web analytics

മുൻ ആയുർവേദ ഡയറക്ടർ ഡോ പി. ആർ പ്രേംലാൽ അന്തരിച്ചു

മുൻ ആയുർവേദ ഡയറക്ടർ ഡോ പി. ആർ പ്രേംലാൽ അന്തരിച്ചു

വലപ്പാട്: മുൻ ആയുർവേദ ഡയറക്ടറും ആയുർവേദ ചികിൽസ  രംഗത്തെ പ്രമുഖനുമായ Thrissur വലപ്പാട് ചന്തപ്പടിയിൽ താമസിക്കുന്ന പൊക്കഞ്ചേരി 

ഡോ പി. ആർ പ്രേംലാൽ (79) നിര്യാതനായി. സംസ്കാരം ഞായറാഴ്ച വൈകീട്ട് സമയം 3 മണിക്ക് സ്വഭവനത്തിൽ വച്ച് നടക്കുന്നതാണ്. 

പരേതനായ പൊക്കഞ്ചേരി

രാമകൃഷ്ണൻ വൈദ്യരുടെ മകനാണ്.

തിരുവനന്തപുരം ആയുർവേദ കോളേജിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും ഒന്നാം റാങ്കോടെ പൂർത്തിയാക്കി,

തൃശൂർ ജില്ലയുടെ തീരദേശമേഖലയിൽ ആയൂർവേദ ചികിത്സകനായും വിഷവൈദ്യനായും സേവനം ചെയ്തു. രോഗികളോടുള്ള സമീപനം അദ്ദേഹത്തെ ജനഹൃദയങ്ങളിൽ മികച്ച സ്ഥാനം നൽകി. 

തൃശൂർ ജില്ല മെഡിക്കൽ ഓഫീസർ (DMO), ജോയിന്റ് ഡയറക്ടർ,

ആയുർവേദ ഡയറക്ടർ എന്നീ ഉന്നതസ്ഥാനങ്ങൾ വഹിച്ചു. ഇദ്ദേഹം ആയുർവേദ ഡയറക്ടറായ കാലഘട്ടത്തിലാണ് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ  നൂറിലധികം പുതിയ ആയുർവേദ ആശുപത്രികൾ സ്ഥാപിച്ചത്.

ഡയറക്ടർ സ്ഥാനത്തുനിന്നു 2001ൽ വിരമിച്ചശേഷം പാലക്കാട് ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജിന്റെ പ്രിൻസിപ്പലായി മൂന്ന് വർഷം സേവനമനുഷ്ഠിച്ചു.

ഭാര്യ : വാസന്തി

മക്കൾ : 

ദേവൻ, 

ഡോ. ദേവി

മരുമകൻ: 

ഡോ. രവീഷ്

കല്ല്യാണത്തലേന്ന് കോൽക്കളി;  മുസ്ലീം ലീ​ഗ് നേതാവ് കുഴഞ്ഞുവീണ് മരിച്ചു

കൊച്ചി: കല്ല്യാണത്തലേന്ന് കോൽക്കളി നടത്തുന്നതിനിടെ മുസ്ലീം ലീ​ഗ് നേതാവ് കുഴഞ്ഞുവീണ് മരിച്ചു. എറണാകുളത്താണ് സംഭവം. കോൽക്കളി സംഘാം​ഗമായ എം എം അലി(57) ആണ് കുഴഞ്ഞ് വീണ് മരിച്ചത്. മുസ്ലീം ലീ​ഗ് എടയപ്പുറം വൈസ് പ്രസിഡൻറാണ് എം എം അലി.

പരേതനായ മുഹമ്മദിൻ്റെയും മറ്റത്തിൽ ബീരാമ്മയുടെയും മകനാണ് എം എം അലി. സനാന കോൽക്കളി സംഘത്തിലെ അം​ഗമാണ് അലി. തുരുത്തിൽ ഒരു കല്യാണ വീട്ടിൽ പരിപാടി അവതരിപ്പിക്കുന്നതിനിടെ ഇദ്ദേഹം കുഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.

