ആയിഷ റഷയുടെ മരണം; ആണ്‍ സുഹൃത്ത് അറസ്റ്റില്‍

ആയിഷ റഷയുടെ മരണം; ആണ്‍ സുഹൃത്ത് അറസ്റ്റില്‍

കോഴിക്കോട്: വിദ്യാര്‍ത്ഥിനിയായ 21 കാരി ആയിഷ റഷ തൂങ്ങിമരിച്ച സംഭവത്തില്‍ ആണ്‍സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണാടിക്കല്‍ സ്വദേശി ബഷീറുദ്ദീന്‍ ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി.

അന്വേഷണത്തിൽ ബഷീറുദ്ദീന്‍ മാനസികമായി പീഡിപ്പിച്ചുവെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പൊലീസിന് ലഭിച്ചിരുന്നു. കേസിൽ തന്റെ മരണത്തിന് ഉത്തരവാദി ബഷീറുദ്ദീനാണെന്ന് കാട്ടി മരിച്ച ആയിഷ റഷ അയച്ച വാട്‌സാപ് സന്ദേശങ്ങളാണ് നിര്‍ണ്ണായകമായത്.

ബഷീറുദ്ദീന്റെ എരഞ്ഞിപ്പാലത്തെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ആയിഷ റഷയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ നിന്നാണ് നിര്‍ണായകമായ തെളിവുകള്‍ പൊലീസിന് ലഭിച്ചത്.

മൂന്നു വര്‍ഷത്തിലേറെയായി പരിചയമുള്ള ഇരുവരും തമ്മില്‍ പലപ്പോഴും പ്രശ്‌നങ്ങളുണ്ടായിരുന്നതായി വാസ്ട്‌സാപ് സന്ദേശങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത ബഷീറുദ്ദീന്റെ ഫോണും ലാപ്‌ടോപ്പും ശാസ്ത്രീയ പരിശോധനക്കയക്കാന്‍ ആണ് പോലീസിന്റെ തീരുമാനം.

ആയിഷയുടെ സുഹൃത്തുക്കളുടെയടക്കം മൊഴിയെടുത്ത ശേഷം ആവശ്യമെങ്കില്‍ ബഷീറുദ്ദീനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും.

മംഗലൂരൂവിലെ കോളേജില്‍ മൂന്നാം വര്‍ഷ ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിയായ ആയിഷ റഷ കഴിഞ്ഞ മാസം 24 മുതല്‍ എരഞ്ഞിപ്പാലത്തെ വാടക വീട്ടിലുണ്ടെന്നാണ് ബഷീറുദ്ദീന്‍ പൊലീസിന് നല്‍കിയ മൊഴി.

ആയിഷയുടെ അവസാന സന്ദേശം പുറത്ത്

കോഴിക്കോട്: ആണ്‍ സുഹൃത്തിന്റെ വാടക വീട്ടില്‍ അത്തോളി തോരായി സ്വദേശിനിയായ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്.

ആയിഷ ബഷീറുദ്ദീന് അയച്ച വാട്‌സ്ആപ് ചാറ്റ് പൊലീസ് കണ്ടെത്തി. എന്റെ മരണത്തിന് കാരണം നീ ആയിരിക്കും എന്നാണ് ആയിഷ അയച്ചിരിക്കുന്നത്.

സംഭവത്തിൽ കാമുകന്‍ ബഷീറുദ്ദീനെ കൂടുതല്‍ ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ് പൊലീസ്. ബഷീറുദ്ദീന്‍ ട്രെയിനറായിരുന്ന ജിമ്മില്‍ കഴിഞ്ഞ ദിവസം ഓണാഘോഷ പരിപാടി നടന്നിരുന്നു.

എന്നാല്‍ ഈ ആഘോഷത്തിന് പോകാന്‍ ആയിഷ റഷ സമ്മതിച്ചിരുന്നില്ല. ഇത് വകവെക്കാതെ ബഷീറുദ്ദീന്‍ ഓണാഘോഷത്തിന് പോയെന്ന് പൊലീസ് പറഞ്ഞു. ഇതിനു പിന്നാലെയാണ് ആയിഷ വാട്സാപ്പിൽ സന്ദേശം അയച്ചത്.

കേസിൽ യുവതിയുടെ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പൊലീസ് മൊഴിയെടുക്കും. ഇന്നലെയാണ് ബഷീറുദ്ദീന്റെ വീട്ടില്‍ നിന്നും ആയിഷയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

ആയിഷ ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ബഷീറുദ്ദീന്‍ ഭീഷണിപ്പെടുത്തിയെന്നും ബന്ധുക്കൾ ആരോപിച്ചു. ആയിഷയെ ഇയാള്‍ മര്‍ദ്ദിച്ചതായി സുഹൃത്തുക്കളും പറഞ്ഞിരുന്നു.

രണ്ടു വര്‍ഷമായി ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു. സംഭവത്തില്‍ കഴിഞ്ഞ ദിവസം തന്നെ ബഷീറുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ജിം ട്രെയിനറാണ് ബഷീറുദ്ദീന്‍. മംഗലാപുരത്ത് പഠിക്കുകയായിരുന്ന ആയിഷ മൂന്ന് ദിവസം മുമ്പാണ് കോഴിക്കോട്ടെ ആണ്‍ സുഹൃത്തിന്റെ വാടക വീട്ടിലെത്തിയത്.

Summary: In the tragic case of Ayesha Rasha (21), who was found hanging at her friend’s rented house in Kozhikode Eranjipalam, police have arrested her male friend Bashiruddin, a native of Kannadikkal.

spot_imgspot_img
spot_imgspot_img

Latest news

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

Other news

ഫെയ്‌സ്ബുക്ക്, എക്‌സ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്…..26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി ഈ രാജ്യം…! കാരണം ഇതാണ്…..

ഫെയ്‌സ്ബുക്ക്, എക്‌സ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്…..26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി...

രജനീകാന്ത് ചിത്രം ‘കൂലി’ ഒടിടിയിലേക്ക്

രജനീകാന്ത് ചിത്രം ‘കൂലി’ ഒടിടിയിലേക്ക് രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

മദ്യപിച്ചെത്തിയ ആൾ ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും കയ്യേറ്റം ചെയ്തു; സംഭവം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ

മദ്യപിച്ചെത്തിയ ആൾ ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും കയ്യേറ്റം ചെയ്തു; സംഭവം ഒറ്റപ്പാലം...

ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ന്യൂഡല്‍ഹി: ലോകമൊട്ടാകെയുള്ള മലയാളികള്‍ക്ക് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഓണാശംസകള്‍...

ഒറ്റക്കൊമ്പന്റെ വിളയാട്ടത്തിൽ മൂന്നാർ; നാൾക്കുനാൾ വർധിക്കുന്ന കാട്ടാനശല്യത്തിൽ പൊറുതിമുട്ടി ജനം

ഒറ്റക്കൊമ്പന്റെ വിളയാട്ടത്തിൽ മൂന്നാർ; നാൾക്കുനാൾ വർധിക്കുന്ന കാട്ടാനശല്യത്തിൽ പൊറുതിമുട്ടി ജനം മൂന്നാറിലെ വിനോദ...

Related Articles

Popular Categories

spot_imgspot_img