രാകേഷിനും ലിസ്റ്റിനും ജയം
കൊച്ചി: മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പിൽ ബി രാകേഷിനും ലിസ്റ്റിന്‍ സ്റ്റീഫനും ജയം. സംഘടനയുടെ പ്രസിഡന്റായി ബി രാകേഷും സെക്രട്ടറിയായി ലിസ്റ്റിന്‍ സ്റ്റീഫന്‍ തെരഞ്ഞെടുക്കപ്പെട്ടു.
പ്രസിഡന്റ് സ്ഥാനത്തേക്ക് ബി രാകേഷും സജി നന്ത്യാട്ടുമായിരുന്നു മത്സരിച്ചത്. സെക്രട്ടറി സ്ഥാനത്തേക്ക് ലിസ്റ്റിന് പുറമേ വിനയനായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്.
ഇവരെ കൂടാതെ മഹാ സുബൈര്‍ ട്രഷററായും സോഫിയാ പോള്‍, സന്ദീപ് സേനന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും തെരഞ്ഞെടുക്കപ്പെട്ടു.
ആല്‍വിന്‍ ആന്റണി, ഹംസ എം എം എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു.
ബി രാകേഷും ലിസ്റ്റിന്‍ സ്റ്റീഫനും നേതൃത്വം നല്‍കുന്ന പാനലില്‍ മത്സരിച്ചവരാണ് വിജയിച്ച നാല് നിർമാതാക്കളും. അതേസമയം എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച സാന്ദ്രാ തോമസ് പരാജയപ്പെട്ടു.
ബന്ധുവായ യുവതിയെ സെക്സ് മാഫിയയ്ക്ക് കൈമാറാൻ ശ്രമിച്ചു; നടി മിനു മുനീർ വീണ്ടും പൊലീസ് കസ്റ്റഡിയിൽ
ചെന്നൈ: നടി മിനു മുനീർ വീണ്ടും പൊലീസ് കസ്റ്റഡിയിൽ. ബന്ധുവായ യുവതിയെ സിനിമയിൽ അഭിനയിപ്പിക്കാമെന്ന വാഗ്ദാനം നൽകി തമിഴ്നാട്ടിലെത്തി സെക്സ് മാഫിയയ്ക്ക് കൈമാറാൻ ശ്രമിച്ചെന്ന കേസിലാണ് അറസ്റ്റ്.
തമിഴ്നാട് പൊലീസ് ഇന്നലെ ആലുവയിൽ എത്തിയാണ് മിനുവിനെ പിടികൂടിയത്. ഇന്ന് രാവിലെ അവരെ ചെന്നൈയിലെത്തിച്ചു.
പരാതിപ്രകാരം, 2014-ലാണ് സംഭവം നടന്നത്. ബന്ധുവിനെ സിനിമാ അവസരങ്ങൾ വാഗ്ദാനം ചെയ്ത് തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി, പിന്നീട് സെക്സ് മാഫിയക്ക് കൈമാറാൻ ശ്രമിച്ചതാണ് ആരോപണം. കേസെടുത്തത് ചെന്നൈ തിരുമംഗലം പൊലീസാണ്.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ പുറത്തുവന്ന സമയത്ത്, നിരവധി നടന്മാർക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച വ്യക്തിയാണ് മിനു മുനീർ.
ബാലചന്ദ്ര മേനോൻ, മുകേഷ്, മണിയൻപിള്ള രാജു, ജയസൂര്യ, ഇടവേള ബാബു, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവരോടാണ് മോശമായി പെരുമാറിയെന്ന് അവർക്കാരോപണം ഉന്നയിച്ചത്.
നടൻ ബാലചന്ദ്ര മേനോൻ നൽകിയ അപകീർത്തിക്കേസിൽ മുമ്പും അവർ അറസ്റ്റിലായിട്ടുണ്ട്. ആ കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയതിന് പിന്നാലെയാണ് പുതിയ അറസ്റ്റ് നടന്നത്.
Summary: B Rakesh has been elected as the president and Listin Stephen as the secretary of the Kerala Film Producers Association in the latest election, marking a significant update in the Malayalam film industry leadership.









