പോലീസ് ചെക്കിങ്ങിനിടെ കഞ്ചാവുമായി ഓട്ടോഡ്രൈവറും സുഹൃത്തും പിടിയിൽ

ഇടുക്കി കട്ടപ്പനയിൽ വാഹന പരിശോധനക്കിടെ ഓട്ടോ ഡ്രൈവറും സുഹൃത്തും 200 ഗ്രാം കഞ്ചാവുമായി പിടിയിൽ. ഓട്ടോ ഡ്രൈവറായ പെരിയോൻകവല പുത്തൻപുരക്കൽ പ്രവീൺ (38) സുഹൃത്ത് പാണ്ടിമാക്കൽ ഷനോയി ഷാജി (42) എന്നിവരെയാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവർക്കുമെതിരെ കേസെടുത്തു.

ഇടുക്കിയിൽ പാറക്കെട്ടിനുള്ളിൽ വാറ്റുകേന്ദ്രം തകർത്ത് എക്‌സൈസ്; പിടിച്ചെടുത്തത് വാറ്റിന് പാകമായ 200 ലിറ്റർ കോട: വീഡിയോ കാണാം

ഉടുമ്പൻചോല എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഷാഡോ ടീം നടത്തിയ പരിശോധനയിൽ വാറ്റിന് പാകമായ 200 ലിറ്റർ കോട കണ്ടെത്തി. ഉടുമ്പൻ ചോല വില്ലേജിൽ ആട്ടുപാറ- കരുണാകരം ഭാഗത്ത് രാംകോ ഏലം എസ്റ്റേറ്റിന് സമീപത്തുള്ള പാറക്കെട്ടിനുള്ളിൽ നിന്നുമാണ് കോട കണ്ടെടുത്തത്.

200 ലിറ്ററിന്റെ ബാരലിൽ ആണ് കോട സൂക്ഷിച്ചിരുന്നത്. വാറ്റുപകരണങ്ങളും കണ്ടെടുത്തു. ആരാണ് കോട സൂക്ഷിച്ചതെന്ന് അറിയാൻ സാധിച്ചിട്ടില്ല.കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

റെയ്ഡിൽ ഉടുമ്പഞ്ചോല എക്‌സ്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് അസീസ് (ഗ്രേഡ്) , പ്രകാശ് ജെ,പ്രിവന്റീവ് ഓഫീസർ ശ്രീകുമാർ എസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ അരുൺ ശശി, അരുൺരാജ്, അരുൺ മുരളി, സിവിൽ എക്‌സൈസ് ഓഫീസർ (ഡ്രൈവർ) ഷിബു ജോസഫ് എന്നിവർ പങ്കെടുത്തു.

ഇടുക്കിയിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ ആശുപത്രിയിൽ കൊണ്ടുപോകുമ്പോൾ കാർ മറിഞ്ഞു: ദുരൂഹത

ഇടുക്കി ചപ്പാത്തിന് സമീപം
കാർ മറിഞ്ഞ് രണ്ടു പേർക്ക് പരിക്ക്. ആലടി സ്വദേശി സുരേഷിൻ്റെ മാരുതി കാറാണ് മറിഞ്ഞത്.

ഒപ്പമുണ്ടായിരുന്ന പാമ്പനാർ സ്വദേശി നവീന എന്ന സ്ത്രീയെ കൊലപ്പെടുത്താനുള്ള ശ്രമമാണോ എന്ന സംശയത്തിലാണ് പോലീസ്. എന്നാൽ സ്ത്രീ ആത്മഹത്യ ചെയ്യാൻ ഗുളിക കഴിച്ചെന്നും ഇവരുമായി ആശുപത്രിയിൽ പോകുമ്പോൾ നവീന സ്റ്റിയറിങ്ങിൽ പിടിച്ചു തിരിച്ചപ്പോൾ കാർ മറിഞ്ഞതാണെന്നും സുരേഷ് പറയുന്നു.

നവീനയ്ക്ക് സാരമായി പരിക്കുണ്ട്. ഇവരെ ഉപ്പുതറ പോലീസ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. സുരേഷിനും പരിക്കുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

പെരുമ്പാവൂരിൽ അജ്ഞാത മൃതദേഹം

പെരുമ്പാവൂരിൽ അജ്ഞാത മൃതദേഹം കൊച്ചി: പെരുമ്പാവൂരിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. അനുപമ ലോഡ്ജിന്‍റെ...

സ്വർണം കത്തുന്നു; ഈ കുതിപ്പ് ഒരു ലക്ഷത്തിലേക്കോ

സ്വർണം കത്തുന്നു; ഈ കുതിപ്പ് ഒരു ലക്ഷത്തിലേക്കോ കൊച്ചി: സംസ്ഥാനത്ത് സ്വർണവില കത്തിക്കയറുന്നു....

കൊച്ചിയിൽ വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ്

കൊച്ചിയിൽ വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ് കൊച്ചി: കൊച്ചിയില്‍ വെര്‍ച്വല്‍ അറസ്റ്റിന്റെ പേരില്‍ വീട്ടമ്മക്ക്...

‘മോദി മഹാനായ നേതാവും മികച്ച സുഹൃത്തും’; കളം മാറ്റിച്ചവിട്ടി ട്രംപ്; പ്രതിഷേധം ഒറ്റക്കാര്യത്തിൽ മാത്രം

'മോദി മഹാനായ നേതാവും മികച്ച സുഹൃത്തും'; കളം മാറ്റിച്ചവിട്ടി ട്രംപ്; പ്രതിഷേധം...

ഓണത്തിന് മലയാളി കുടിച്ച് റെക്കോർഡിട്ടത് മദ്യം മാത്രമല്ല, മറ്റൊരു കാര്യത്തിലും ഈ ഓണം സർവ്വകാല റെക്കോർഡിട്ടു…!

ഓണത്തിന് മലയാളി കുടിച്ച് റെക്കോർഡിട്ടത് മദ്യം മാത്രമല്ല, മറ്റൊരു കാര്യത്തിലും ഈ...

മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം

മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം കാസര്‍കോട്: മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ്...

Related Articles

Popular Categories

spot_imgspot_img