ഇടുക്കി: ഒൻപതു വയസു പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ പിടിയിൽ. ഇടുക്കി പൊലീസാണ് ഇയാളെ പിടികൂടിയത്. ചെറുതോണി ഗാന്ധിനഗർ കോളനി സ്വദേശി ഗിരീഷ് കുമാറാണ് (42) പിടിയിലായത്. സ്കൂളിൽ നടത്തിയ കൗൺസിലിംഗിനിടെ സംഭവ വിവരം കുട്ടി വെളിപ്പെടുത്തിയതോടെയാണ് പീഡന ശ്രമം നടത്തിയെന്ന വിവരം പുറംലോകം അറിയുന്നത്.
കഴിഞ്ഞ ഓണക്കാലത്തായിരുന്നു സംഭവം. സ്കൂൾ അധികൃതർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പോക്‌സോ നിയമ പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.