ഇതാണ് ശരിക്കും കൊള്ള.; ഒരു കിലോമീറ്റർ ദൂരത്തിന് ഓട്ടോക്കൂലി 425 രൂപ..! യുവാവ് പങ്കുവച്ച സ്ക്രീൻ ഷോട്ട് നിമിഷങ്ങൾക്കകം വൈറൽ
പ്രധാന നഗരങ്ങളിൽ ഓട്ടോയും ടാക്സിയും അമിത നിരക്കുകൾ ഈടാക്കുന്നതിനെ കുറിച്ച് പലപ്പോഴും ആളുകൾ പരാതിപ്പെടാറുണ്ട്. ഇത്തരം അനുഭവങ്ങൾ നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നതും പതിവാണ്.
ഇപ്പോൾ അത്തരത്തിലുള്ള ഒരു പോസ്റ്റാണ് റെഡ്ഡിറ്റിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരുവിൽ നിന്നുള്ള ഒരു യുവാവാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. അതിൽ പറയുന്നത്, നഗരത്തിൽ മഴക്കാലത്ത് ഓട്ടോ യാത്രകൾക്ക് വിശ്വസിക്കാനാവാത്ത വിധം ഉയർന്ന നിരക്ക് ആണ് ഈടാക്കുന്നതെന്നതാണ്.
യുവാവ് “മഴക്കാലത്ത് ഒരു കിലോമീറ്ററിന്റെ യൂബർ നിരക്കുകൾ” എന്ന കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവെച്ചത്. ഒപ്പം യൂബർ ആപ്പിൽ നിന്നുള്ള ഒരു സ്ക്രീൻഷോട്ടും ചേർത്തിട്ടുണ്ട്. അവിടെ കാണിച്ചിരുന്നത്:
ഒരു കിലോമീറ്റർ ദൂരത്തിന് ഓട്ടോയ്ക്ക് ₹425. അതേ ദൂരത്തിന് കാറിന് ₹364 . എന്നിങ്ങനെയാണ് കുറിപ്പ്.
പോസ്റ്റിൽ യുവാവ് പറഞ്ഞതനുസരിച്ച്, കഴിഞ്ഞ രാത്രി സുഹൃത്ത് ഒരു ക്യാബ് ബുക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ ഈ അസാധാരണ നിരക്ക് കണ്ടതോടെ പ്ലാൻ റദ്ദാക്കേണ്ടിവന്നു. ഒടുവിൽ, ക്യാബ് വിളിക്കാതെ ഒരു കുട എടുത്ത് നടന്ന് പോകുകയായിരുന്നു.
ബെംഗളൂരുവിലെ മഴക്കാലത്ത് ട്രാഫിക്കും യാത്രക്കാരുടെ തിരക്കും മൂലം നിരക്കുകൾ ഉയരാറുണ്ടെങ്കിലും, ഒരു കിലോമീറ്ററിന് 400 രൂപയ്ക്ക് മുകളിലുള്ള ഓട്ടോ നിരക്ക് കണ്ടത് ആളുകളെ ആകെ ആശ്ചര്യത്തിലാഴ്ത്തി.
ജോലിയില്ലാത്ത ഭർത്താവിനെ ഭാര്യ പരിഹസിക്കുന്നത് മാനസിക പീഡനത്തിന് തുല്യം; വിവാഹ മോചനം അനുവദിച്ച് കോടതി
ജോലിയില്ലാത്ത അവസ്ഥയിൽ സാമ്പത്തികമായി തകര്‍ന്നിരിക്കുന്ന ഭര്‍ത്താവിനെ ഭാര്യ പരിഹസിക്കുന്നത് മാനസിക പീഡനത്തിന് തുല്യമാണെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി. ദുര്‍ഗ് സ്വദേശികളായ ദമ്പതികളുടെ കേസ് പരിഗണിക്കുന്നതിനിടെ ആയിരുന്നു കോടതിയുടെ പരാമര്‍ശം.
ജസ്റ്റിസ് രജനി ദുബെ, ജസ്റ്റിസ് അമിതേന്ദ്ര കിഷോർ പ്രസാദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെതാണ് വിധി. ഭർത്താവിനെയും മകനെയും കാരണമില്ലാതെ ഉപേക്ഷിക്കുക, സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിൽ ഭർത്താവിനെ പരിഹസിക്കുക, കോടതി നടപടിക്രമങ്ങളിൽ ഹാജരാകാതിരിക്കുക എന്നിവ പരിഗണിച്ച കോടതി ദമ്പതികൾക്ക് വിവാഹമോചനം അനുവദിച്ചു.
അജിത് കുമാറിനായി സർക്കാരിന്റെ അസാധാരണ നടപടി; മുൻ ഡിജിപി നൽകിയ അന്വേഷണ റിപ്പോർട്ടുകള്‍ തിരിച്ചയച്ചു
1996ലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. 19 വയസുള്ള മകളും 16 വയസുള്ള മകനുമാണ് ഇവര്‍ക്കുള്ളത്. കോവിഡ് സമയത്തായിരുന്നു ഭര്‍ത്താവിന്‍റെ ജോലി നഷ്ടമായത്.
ഇതോടെ വല്ലാത്ത സാമ്പത്തിക ഞെരുക്കമായിരുന്നു അനുഭവിക്കേണ്ടി വന്നത്. ഈ സമയങ്ങളിലെല്ലാം ഭാര്യ ഇയാളെ പരിഹസിച്ചിരുന്നു.
2020 ഓഗസ്റ്റില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് അഭിഭാഷകയായ ഭാര്യ മകളെയും കൂട്ടി മറ്റൊരിടത്തേക്ക് താമസം മാറി. 2020 സെപ്റ്റംബര്‍ മുതല്‍ ഇരുവരും രണ്ടിടങ്ങളിലേക്ക് താമസം മാറ്റിയിരുന്നു.
ഇതോടെ ഭാര്യയുടെ പ്രവര്‍ത്തി ഒളിച്ചോട്ടത്തിനു തുല്യമായി എന്നാണ് കോടതി കണ്ടെത്തി. ഭാര്യയുടെ പ്രവര്‍ത്തികള്‍ മാനസിക പീഡനത്തിന് തുല്യമാണെന്ന കോടതി നിരീക്ഷണത്തിന് പിന്നാലെ വിവാഹമോചനം അനുവദിക്കുകയായിരുന്നു.
ഈ വർഷം അത്തം കറുക്കും; നാളെ എട്ടു ജില്ലകളിൽ മഴ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇന്ന് വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷ- പശ്ചിമ ബംഗാള്‍ തീരത്തിനു സമീപം പുതിയ ന്യുനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്നും ഇതിന്റെ സ്വാധീനഫലമായാണ് വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയെന്നുമാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.
നാളെ ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ബുധനാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വ്യാഴാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് ശക്തമായ മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
Summary:
A youth highlighted the unreasonably high auto-rickshaw fares during the rainy season, comparing them with per-kilometer Uber rates in a social media post. The post points out how auto fares surge to unreliable levels when it rains in the city.