ദ്വിദിന സന്ദർശനത്തിനായി ഓസ്ട്രിയയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ‘വന്ദേമാതരം’ പാടി സ്വാഗതം ചെയ്ത് ഓസ്ട്രിയൻ ഗായകസംഘം. ഇന്ത്യൻ സംഗീതജ്ഞന്റെ നേതൃത്വത്തിലുള്ള ഓസ്ട്രിയൻ ഗായകസംഘവും ഓർക്കസ്ട്രയുമാണ് വന്ദേമാതരം അവതരിപ്പിച്ചത്. ഗായകസംഘം വന്ദേ മാതരം അവതരിപ്പിക്കുന്ന ദൃശ്യങ്ങൾ നരേന്ദ്രമോദി തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്.(austrian choir vande mataram for pm narendra modi)
രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് പ്രധാനമന്ത്രി ഓസ്ട്രിയയിൽ എത്തിയത്. നാല് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയയിൽ സന്ദർശനം നടത്തുന്നത്. രണ്ടു ദിവസത്തെ റഷ്യൻ സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് മോദി ഓസ്ട്രിയ തലസ്ഥാനമായ വിയന്നയിലെത്തിയത്. 1983ൽ ഇന്ദിര ഗാന്ധിയുടെ സന്ദർശനത്തിനുശേഷം ഓസ്ട്രിയയിലെത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണു മോദി.
Read Also: കുട്ടികൾ സന്തോഷത്തിൽ, ശനിയാഴ്ച സ്കൂൾ പ്രവൃത്തിദിനമാക്കിയതു പിൻവലിക്കാനാകില്ലെന്ന് മന്ത്രി