നിന്നോട് ഞാൻ പറഞ്ഞതല്ലേടാ… നിനക്ക് മാപ്പില്ല; കണ്ണൂരിൽ ബി.ജെ.പി നേതാവിനെ വെടിവെച്ചുകൊന്നു

കണ്ണൂർ: ഓട്ടോ ഡ്രൈവറെ സുഹൃത്ത് വെടിവച്ച് കൊലപ്പെടുത്തി. മാതമംഗലത്താണ് സംഭവം. ബി.ജെ.പി പ്രാദേശിക നേതാവ് കൂടിയായ കൈതപ്രം സ്വദേശി കെ.കെ രാധാകൃഷ്ണനാണ് (51) വെടിയേറ്റ്മരിച്ചത്.

പെരുമ്പടവ് സ്വദേശിയായ സന്തോഷിനെ പരിയാരം പൊലീസ് പിടികൂടി. ഇയാൾ മദ്യലഹരിയിലായിരുന്നു എന്നും സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ് പറഞ്ഞു. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം.

ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. നിർമ്മാണത്തൊഴിലാളിയാണ് പിടിയിലായത്. സന്തോഷ് കൈതപ്രം വായനശാലയ്ക്ക് സമീപത്തെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിലേക്ക് രാധാകൃഷ്ണനെ വിളിച്ചുവരുത്തി നെഞ്ചിൽ വെടിവയ്ക്കുകയായിരുന്നു.

ബഹളംകേട്ട് ഓടി എത്തിയ നാട്ടുകാർ രാധാകൃഷ്ണനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സന്തോഷിന്റെ തോക്കിന് ലൈസൻസ് ഉണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. പന്നിയെ വെടിവയ്ക്കാൻ ഉപയോഗിക്കുന്ന തോക്കാണിത്.

സംഭവത്തിന് ഒരു മണിക്കൂർ മുമ്പ് സന്തോഷ് സമൂഹ മാദ്ധ്യമത്തിൽ ഇട്ട കുറിപ്പിൽ കൊലപാതകം സംബന്ധിച്ച വ്യക്തമായ സൂചനയുണ്ടായിരുന്നു. നിന്നോട് ഞാൻ പറഞ്ഞതല്ലേടാ എന്നു തുടങ്ങുന്ന കുറിപ്പ് നിനക്ക് മാപ്പില്ല എന്ന് പറഞ്ഞാണ് അവസാനിക്കുന്നത്.

പയ്യന്നൂർ ഡിവൈ.എസ്.പി കെ.വിനോദ്കുമാർ, പരിയാരം ഇൻസ്‌പെക്ടർ എം.പി.വിനീഷ്‌കുമാർ എന്നിവർ സംഭവസ്ഥലത്തെത്തി.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

അജ്ഞാത രോഗബാധ, കുതിച്ചുയർന്ന് മരണം; ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഇന്ത്യയിലെ ഈ ഗ്രാമം..!

അജ്ഞാത രോഗബാധ, കുതിച്ചുയർന്ന് മരണം; ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഇന്ത്യയിലെ ഈ...

മുഖ്യമന്ത്രി പിഴ അടച്ചിട്ട് പോയാൽ മതിയെന്ന് എം.വി.ഡി

മുഖ്യമന്ത്രി പിഴ അടച്ചിട്ട് പോയാൽ മതിയെന്ന് എം.വി.ഡി ബെം​ഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ...

പെരുമ്പാവൂരിൽ അജ്ഞാത മൃതദേഹം

പെരുമ്പാവൂരിൽ അജ്ഞാത മൃതദേഹം കൊച്ചി: പെരുമ്പാവൂരിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. അനുപമ ലോഡ്ജിന്‍റെ...

കൊച്ചിയിൽ വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ്

കൊച്ചിയിൽ വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ് കൊച്ചി: കൊച്ചിയില്‍ വെര്‍ച്വല്‍ അറസ്റ്റിന്റെ പേരില്‍ വീട്ടമ്മക്ക്...

നെഹ്രുവിന്റെ ചരിത്രവസതി വില്പനക്ക്

നെഹ്രുവിന്റെ ചരിത്രവസതി വില്പനക്ക് ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു താമസിച്ചിരുന്ന...

ബ്രിട്ടനിൽ മലയാളി നഴ്സ് അന്തരിച്ചു

കോട്ടയം: ബ്രിട്ടനിൽ മലയാളി നഴ്സ് അന്തരിച്ചു. കോട്ടയം സ്വദേശിനി മോളിക്കുട്ടി ഉമ്മൻ...

Related Articles

Popular Categories

spot_imgspot_img