തിരുവനന്തപുരം: ആത്മകഥ വിവാദത്തോടനുബന്ധിച്ച് ഡി സി ബുക്സിന് വക്കീൽ നോട്ടീസ് അയച്ച് ഇ പി ജയരാജൻ. അറിവോ സമ്മതമോ ഇല്ലാതെ പുറത്തുവിട്ട പുസ്തക ഭാഗം പിൻവലിക്കണമെന്നും ഡി സി ബുക്സ് മാപ്പ് പറയണം എന്നുമാണ് നോട്ടീസിലെ ആവശ്യം. അഡ്വ കെ വിശ്വൻ മുഖേനയാണ് വക്കീൽ നോട്ടീസ് അയച്ചത്.(Autobiography controversy; EP Jayarajan sends lawyer notice against DC Books)
ആത്മകഥ പ്രസിദ്ധീകരിച്ചത് തന്നെ തേജോവധം ചെയ്യാന്‍ വേണ്ടിയാണെന്നാണ് ഇപി ആരോപിച്ചു. പുറത്ത് വന്നത് താന്‍ എഴുതിയതല്ലെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. സംഭവത്തിൽ ഡിജിപിയ്ക്കും ഇപി പരാതി നൽകിയിട്ടുണ്ട്.
ആത്മകഥ ഇതുവരെ എഴുതി കഴിയുകയോ, പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ഇപി ഡിജിപിയ്ക്ക് നൽകിയ പരാതിയിൽ പറയുന്നു. ആത്മകഥയുടെ മറവിൽ വ്യാജ രേഖകൾ ഉണ്ടാക്കിയെന്നും തെറ്റായ പ്രചരണം നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. ഉ
പതിരഞ്ഞെടുപ്പ് ദിവസം തന്നെ വാർത്ത വന്നതിനു പിന്നിൽ ഗൂഢാലോചനയുണ്ട്. ആത്മകഥയിലെ ഭാഗം എന്നു പറഞ്ഞ് മാധ്യമങ്ങളിൽ വന്ന ഭാഗം വ്യാജമാണ്. വ്യാജരേഖ, ഗൂഢാലോചന എന്നിവ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാണ് ജയരാജൻ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.