കല്‍പ്പറ്റ: വയനാട്ടില്‍ പിഞ്ചു കുഞ്ഞിനെ വിൽക്കാൻ ശ്രമം. രണ്ടു മാസം പ്രായമായ കുഞ്ഞിനെയാണ് വില്‍ക്കാന്‍ ശ്രമിച്ചത്. വൈത്തിരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പിണങ്ങോടാണ് സംഭവം. കുഞ്ഞിനെ വൈത്തിരി പൊലീസ് രക്ഷപ്പെടുത്തി ചില്‍ഡ്രന്‍സ് വെല്‍ഫെയര്‍ കമ്മിറ്റിക്ക്(സിഡബ്ല്യുസി) കൈമാറി.(Attempt to sell two-month-old baby in Wayanad; police registered a case)
നിലവില്‍ സംരക്ഷണ കേന്ദ്രത്തിലാണ് കുഞ്ഞ് കഴിയുന്നത്. കുഞ്ഞിനെ വില്പന നടത്താൻ ശ്രമിച്ചതിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുറ്റക്കാരെ കണ്ടെത്താന്‍ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു. വില്‍പ്പന നടത്താനുള്ള ശ്രമത്തിനിടെ തിരുവനന്തപുരത്ത് നിന്നാണ് കുഞ്ഞിനെയും അമ്മയെയും കണ്ടെത്തിയത്.