web analytics

നമ്മുടെ ഫാൻസിന്റെ പഴേ ആളാ…നമ്മുടെ ചങ്കാണ് ഇക്ക….ഓസ്ട്രേലിയൻ മന്ത്രി ജിൻസൺ ആന്റോ ചാൾസിനെ ചേർത്തുനിറുത്തി നടൻ മമ്മൂട്ടി

കൊച്ചി: നമ്മുടെ ഫാൻസിന്റെ പഴേ ആളാ… ഓസ്ട്രേലിയൻ മന്ത്രി ജിൻസൺ ആന്റോ ചാൾസിനെ ചേർത്തുനിറുത്തി നടൻ മമ്മൂട്ടി പറഞ്ഞു. പൊട്ടിച്ചിരിയോടെ മമ്മൂട്ടിയെ കെട്ടിപ്പിടിച്ച് മന്ത്രിയും പ്രതികരിച്ചു, നമ്മുടെ ചങ്കാണ് ഇക്ക….

കൊച്ചിയിൽ മമ്മൂട്ടി – മോഹൻലാൽ ചിത്രത്തിന്റെ സെറ്റിൽ എത്തിയതായിരുന്നു ഓസ്ട്രേലിയയിലെ മലയാളിയായ മന്ത്രി ജിൻസൺ.

മമ്മൂട്ടി ഫാനായ ജിൻസൺ വർഷങ്ങളോളം ഫാൻസിൻ്റെ കാരുണ്യദൗത്യങ്ങളുടെ മുൻനിരക്കാരനുമായിരുന്നു.

ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ മന്ത്രിയാണ് കോട്ടയം പാലാ സ്വദേശിയായ ജിൻസൺ.

ലിബറൽ പാർട്ടിയുടെ പ്രതിനിധിയാണ്. പ്രിയതാരത്തെ ഓസ്ട്രേലിയയിലേക്ക് ക്ഷണിക്കാൻ കൂടിയായിരുന്നു വന്നത്.

ഔദ്യോഗിക കത്ത് നൽ മമ്മൂട്ടിക്ക് കൈമാറി. സിനിമയടക്കം ആറ് വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയുടെ ക്ഷണം മമ്മൂട്ടി സ്വീകരിച്ചു.

കൊച്ചിയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് നേരിട്ട് വിമാനസർവീസ് തുടങ്ങാൻ സർക്കാരിനെക്കൊണ്ട് എന്തെങ്കിലും ചെയ്യിച്ചു കൂടേയെന്ന് മന്ത്രിയോട് മമ്മൂട്ടി ചോദിച്ചു.

2007ൽ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രി, മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷനുമായി സഹകരിച്ച് ‘കാഴ്ച” എന്ന സൗജന്യ നേത്ര ചികിത്സാ പദ്ധതിയിൽ ആശുപത്രിയിലെ വിദ്യാർത്ഥി വോളന്റിയർമാരെ നയിച്ചത് അന്ന് അവിടെ നഴ്‌സിംഗ് വിദ്യാർത്ഥിയായിരുന്ന ജിൻസൺ ആയിരുന്നു.

മമ്മൂട്ടി, കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ആരംഭിച്ചപ്പോൾ അതിൽ സജീവ സാന്നിദ്ധ്യമായി മാറി. ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയപ്പോഴും പ്രിയനടന്റെ സാമൂഹ്യസേവന പദ്ധതികളുടെ ഭാഗമായി ജിൻസൺ തുടർന്നു.

ഏറെക്കാലം മന്ത്രിയായി തുടരാനാകട്ടെ എന്ന് ആശംസിച്ചാണ് ജിൻസണെ മമ്മൂട്ടി യാത്രയാക്കിയത്.

spot_imgspot_img
spot_imgspot_img

Latest news

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

Other news

സംസ്ഥാനത്ത് 2,040 പ്രശ്നബാധിത ബൂത്തുകൾ; സുരക്ഷ ശക്തമാക്കി ഇലക്ഷൻ കമ്മിഷൻ

സംസ്ഥാനത്ത് 2,040 പ്രശ്നബാധിത ബൂത്തുകൾ; സുരക്ഷ ശക്തമാക്കി ഇലക്ഷൻ കമ്മിഷൻ തിരുവനന്തപുരം: സംസ്ഥാനത്ത് 2,040...

ഓരോ രാശിക്കാരും ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും അനുഭവയോഗമായ ഫലങ്ങളും അറിയാൻ

ഓരോ രാശിക്കാരും ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും അനുഭവയോഗമായ ഫലങ്ങളും അറിയാൻ തിരുവനന്തപുരം: ഇന്നത്തെ...

ദുഃഖവെള്ളിയിൽ രക്ഷിച്ച കാട്ടാനക്കുട്ടി ഇന്ന് മിടുമിടുക്കി; കപ്രിക്കാട് അഭയാരണ്യത്തിൽ പരിചരണം

ദുഃഖവെള്ളിയിൽ രക്ഷിച്ച കാട്ടാനക്കുട്ടി ഇന്ന് മിടുമിടുക്കി; കപ്രിക്കാട് അഭയാരണ്യത്തിൽ പരിചരണം കൊച്ചി: ദുഃഖവെള്ളി...

സംസ്ഥാനത്ത് ചൂട് കനക്കും; പാലക്കാട് 39.8°C, ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ചൂട് കനക്കും; പാലക്കാട് 39.8°C, ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട് തിരുവനന്തപുരം:...

കാത്തിരിപ്പിന് വിരാമം!  ഐ.സി.സിയുടെ പ്രായപരിധി കടന്ന് വൈഭവ് ഇനി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക്

കാത്തിരിപ്പിന് വിരാമം!  ഐ.സി.സിയുടെ പ്രായപരിധി കടന്ന് വൈഭവ് ഇനി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മുംബൈ: ക്രിക്കറ്റിൽ...

Related Articles

Popular Categories

spot_imgspot_img