ആറ്റുകാൽ പൊങ്കാല മാർച്ച് 13ന്; നിർദേശങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവം മാർച്ച് 13ന് നടക്കും. പൊങ്കാല ദിവസമായ മാര്‍ച്ച് 13ന് ജില്ലയ്ക്ക് അവധി നല്‍കുന്നതിന് സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. ഉത്സവത്തോടനുബന്ധിച്ച് 30 വാര്‍ഡുകള്‍ ഉത്സവമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.(Attukal Pongala on March 13)

ഉൽസവദിവസങ്ങളിലു൦, പ്രത്യേകിച്ച് പൊങ്കാല ദിനത്തിലു൦ ഭക്ഷണം, വെള്ളം വിതരണം ചെയ്യല്‍ എന്നിവയില്‍ അതീവ ശ്രദ്ധ വേണം, ഉപഉത്സവങ്ങളില്‍ നിര്‍ബന്ധിത പിരിവ് പാടില്ല. ദൂരദേശങ്ങളില്‍ നിന്ന് വിളക്കുകെട്ടുമായി വരുന്നവര്‍ ഗതാഗത തടസ്സം സൃഷ്ടിക്കരുതെന്നും പരസ്യങ്ങൾ കോടതിയുടെ അനുമതി വാങ്ങി മാത്രം സ്ഥാപിക്കണമെന്നും മന്ത്രി നിർദേശം നൽകി. തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണി, കുടിവെള്ള ക്ഷാമം പരിഹരിക്കല്‍, ഓടകള്‍ വൃത്തിയാക്കല്‍, ടോയ്‌ലറ്റ് സംവിധാനങ്ങള്‍, മാലിന്യ പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ മന്ത്രി വി.ശിവന്‍കുട്ടി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പൊങ്കാല ദിവസത്തില്‍ എയര്‍ക്രാഫ്റ്റ് മാര്‍ഗ്ഗേനയുള്ള പുഷ്പവൃഷ്ടി ഉണ്ടാവില്ല. തിരുവനന്തപുരം വിമാനത്താവളത്തില്‍ മാര്‍ച്ച് 29വരെ റണ്‍വേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് ഇത്. കോര്‍പ്പറേഷന്‍ പരിധിയിലും വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളാര്‍ വാര്‍ഡിലും പൊങ്കാലയുടെ തലേ ദിവസം വൈകുന്നേരം 6 മുതല്‍ പൊങ്കാല ദിവസം വൈകുന്നേരം 6വരെ മദ്യനിരോധനം ഏര്‍പ്പെടുത്തും.

spot_imgspot_img
spot_imgspot_img

Latest news

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

ഫർസാനയോട് പ്രണയമല്ല, കടുത്ത പക; ഉമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തി; കാരണം വെളിപ്പെടുത്തലുമായി അഫാൻ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി പ്രതി അഫാൻ. പെൺസുഹൃത്തായ ഫർസാനയോട്...

കളമശ്ശേരിയില്‍ വൻ തീപിടുത്തം: ഇലക്ട്രിക് ലൈനുകൾ പൊട്ടിവീണു; വാഹനങ്ങൾ ഉൾപ്പെടെ കത്തി നശിച്ചു

കളമശ്ശേരിയില്‍ കിടക്ക കമ്പനിയുടെ ഗോഡൗണിൽ വന്‍ തീപിടിത്തം. അപകടത്തെത്തുടർന്ന് പരിസരമാകെ വൻ...

Other news

കാട്ടുതീയണക്കാനുള്ള ശ്രമത്തിനിടെ കാൽ വഴുതി പാറക്കെട്ടിൽ വീണു: യുവാവിന് ദാരുണാന്ത്യം

ഇടുക്കി വാഴവര കൗന്തിയില്‍ കാട്ടുതീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പാറക്കെട്ടിലേക്ക് വീണ് കാഞ്ചിയാര്‍ ലബ്ബക്കട...

പെൺകുട്ടികളുടെ ഹോസ്റ്റലിൽ മൊബൈൽ ചാർജറിനുള്ളിൽ ഒളിക്യാമറ ! പിന്നിൽ….

പെൺകുട്ടികളുടെ ഹോസ്റ്റലിൽ സ്പൈ ക്യാമറ. തെലങ്കാനയിൽ ആണ് സംഭവം. സംഗറെഡ്ഡി ജില്ലയിലെ...

ആലപ്പുഴയിൽ ഗർഡറുകൾ തകർന്നു വീണ സംഭവം; വീടുകൾക്ക് വിള്ളൽ

ആലപ്പുഴ: ആലപ്പുഴയിൽ നിർമ്മാണത്തിലുള്ള ദേശീയപാത ഉയരപ്പാതയുടെ ഗർഡറുകൾ തകർന്നുവീണതിന് പിന്നാലെ പരാതിയുമായി...

പ്രമുഖ സിനിമാ മേക്കപ്പ് മാൻ ഇറക്കുമതി ചെയ്ത കഞ്ചാവുമായി അറസ്റ്റിൽ

മലയാളം സിനിമ ലോകത്തെ ഹിറ്റ് മേക്കപ്പ്മാൻ ആർ. ജി. വയനാടൻ എന്നു...

കഞ്ചാവ് കേസ്; ആർജി വയനാടനെതിരെ നടപടിയുമായി ഫെഫ്ക

ഇടുക്കി: ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ മേക്കപ്പ് മാൻ രഞ്ജിത്ത് ഗോപിനാഥനെതിരെ നടപടിയുമായി...

Related Articles

Popular Categories

spot_imgspot_img