web analytics

14കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

14കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട്: ചാലിശേരിയില്‍ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. ചാലിശേരി പടിഞ്ഞാറെ പട്ടിശേരി മുല്ലശേരി മാടേക്കാട്ട് മണികണ്ഠന്റെ മകന്‍ അതുല്‍ കൃഷ്ണയാണ് (14)മരിച്ചത്. ഫുട്ബോള്‍ കളി കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെയാണ് വിദ്യാര്‍ഥി കുഴഞ്ഞു വീണ് മരിച്ചത്.

ബുധനാഴ്ച വൈകീട്ട് ഫുട്‌ബോള്‍ കളിയ്ക്ക് ശേഷം വീട്ടിലെത്തിയ കൈകാലുകള്‍ കഴുകുന്നതിനിടെ അതുല്‍ പെട്ടെന്ന്തളര്‍ന്ന് വീഴുകയായിരുന്നു. ഉടന്‍ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൃത്താല കോക്കൂര്‍ ടെക്നിക്കല്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് അതുല്‍ കൃഷ്ണ.

ചെന്നൈ: തമിഴ്നാട്ടിലെ തഞ്ചാവൂരിൽ 12 വയസ്സുകാരി സ്കൂളിൽ കുഴഞ്ഞുവീണ് മരിച്ചു. പല്ലത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി കവിബാലയാണ് തിങ്കളാഴ്ച വൈകീട്ടോടെ കുഴഞ്ഞുവീണത്. കൂട്ടുകാരോടൊപ്പം സ്കൂൾ ഗ്രൗണ്ടിലേക്ക് നടക്കവേ കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. കുട്ടിയുടെ മൂക്കിൽ നിന്ന് രക്തസ്രാവമുണ്ടായതായും പറയുന്നു.

ഉടൻ തന്നെ അധ്യാപകർ കവിബാലയെ തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ശേഷം പട്ടുക്കോട്ടൈയിലെ ആശുപത്രിയിലുമെത്തിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

തിങ്കളാഴ്ച സ്കൂളിൽ വിരനിർമാർജന പദ്ധതിയുടെ ഭാഗമായുള്ള ആൽബെൻഡസോൾ ഗുളികകൾ കുട്ടികൾക്ക് നൽകിയിരുന്നു. ഗുളികയുടെ പാർശ്വഫലമാണോ കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് വ്യക്തമല്ല.

പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ കൃത്യമായ മരണകാരണം അറിയാൻ കഴിയൂ എന്ന് പൊലീസ് വ്യക്തമാക്കി. കവിബാലക്ക് പിന്നാലെ സ്കൂളിൽ രണ്ട് കുട്ടികൾ കൂടി തിങ്കളാഴ്ച കുഴഞ്ഞുവീണു. കുട്ടികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.

English Summary :

Atul Krishna (14), son of Madekkattu Manikandan of Pattissery Mullassery, West Chalissery, passed away after collapsing suddenly

spot_imgspot_img
spot_imgspot_img

Latest news

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

Other news

നിറംമങ്ങിയതോ കറപിടിച്ചതോ ഏതു വസ്ത്രവും പുത്തനാക്കും; അമലിൻ്റ ആശയം കൊള്ളാം

നിറംമങ്ങിയതോ കറപിടിച്ചതോ ഏതു വസ്ത്രവും പുത്തനാക്കും; അമലിൻ്റ ആശയം കൊള്ളാം ആലപ്പുഴ: ഉപയോഗശൂന്യമായി...

ഇന്ത്യ–ന്യൂസിലൻഡ് ടി20: വിദ്യാർത്ഥികൾക്ക് 250 രൂപ ടിക്കറ്റ്; കെസിഎയുടെ പ്രത്യേക ഇളവ്

ഇന്ത്യ–ന്യൂസിലൻഡ് ടി20: വിദ്യാർത്ഥികൾക്ക് 250 രൂപ ടിക്കറ്റ്; കെസിഎയുടെ പ്രത്യേക ഇളവ് തിരുവനന്തപുരം:...

വാടകമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; ക്രൂരതയ്ക്ക് പിന്നിൽ ഭർത്താവും സുഹൃത്തും; സംഭവിച്ചത് ഇങ്ങനെ:

വാടകമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം ബെംഗളൂരു ∙ രാജരാജേശ്വരി...

പെറ്റി അടച്ചില്ലെങ്കിൽ അക്കൗണ്ടിൽ നിന്ന് പിടിക്കും; കേന്ദ്ര മോട്ടോർ വാഹന നിയമ ഭേദഗതി…

പെറ്റി അടച്ചില്ലെങ്കിൽ അക്കൗണ്ടിൽ നിന്ന് പിടിക്കും; കേന്ദ്ര മോട്ടോർ വാഹന നിയമ...

ഗ്രീൻലൻഡിനായി ട്രംപിന്റെ ‘മാസ്റ്റർ പ്ലാൻ’; യൂറോപ്യൻ രാജ്യങ്ങൾക്കെതിരായ തീരുവ പിൻവലിച്ചു

വാഷിങ്ടൺ: ലോകത്തെ വീണ്ടും ഒരു സാമ്പത്തിക യുദ്ധത്തിന്റെ വക്കിലെത്തിച്ച ഗ്രീൻലൻഡ് വിവാദത്തിൽ...

Related Articles

Popular Categories

spot_imgspot_img