മുടിക്കൽ മൂക്കട മാജിതയാണ് ഭാര്യ. മക്കൾ: ആഷിർ, ഷെബിൻ, സന ഫാത്തിമ. ഖബറടക്കം ഞായർ എടയപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ വെച്ച് നടക്കും

14കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട്: ചാലിശേരിയില്‍ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. ചാലിശേരി പടിഞ്ഞാറെ പട്ടിശേരി മുല്ലശേരി മാടേക്കാട്ട് മണികണ്ഠന്റെ മകന്‍ അതുല്‍ കൃഷ്ണയാണ് (14)മരിച്ചത്. ഫുട്ബോള്‍ കളി കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെയാണ് വിദ്യാര്‍ഥി കുഴഞ്ഞു വീണ് മരിച്ചത്.

ബുധനാഴ്ച വൈകീട്ട് ഫുട്‌ബോള്‍ കളിയ്ക്ക് ശേഷം വീട്ടിലെത്തിയ കൈകാലുകള്‍ കഴുകുന്നതിനിടെ അതുല്‍ പെട്ടെന്ന്തളര്‍ന്ന് വീഴുകയായിരുന്നു. ഉടന്‍ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൃത്താല കോക്കൂര്‍ ടെക്നിക്കല്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് അതുല്‍ കൃഷ്ണ.

ചെന്നൈ: തമിഴ്നാട്ടിലെ തഞ്ചാവൂരിൽ 12 വയസ്സുകാരി സ്കൂളിൽ കുഴഞ്ഞുവീണ് മരിച്ചു. പല്ലത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി കവിബാലയാണ് തിങ്കളാഴ്ച വൈകീട്ടോടെ കുഴഞ്ഞുവീണത്. കൂട്ടുകാരോടൊപ്പം സ്കൂൾ ഗ്രൗണ്ടിലേക്ക് നടക്കവേ കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. കുട്ടിയുടെ മൂക്കിൽ നിന്ന് രക്തസ്രാവമുണ്ടായതായും പറയുന്നു.

ഉടൻ തന്നെ അധ്യാപകർ കവിബാലയെ തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ശേഷം പട്ടുക്കോട്ടൈയിലെ ആശുപത്രിയിലുമെത്തിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

തിങ്കളാഴ്ച സ്കൂളിൽ വിരനിർമാർജന പദ്ധതിയുടെ ഭാഗമായുള്ള ആൽബെൻഡസോൾ ഗുളികകൾ കുട്ടികൾക്ക് നൽകിയിരുന്നു. ഗുളികയുടെ പാർശ്വഫലമാണോ കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് വ്യക്തമല്ല.

പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ കൃത്യമായ മരണകാരണം അറിയാൻ കഴിയൂ എന്ന് പൊലീസ് വ്യക്തമാക്കി. കവിബാലക്ക് പിന്നാലെ സ്കൂളിൽ രണ്ട് കുട്ടികൾ കൂടി തിങ്കളാഴ്ച കുഴഞ്ഞുവീണു. കുട്ടികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹാൽദി ചടങ്ങിനിടെ സഹോദരിമാർക്കും ബന്ധുക്കൾക്കും ഒപ്പം നൃത്തം ചെയ്ത യുവതി കുഴഞ്ഞുവീണ് മരിച്ചു

ലഖ്നൗ: വിവാ​ഹ തലേന്ന് യുവതി കുഴഞ്ഞുവീണ് മരിച്ചു. ഉത്തർപ്ര​ദേശിലെ ബദൗൺ ജില്ലയിലാണ് സംഭവം നടന്നത്.

ബദൗണിലെ നൂർപുരിലെ പിനോയ് ​ഗ്രാമത്തിൽ ഇസ്ലാംന​ഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ​ദീക്ഷ എന്ന ഇരുപത്തിരണ്ടുകാരിയാണ് കുഴഞ്ഞുവീണ് മരിച്ചത്.

