ഇനി പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്; ഓസ്ട്രിയ ആ പഴയ ടീമല്ല; പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ഓസ്ട്രിയ

ബെർലിൻ: യൂറോകപ്പിലെ ഗ്രൂപ്പ് ഡി പോരാട്ടത്തിൽ പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ഓസ്ട്രിയ. തുടരെ രണ്ട് തോൽവി വഴങ്ങിയതോടെ ഗ്രൂപ്പിൽ ലെൻഡോവ്‌സ്‌കിയുടേയും സംഘത്തിന്റേയും നില പരുങ്ങലിലായി.Austria defeated Poland by three goals against one

ഓസ്ട്രിയക്കായി ഗ്യാനേത് ത്രൗണർ, ക്രിസ്റ്റഫർ ബോംഗാർട്ട്‌നർ, മാർസൽ സബിസ്റ്റർ എന്നിവർ ഗോൾനേടി. പോളണ്ടിനായി ക്രിസ്റ്റസ് പിയോടെക്ക് ആശ്വാസ ഗോൾകണ്ടെത്തി.
ആദ്യ പകുതിയിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞെങ്കിലും രണ്ടാം പകുതിയിൽ തകർപ്പൻ തിരിച്ചുവരവിലൂടെ ജയവും മൂന്ന് പോയന്റും ഓസ്ട്രിയ പിടിച്ചെടുക്കുകയായിരുന്നു.

കഴിഞ്ഞ മത്സരത്തിൽ ഫ്രാൻസിനെ വിറപ്പിച്ചു കീഴടങ്ങിയ ടീം, പോളണ്ടിനെതിരെയും ഇതേ പ്രകടനം ആവർത്തിച്ചു. ഓസ്ട്രിയക്ക് അനുകൂലമായി ലഭിച്ച കോർണറിൽ നിന്നാണ് ആദ്യ ഗോൾ പിറന്നത്. ഫിലിപ് മെന്വെ നൽകിയ ത്രോ പോളണ്ട് പ്രതിരോധത്തിൽ തട്ടി തിരികെതാരത്തിലേക്കുതന്നെയെത്തി.

തുടർന്ന് ബോക്‌സിലുണ്ടായിരുന്ന ഗ്യാനോത്തിന് പന്ത് നൽകുകയും ഹെഡ്ഡറിലൂടെ പന്ത് വലയിലാക്കുകയുമായിരുന്നു. 30ാം മിനിറ്റിൽ മറുപടി ഗോളെത്തി.
67-ാം മിനിറ്റിൽ ക്രിസ്റ്റഫർ ബോംഗാർട്ട്നർ ഓസ്ട്രിയയെ വീണ്ടും മുന്നിലെത്തിച്ചു. ഇടതുവിങ്ങിൽനിന്ന് പകരക്കാരനായെത്തിയ അലക്സാണ്ടർ പ്രാസിന്റെ പാസ് നേരെ ബോംഗാർട്ട്നറുടെ കാലിലേക്ക്.

മാർക്ക് ചെയ്യപ്പെടാതെ നിൽക്കുകയായിരുന്നു ബോംഗാർട്ട്നർ പ്രതിരോധപ്പൂട്ട് വീഴുന്നതിനു മുന്നെത്തന്നെ പന്ത് വലയിലെത്തിച്ചു. ഓസ്ട്രിയയുടെ ഭാഗത്തുനിന്നുണ്ടായ മികച്ച നീക്കത്തിലൂടെയാണ് ഈ ഗോൾ സാധ്യമായത് (2-1).

പത്ത് മിനിറ്റു കഴിഞ്ഞതോടെ ഓസ്ട്രിയ വീണ്ടും ഗോൾ നേടി. പോളിഷ് പ്രതിരോധത്തെ മറികടന്ന് മാർസൽ സബിറ്റ്സർ നടത്തിയ നീക്കം പോളിഷ് കീപ്പർ ഷെസ്നി തടയാൻ ശ്രമിച്ചതോടെ സബിറ്റ്സർ വീണു.

ഇതോടെ റഫറി ഷെസ്നിക്ക് മഞ്ഞക്കാർഡും പെനാൽറ്റിയും അനുവദിച്ചു. കിക്കെടുത്ത മാർക്കോ അർനോട്ടോവിച്ച് പിഴവില്ലാതെ പന്ത് വലയുടെ വലതുമൂലയിലെത്തിച്ചു (3-1).

