായോ, ചോറ് വേണോ? എൽ പി സ്കൂളിലേക്ക് ഓടിക്കയറിയ കാട്ടു കുറുമ്പനെ തിരിച്ചയച്ചു

കുട്ടി ആനേ, നല്ല ആനേ, ഓടി വായോ, ചോറ് വേണോ? എൽ പി സ്കൂളിലേക്ക് ഓടിക്കയറിയ കാട്ടു കുറുമ്പനെ തിരിച്ചയച്ചു

ചേകാടി (വയനാട്):
“കുട്ടി ആനേ, നല്ല ആനേ, ഓടി വായോ, ചോറ് വേണോ?” – ചേകാടി ഗവ. എൽ.പി. സ്കൂളിലെ കുട്ടികൾ അടച്ചിട്ട ക്ലാസ് മുറികളിൽ നിന്ന് ജനാലകൾക്കരികിലൂടെ വിളിച്ചുകൂവുകയായിരുന്നു. അവരുടെ ശബ്ദം കേട്ട്, കാട്ടിൽ നിന്ന് വഴിതെറ്റി സ്കൂൾ ഗ്രൗണ്ടിലേക്കെത്തിയ കുട്ടിയാന അങ്ങോട്ടേക്ക് ഓടിക്കയറി.

ക്ലാസ് മുറികളുടെ ജനാലകളും വാതിലുകളും കൊച്ചു തുമ്പിക്കൈകൊണ്ട് തള്ളിത്തുറക്കാൻ ശ്രമിച്ച കുഞ്ഞാന, പിന്നാലെ വരാന്തയിലൂടെയും പരിസരത്തും കുസൃതി കാട്ടി. കുട്ടികളുടെ ചെരിപ്പുകൾ തട്ടിത്തെറിപ്പിക്കുകയും വരാന്ത മുഴുവൻ ചെളിയിലാഴ്ത്തുകയും ചെയ്തു. ഇരുചക്രവാഹനങ്ങളിൽ കയറിയിരിക്കാനും തള്ളിയിടാനും ശ്രമിച്ചു. കളിക്കിടയിൽ കാലിന് ചെറിയൊരു പരിക്കും പറ്റി.

നൂറുവർഷം പഴക്കമുള്ള വനഗ്രാമത്തിലെ ഈ സ്കൂളിൽ 117 കുട്ടികളിൽ 115 പേരും ആദിവാസി വിദ്യാർത്ഥികളാണ്. ഉച്ചയ്ക്ക് 12.30ഓടെ കുട്ടികൾ ഭക്ഷണം കഴിക്കുമ്പോഴാണ് കുഞ്ഞാന അടുത്ത പറമ്പിൽ പ്രത്യക്ഷപ്പെട്ടത്. ഉടൻ അധ്യാപകർ വിദ്യാർത്ഥികളെ ക്ലാസ് മുറികളിൽ പ്രവേശിപ്പിച്ച് വാതിലടച്ചു. കുട്ടികൾ കലപില കൂട്ടിയെങ്കിലും പ്രഥമാദ്ധ്യാപിക സിജിമോൾ ഉൾപ്പെടെ അധ്യാപകർ ഭീതിയിൽ ആയിരുന്നു – ‘കുഞ്ഞാനയാണെങ്കിലും എന്തെങ്കിലും ചെയ്യുംവോ?’ എന്ന ആശങ്കയോടെ.

ഒരു ദിവസം മുമ്പ് വെളുകൊല്ലി ഭാഗത്തെ ട്രഞ്ചിൽ വീണ നിലയിലാണ് വനപാലകർ ആദ്യം കുഞ്ഞാനയെ കണ്ടത്. തുടർന്ന് സാഹസികമായി അതിനെ കുറിച്ചിപ്പറ്റ വനത്തിലേക്ക് തിരിച്ചയച്ചെങ്കിലും, വീണ്ടും ചുറ്റുമതിൽ കടന്ന് സ്കൂളിലേക്കെത്തുകയായിരുന്നു.