തിങ്കളാഴ്ച്ചയായിരുന്നു യുവതിയുടെ വിവാ​​ഹം നടക്കേണ്ടിയിരുന്നത്. ഞായറാഴ്ച രാത്രി ‘ഹാൽദി’ ചടങ്ങിനിടെ സഹോദരിമാർക്കും ബന്ധുക്കൾക്കും ഒപ്പം നൃത്തം ചെയ്യുന്നതിനിടെ യുവതിക്ക് പെട്ടെന്ന് ചെറിയൊരു അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.

ഇതോടെ ശുചിമുറിയിലേക്ക് പോയ യുവതി അവിടെ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ​ദീക്ഷയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും യുവതിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് ആശുപത്രി അധികൃതരുടെ പ്രാഥമിക നി​ഗമനം.

തിങ്കളാഴ്ച രാവിലെ വരന്റെ വിവാഹ ഘോഷ യാത്ര എത്തേണ്ടയിടത്താണ് നവവധുവിന്റെ മൃതശരീരമെത്തിയത്.

യുവതിയുടെ മാതാവ് ഇതോടെ ബോധരഹിതയായി വീണു. പിതാവിനും ബന്ധുക്കൾക്കും യുവതിയുടെ വിയോ​ഗം വിശ്വസിക്കാനായിട്ടില്ല.

English Summary: 

“Renowned Ayurveda expert and former Ayurveda Director Dr P.R. Premlal (79) of Valappad, Thrissur, passed away. Funeral to be held at his residence on Sunday at 3 PM.”

spot_imgspot_img
spot_imgspot_img

Latest news

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

Other news

വോട്ട് ചെയ്യാൻ ബൈക്ക് ടാക്സിയിൽ ഫ്രീയായി പോകാം എന്ന് കരുതിയോ? ഊബറിന് എട്ടിന്റെ പണി കൊടുത്ത് ഇലക്ഷൻ കമ്മീഷൻ;

കോഴിക്കോട്: വോട്ടെടുപ്പ് ദിനത്തിൽ വോട്ടർമാരെ പോളിംഗ് ബൂത്തുകളിൽ എത്തിക്കാൻ ഓൺലൈൻ ടാക്സി...

രാജ്യത്ത് പാചകവാതക ക്ഷാമമില്ല; 5 കിലോ സിലിണ്ടർ വിതരണം ശക്തമാക്കി കേന്ദ്രം

രാജ്യത്ത് പാചകവാതക ക്ഷാമമില്ല; 5 കിലോ സിലിണ്ടർ വിതരണം ശക്തമാക്കി കേന്ദ്രം ന്യൂഡൽഹി:...

തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം? അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി പിടിച്ചെടുത്തത് ₹651 കോടി!

തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം? അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി പിടിച്ചെടുത്തത് ₹651 കോടി! ന്യൂഡൽഹി:...

പ്രതീക്ഷയും നിരാശയും മാറിമാറി മനസിൽ എത്തും; ഇന്നത്തെ നക്ഷത്രഫലം

പ്രതീക്ഷയും നിരാശയും മാറിമാറി മനസിൽ എത്തും; ഇന്നത്തെ നക്ഷത്രഫലം മേടം: വിദ്യാഭ്യാസ രംഗത്ത്...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്; ഓറഞ്ച് റിബണുകൾ വഴികാട്ടി

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്; ഓറഞ്ച് റിബണുകൾ വഴികാട്ടി മടിക്കേരി (കർണാടക): തടിയന്റമോൾ കർണാടകത്തിലെ...

കേരളത്തിൽ വരും മണിക്കൂറുകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നു. വരും ദിവസങ്ങളിൽ കേരളത്തിലുടനീളം...

Related Articles

Popular Categories

spot_imgspot_img