കഴിഞ്ഞ മത്സരത്തിൽ ഫ്രാൻസിനെ വിറപ്പിച്ചാണ് ഓസ്ട്രിയ രണ്ടാം മത്സരത്തിനെത്തിയത്. ഓൺ ഗോളിലാണ് ഫ്രാൻസിനോട് തോൽവിയേറ്റുവാങ്ങിയത്. ബോൾ പൊസഷനിലടക്കം ഓസ്ട്രിയയായിരുന്നു മുന്നിൽ.

വെള്ളിയാഴ്ച ഓസ്ട്രിയയുടെ നിരന്തരമായ ആക്രമണത്തിൽ പോളണ്ടിന് പലപ്പോഴും നിൽക്കക്കള്ളിയില്ലാതായി. ഗോളി ഷെസ്നെയുടെ ചില മികച്ച നീക്കങ്ങൾ ഇല്ലായിരുന്നെങ്കിൽ പോളണ്ട് വലയിൽ ഇതിലും കൂടുതൽ ഗോളുകൾ നിറഞ്ഞേനെ. അതേസമയം പോളണ്ടിന്റെ മുന്നേറ്റങ്ങളും പലവുരു കണ്ടു.

അതിനിടെ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന പോളിഷ് സൂപ്പർ താരം റോബർട്ട് ലെവൻഡോവ്സ്കി അവസാന 30 മിനിറ്റിൽ ഇറങ്ങിയെങ്കിലും കാര്യമായ ചലനമുണ്ടാക്കാനായില്ല. വലിയ ആരവത്തോടെയാണ് ഗാലറി ലെവൻഡോവ്സ്കിയെ വരവേറ്റത്.

ഗ്രൗണ്ടിലെത്തി അഞ്ച് മിനിറ്റിനകംതന്നെ മഞ്ഞക്കാർഡ് വാങ്ങി. ഉയർന്നുവന്ന പന്ത് കൈവശപ്പെടുത്താനുള്ള ശ്രമത്തിനിടെ ഓസ്ട്രിയൻ ഡിഫൻഡർ ഫിലിപ്പ് ലെൻഹാർട്ടിന്റെ തോളിൽ കൈമുട്ട് തട്ടിയതാണ് ലെവൻഡോവ്സ്കിക്ക് വിനയായത്. ആദം ബുക്സയ്ക്ക് പകരമായാണ് ലെവ എത്തിയത്. ഗോൾ നേടിയ ക്രിസിസ്റ്റഫ് പിയോടെക്കിനെ വലിച്ച് സ്വിഡേഴ്സ്കിയെയും ഇറക്കി. പക്ഷേ, രണ്ട് സ്ട്രൈക്കർമാരെ നീക്കിയുള്ള പോളണ്ടിന്റെ പരീക്ഷണം

spot_imgspot_img
spot_imgspot_img

Latest news

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി...

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ്...

Other news

ഇരട്ട സഹോദരങ്ങളായ എസ്ഐമാർ തമ്മിലടിച്ചു

ഇരട്ട സഹോദരങ്ങളായ എസ്ഐമാർ തമ്മിലടിച്ചു ചേലക്കര: ഇരട്ട സഹോദരങ്ങളായ പൊലീസ് സബ് ഇൻസ്‌പെക്ടർമാർ...

അഞ്ച് ദിവസം മഴ; ഇന്നത്തെ മഴ മുന്നറിയിപ്പ്

അഞ്ച് ദിവസം മഴ; ഇന്നത്തെ മഴ മുന്നറിയിപ്പ് തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം...

എം.എം. മണിയുടെ ഗൺമാൻ 3.59 ലക്ഷം രൂപ നൽകണം

എം.എം. മണിയുടെ ഗൺമാൻ 3.59 ലക്ഷം രൂപ നൽകണം കൊച്ചി: എം.എം. മണിയുടെ...

മകനുമായി പുഴയിൽ ചാടി യുവതി ആത്മഹത്യ ചെയ്തത്

മകനുമായി പുഴയിൽ ചാടി യുവതി ആത്മഹത്യ ചെയ്തത് കണ്ണൂർ: മൂന്നുവയസുകാരൻ മകനുമായി പുഴയിൽ...

Related Articles

Popular Categories

spot_imgspot_img