പുൽപ്പള്ളി റേഞ്ച് ഫോറസ്റ്റ് ഓഫീസർ നിജേഷ് എ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ.സി. മോഹൻകുമാർ, കെ.യു. സുരേന്ദ്രൻ, ബീറ്റ് ഓഫീസർമാരായ കെ.കെ. ജോജിഷ്, ടി.ആർ. പ്രബീഷ്, ജോസ് ആന്റണി, അഖിൽ സൂര്യദാസ്, അനന്തു സി.ടി., പി.എസ്. ശ്രീജിത്ത്, അഭിലാഷ് സി.എസ്., എ.എ. രവീന്ദ്രൻ, പി.ആർ. സതീഷ് (ഡ്രൈവർ), വാച്ചർമാരായ ശിവപ്രസാദ്, സതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടിയാനയെ സുരക്ഷിതമായി കാട്ടിലേക്ക് തിരിച്ചയച്ചത്.

ജനവാസ കേന്ദ്രത്തിൽ കുറുമ്പു കാട്ടി കുട്ടിയാന

അടിമാലിയിൽ ദിവസങ്ങളായി ജനവാസമേഖലയിൽ കറങ്ങുന്ന കുട്ടിയാനയെ വനത്തിലേക്ക് തുരത്താത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ വനപാലകരെ തടഞ്ഞുവെച്ചു.

അടിമാ ലി പഞ്ചായത്ത് അഞ്ചാംവാർഡിലെ തുമ്പി പ്പാറക്കുടി ആദിവാസി കോളനിയിൽ വ്യാഴാ ഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

കുട്ടിയാന കൃഷികളും നശിപ്പിക്കുകയാണ്. ഒന്നരവയസ്സുള്ള ഈ ആന കൂട്ടംതെറ്റി എത്തിയതാണെന്ന് കരുതുന്നു. അടിമാലി റേഞ്ചിലെ മച്ചിപ്ലാവ് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽപ്പെട്ടതാണ് തുമ്പിപ്പാറ.

നാട്ടുകാർ പലതവണ ഇതിനെ ഓടിച്ചു. എന്നാൽ വനത്തിലേക്ക് പോകുന്നില്ല. പല തവണ നാട്ടുകാർ വനപാലകരെയും വിവരം അറിയിച്ചു. എന്നാൽ, അവർ ഈ ഭാഗത്തേ ക്ക് എത്തിയില്ലെന്ന് നാട്ടുകാർ പറഞ്ഞു.

വ്യാഴാഴ്ച ഉച്ചയോടെ മച്ചിപ്ലാവ് ബീറ്റ് ഫോ റസ്റ്റർമാരായ സജീവ്, ജിൻ്റോ എന്നിവരും, ആർആർടി സംഘാംഗമായ അജയഘോ ഷും സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ വനത്തിലേക്ക് ഓടിക്കാൻ ശ്രമി ച്ചു.

എന്നാൽ, ആന പോയില്ല. ഒടുവിൽ നാട്ടുകാരും വനപാലകരുമായി വാക്കേറ്റമായി. തുടർന്നാണ് ഇവരെ തടഞ്ഞുവെച്ചത്. സംഭവം അറിഞ്ഞ് അടിമാലി റേഞ്ച് ഓഫീസർ നാട്ടുകാരുമായി ടെലിഫോണിൽ സംസാരിച്ചു.

അടിയന്തരമായി കുട്ടിയാനയെ മേഖലയിൽനിന്ന് തുരത്തി കാട്ടിലേക്ക് അയക്കാമെന്ന ഉറപ്പിൻ്റെ അടിസ്ഥാന ത്തിൽ രണ്ടുമണിയോടെ വനപാലകരെ മോചിപ്പിച്ചു.

ആവശ്യമായി വന്നാൽ അടു ത്തദിവസം വെറ്ററിനറി ഡോക്ടറെ കൊണ്ടു വന്ന് ആനയെ പരിശോധിച്ച് തുടർനടപടി സ്വീകരിക്കാനാണ് വനംവകുപ്പിൻ്റെ തീരുമാ നം. തുമ്പിപ്പാറക്കുടിയിൽ എത്തിയ വനപാലകർ വ്യാഴാഴ്ച വൈകിയും സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.

