വയനാട്: നിർത്തിയിട്ട വാഹനം മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ കള്ളനെ കയ്യോടെ പിടികൂടി നാട്ടുകാർ.
മലപ്പുറം വള്ളിക്കുന്ന് സ്വദേശി 32 കാരനായ മുനീബ് ആണ് പിടിയിലായത്.
താമരശ്ശേരി കൈതപ്പോയിലിൽ നിര്‍ത്തിയിട്ടിരുന്ന ബൊലേറോയാണ് ഇയാൾ മോഷ്ടിക്കാന്‍ ശ്രമിച്ചത്.
വാഹനവുമായി കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാര്‍ പ്രതിയെ പിടികൂടിയത്.
ഇയാള്‍ വാഹനവുമായി കടന്നു കളയാനുള്ള ശ്രമത്തിനിടെ മറ്റു വാഹനങ്ങളിൽ ഇടിച്ച് അപകടവും ഉണ്ടായി.
അടിവാരം നൂറാംതോട് സ്വദേശി സൗഫീക് എന്നയാളുടെ ബൊലേറോയാണ് മുനീബ് മോഷ്ടിക്കാന്‍ ശ്രമിച്ചത്.
കഞ്ചാവ് വലിച്ചതിന് കസ്റ്റഡി മർദ്ദനം; യുവാവിൻ്റെ മരണത്തിൽ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്‍ഷന്‍
പത്തനംതിട്ട: പത്തനംതിട്ടയിൽ കസ്റ്റഡി മരണമെന്ന ആക്ഷേപത്തില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്‍ഷന്‍. കോയിപ്രം സിഐ ജി സുരേഷ് കുമാറിനെതിരെയാണ് നടപടി.
കഞ്ചാവ് വലിച്ചതിന് കസ്റ്റഡിയില്‍ എടുത്തയാള്‍ക്ക് മര്‍ദനമേറ്റു എന്ന പരാതിയിലാണ് ഇന്‍സ്പെക്ടര്‍ക്ക് എതിരെ നടപടി എടുത്തിരിക്കുന്നത്.
കസ്റ്റഡിയിലെടുത്ത് വിട്ടയച്ച വരയന്നൂര്‍ സ്വദേശിയായ കെഎം സുരേഷിനെ പിന്നീട് കോന്നി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
സുരേഷിനെ കസ്റ്റഡിയിലെടുക്കുകയും കഞ്ചാവ് വലിച്ചു എന്ന കുറ്റംചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ പൊലീസ് വിട്ടയച്ചെങ്കിലും നാലുദിവസത്തിന് ശേഷം, മാര്‍ച്ച് 22-ന് സുരേഷിനെ കോന്നി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുമ്പയ്ക്ക് സമീപമുള്ള ഒരു തോട്ടത്തില്‍ ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പോസ്റ്റുമോര്‍ട്ടത്തില്‍ സുരേഷിന്റെ ശരീരത്തില്‍ വാരിയെല്ലിനടക്കം ക്ഷതവും ചൂരല്‍കൊണ്ട് അടിച്ചതിന് സമാനമായ പാടുകളും മതദേഹത്തിൽ ഉണ്ടായിരുന്നു.
എന്നാല്‍ ഇതില്‍ പൊലീസ് ഇതില്‍ അന്വേഷണം നടത്തിയില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുരേഷിന്റെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ ഇപ്പോൾസസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
അഡീഷണല്‍ എസ്പി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ – കസ്റ്റഡി മര്‍ദനം, അന്യായമായി വാഹനം പിടിച്ചുവയ്ക്കല്‍, മൊബൈല്‍ഫോണ്‍ പിടിച്ചുവയ്ക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്തി.