web analytics

ശബരിമലയിൽ മേൽപ്പാലത്തിൽ നിന്ന് അയ്യപ്പ ഭക്തൻ താഴേക്ക് ചാടി; പരിക്ക്

സന്നിധാനം: ശബരിമലയിൽ സന്നിധാനത്തെ മേൽപ്പാലത്തിൽ നിന്ന് അയ്യപ്പ ഭക്തൻ താഴേക്ക് ചാടി. മാളികപ്പുറത്തേക്കുള്ള ഫ്ലൈ ഓവറിൽ നിന്നാണ് ഭക്തൻ ചാടിയത്. കർണാടക രാം നഗർ സ്വദേശി കുമാരസാമിയാണ് താഴേക്ക് ചാടിയത്.(Ayyappa devotee jumps from flyover at Sabarimala)

കുമാരസ്വാമി മാനസിക വെല്ലുവിളി നേരിടുന്നയാളാണ് എന്നാണ് സംശയം. വീഴ്ചയിൽ പരിക്കേറ്റ ഇദ്ദേഹത്തെ പൊലീസെത്തി സന്നിധാനത്തെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് സാരമുള്ളതല്ലെന്നാണ് ലഭിക്കുന്ന വിവരം. കുമാരസാമി രണ്ടു ദിവസമായി സന്നിധാനത്ത് തുടരുന്നതായി പൊലീസും അറിയിച്ചു.

മേൽപ്പാലത്തിന് മുകളിലുള്ള മേൽക്കൂരയിൽ നിന്നാണ് ഇദ്ദേഹം ചാടിയതെന്നാണ് മനസിലാക്കുന്നതെന്ന് ശബരിമല എഡിഎം അരുൺ എസ് നായർ പ്രതികരിച്ചു. കുമാർ എന്നാണ് ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്ത തിരിച്ചറിയൽ രേഖയിലുള്ള പേര്. ഇദ്ദേഹത്തിന് കൈക്കും കാലിനും പരുക്കുണ്ടെന്നും വീണതിന് ശേഷം പരസ്പര വിരുദ്ധമായി സംസാരിച്ചിരുന്നുവെന്നും മാനസിക വെല്ലുവിളി ഉണ്ടോ എന്ന് പരിശോധിക്കുമെന്നും എഡിഎം കൂട്ടിച്ചേർത്തു.

spot_imgspot_img
spot_imgspot_img

Latest news

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

Other news

ഇടുക്കി പെരുവന്താനത്ത് ടാപ്പിങ്ങിനിറങ്ങിയ തോട്ടത്തിൽ പുലി; ഓടി രക്ഷപെട്ടു തൊഴിലാളികൾ; ടാപ്പിങ്ങിന് ഇറങ്ങിയ വനിതാ തൊഴിലാളി കുഴഞ്ഞു വീണു

ഇടുക്കി പെരുവന്താനത്ത് ടാപ്പിങ്ങിനിറങ്ങിയ തോട്ടത്തിൽ പുലി പെരുവന്താനം: റബർ തോട്ടത്തിലെ ടാപ്പിങ് ജോലിക്കിടെ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

പതിമൂന്ന് ജില്ലകളിലും തേങ്ങ എന്നേ പറയൂ… ഞങ്ങൾ തൃശൂർക്കാർ മാത്രം നാളേരം എന്നാണ് പറയുന്നത്; ജയരാജ് വാര്യർ

പതിമൂന്ന് ജില്ലകളിലും തേങ്ങ എന്നേ പറയൂ... ഞങ്ങൾ തൃശൂർക്കാർ മാത്രം നാളേരം...

കൊടും വനത്തിലൂടെ 10 കിലോമീറ്റർ ; ഇടമലക്കുടിയിലെ ഗർഭിണിയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ച് തീവ്ര യജ്ഞം

ഇടമലക്കുടിയിലെ ഗർഭിണിയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ച് തീവ്ര യജ്ഞം ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ...

ശിശുദിനത്തിൽ വൈകിയെത്തിയതിന് 100 സിറ്റപ്പ് ശിക്ഷ; വസായിയിൽ ആറാം ക്ലാസുകാരിയുടെ ദാരുണാന്ത്യം

ശിശുദിനത്തിൽ വൈകിയെത്തിയതിന് 100 സിറ്റപ്പ് ശിക്ഷ; വസായിയിൽ ആറാം ക്ലാസുകാരിയുടെ ദാരുണാന്ത്യം...

Related Articles

Popular Categories

spot_imgspot_img