English Summary :

Wayanad Chekadi LP School faced tense moments as a stray baby elephant entered the campus. Students were locked inside classrooms while the elephant roamed the veranda, causing chaos. Forest officials later guided the calf safely back to the forest.

spot_imgspot_img
spot_imgspot_img

Latest news

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

ടിപി കേസ് പ്രതി രജീഷിന് മൂന്ന് മാസത്തിനിടെ രണ്ടാമതും പരോള്‍ അനുവദിച്ച് പിണറായി സർക്കാർ

ടിപി കേസ് പ്രതി രജീഷിന് മൂന്ന് മാസത്തിനിടെ രണ്ടാമതും പരോള്‍ അനുവദിച്ച്...

ഭർത്താവിനെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതോടെ നെഞ്ചിൽപിടിച്ച് തള്ളി, കരണത്തടിച്ചു, കള്ളക്കേസിൽ കുടുക്കി; ക്രൂരനായ എസ്.എച്ച്.ഒയ്ക്ക് സസ്പെൻഷൻ

ഭർത്താവിനെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതോടെ നെഞ്ചിൽപിടിച്ച് തള്ളി, കരണത്തടിച്ചു, കള്ളക്കേസിൽ കുടുക്കി;...

Other news

‘രണ്ടറ്റം കൂട്ടിമുട്ടിക്കൽ’; കോഴിക്കോട്ട് സ്വകാര്യ ബസുകളുടെ ഭീകര അഭ്യാസം, യാത്രക്കാരുടെ ജീവൻ പന്താടിച്ച് തമ്മിലിടി

‘രണ്ടറ്റം കൂട്ടിമുട്ടിക്കൽ’; കോഴിക്കോട്ട് സ്വകാര്യ ബസുകളുടെ ഭീകര അഭ്യാസം, യാത്രക്കാരുടെ ജീവൻ...

സിനിമാ ചിത്രീകരണത്തിനായി ഉപയോഗിക്കുന്ന ഡ്യൂപ്ലിക്കേറ്റ് കറൻസി നോട്ടുകൾ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങി; സിനിമാ ആർട്ട് അസിസ്റ്റന്റ് അറസ്റ്റിൽ

ഡ്യൂപ്ലിക്കേറ്റ് കറൻസി നോട്ടുകൾ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങി കുറ്റിപ്പുറം: സിനിമാ ചിത്രീകരണത്തിനായി...

മദ്യപിച്ചു ബോധം പോയ പെൺകുട്ടിയെ ടാക്സിയിൽ പീഡിപ്പിച്ചു; ഇന്ത്യൻ വംശജനായ ടാക്സി ഡ്രൈവർ അറസ്റ്റിൽ

പെൺകുട്ടിയെ ടാക്സിയിൽ പീഡിപ്പിച്ച ടാക്സി ഡ്രൈവർ അറസ്റ്റിൽ വാഷിങ്ടൻ: യുഎസിലെ കാലിഫോർണിയ സംസ്ഥാനത്ത്...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

വൈദ്യുതി ഇല്ലെന്ന് ഉറപ്പ്… പക്ഷേ ഷോക്ക്: കരാര്‍ തൊഴിലാളി മരിച്ചു; കാരണം കണ്ടെത്താനാകാതെ കെഎസ്ഇബി

കോന്നി: വൈദ്യുതി പ്രവാഹം പൂര്‍ണമായും നിര്‍ത്തിവെച്ചുവെന്നു കെഎസ്ഇബി വ്യക്തമാക്കിയ ഹൈടെന്‍ഷന്‍ ലൈനില്‍നിന്ന്...

വിമാനം കയറുന്നത് പിച്ചയെടുക്കാൻ; 24,000 പാകിസ്ഥാനികളെ നാടുകടത്തി സൗദി

വിമാനം കയറുന്നത് പിച്ചയെടുക്കാൻ; 24,000 പാകിസ്ഥാനികളെ നാടുകടത്തി സൗദി റിയാദ്∙ സംഘടിത ഭിക്ഷാടനവും...

Related Articles

Popular Categories

spot_imgspot_img