web analytics

പാലക്കാട് പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണവുമായി കുഞ്ഞിന്റെ പിതാവ്

പാലക്കാട് പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

പാലക്കാട്: പാലക്കാട് പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. വണ്ടി താവളം സ്വദേശി നാരായണൻ കുട്ടിയുടെ കുഞ്ഞാണ് മരിച്ചത്.

കുഞ്ഞു മരിച്ചത് ചികിത്സാ പിഴവെന്ന് ആണ് പിതാവിന്റെ ആരോപണം. ചിറ്റൂർ താലൂക്ക് ആശുപത്രിയിക്ക് എതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.

ഇന്ന് ആശുപത്രിയിൽ സിസേറിയൻ ചെയ്യുന്നതിനുള്ള തിയതി നൽകിയിരുന്നു. എന്നാൽ ഇന്നലെ രാത്രി ഭാര്യയ്ക്ക് പ്രസവ വേദന വന്നതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്ന് നാരായണൻ കുട്ടി പറയുന്നു.

ഇന്ന് രാവിലെ യുവതിയുടെ നില വഷളാകുകയായിരുന്നു. ഭാര്യയെ വേണ്ട രീതിയിൽ ഡോക്ടർമാർ പരിചരിച്ചില്ലെന്നും ആരോപണം ഉണ്ട്. കുഞ്ഞിന്റെ കാൽ ആദ്യം പുറത്ത് വരുന്ന നിലയിലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

പ്രസവത്തിനു ശേഷം മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. അതേസമയം, ആശുപത്രിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

Other news

രാഹുൽ ഈശ്വറിന് പുതിയ നിയമക്കുരുക്ക്; ഹർജിയിൽ നോട്ടീസയച്ച് കോടതി

രാഹുൽ ഈശ്വറിന് പുതിയ നിയമക്കുരുക്ക്; ഹർജിയിൽ നോട്ടീസയച്ച് കോടതി തിരുവനന്തപുരം ∙ രാഹുൽ...

‘കുളിക്കാൻ കയറിയപ്പോൾ ആരോ ഉദ്ഘാടനത്തിന് വിളിച്ചു’; ഐശ്വര്യ ലക്ഷ്മിക്കെതിരെ വിമർശനം, വീഡിയോ വൈറൽ

‘കുളിക്കാൻ കയറിയപ്പോൾ ആരോ ഉദ്ഘാടനത്തിന് വിളിച്ചു’; ഐശ്വര്യ ലക്ഷ്മിക്കെതിരെ വിമർശനം, വീഡിയോ...

മകരജ്യോതി തെളിയാൻ ഇനി മണിക്കൂറുകൾ! പന്തളത്ത് നിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടു; ശബരിമലയിൽ കർശന നിയന്ത്രണം

പന്തളം/ശബരിമല: അയ്യപ്പസ്വാമിക്ക് മകരവിളക്ക് ദിനത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ...

ടിക്കറ്റില്ലാത്തതിന് പിഴയിട്ട് ടി.ടി.ഇ; യാത്രക്കാരുടെ ബഹളത്തെ തുടർന്ന് ട്രെയിൻ വൈകി

ടിക്കറ്റില്ലാത്തതിന് പിഴയിട്ട് ടി.ടി.ഇ; യാത്രക്കാരുടെ ബഹളത്തെ തുടർന്ന് ട്രെയിൻ വൈകി തൃശൂർ: ടിക്കറ്റില്ലാതെ...

കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; 3 പേർക്ക് ദാരുണാന്ത്യം

കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; 3 പേർക്ക് ദാരുണാന്ത്യം കുറവിലങ്ങാട് (കോട്ടയം):...

പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം; അപകടം പുലർച്ചെ, രണ്ടുപേർക്ക് പരിക്ക്

പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം; അപകടം പുലർച്ചെ, രണ്ടുപേർക്ക്...

Related Articles

Popular Categories

spot_imgspot_img