രാമപുരത്ത് ജ്വല്ലറി ഉടമയെ കൊലപ്പെടുത്താൻ ശ്രമം

പാലാ രാമപുരത്ത് ജ്വല്ലറി ഉടമയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമം. സംഭവം ഇന്ന് രാവിലെയായിരുന്നു.


രാമപുരം ബസ് സ്റ്റാന്‍ഡിന് സമീപം പ്രവർത്തിക്കുന്ന കണ്ണനാട്ട് ജ്വല്ലറിയുടെ ഉടമ അശോക് (55)നെ ആണ് ആക്രമിക്കപ്പെട്ടത്.

ഇന്ന് രാവിലെ പത്തു മണിയോടെയായിരുന്നു സംഭവം. ഇളം തുരുത്തിയിലെ ഹരി (59) എന്നയാളാണ് ജ്വല്ലറിയിലേക്ക് എത്തി അശോകിന്മേൽ പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചത്.

സംഭവം ഇന്ന് രാവിലെ പത്തു മണിയോടെയായിരുന്നു. സാമ്പത്തിക ഇടപാടിൽ ഉണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമെന്നു നാട്ടുകാർ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ അശോക് ചേർപ്പുങ്കൽ മാർ സ്ലീവാ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു.

തീയിട്ട ഉടനെ സ്ഥലംവിട്ട ഹരി, ഒരു മണിക്കൂറിന് ശേഷം രാമപുരം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. സംഭവത്തെ കുറിച്ച് രാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബോധംകെട്ടുവീണ സ്ത്രീക്ക് രക്ഷകയായി ബെന്‍സി

ആലപ്പുഴ: കെഎസ്ആര്‍ടിസി ബസില്‍ കുഴഞ്ഞുവീണ ഒരു സ്ത്രീയെ സമയോചിതമായി രക്ഷപ്പെടുത്തി ഒപ്പം യാത്ര ചെയ്ത നഴ്‌സിങ് ഓഫീസർ.

ജനറല്‍ ആശുപത്രിയിലെ നഴ്‌സിങ് ഓഫീസറായ ബെന്‍സി ആന്റണിയുടേതാണ് ഈ മനോഹരമായ മനുഷ്യസ്നേഹ ഇടപെടല്‍.

വ്യാഴാഴ്ച ജോലിയ്ക്ക് ശേഷം ബെന്‍സി വീട്ടിലേക്ക് മടങ്ങുകയായിരുന്ന സമയത്താണ് സംഭവം. വൈകുന്നേരം നാല് മണിയോടെയാണ് പള്ളിപ്പുറത്തുള്ള വീട്ടിലേക്കുള്ള ബസില്‍ കയറിയത്.

ഒരുപാട് യാത്രക്കാര്‍ ബസ്സിൽ ഉണ്ടായിരുന്നു. ആ സമയത്താണ് ഒപ്പം യാത്ര ചെയ്ത ഒരുസ്ത്രീ ബോധംകെട്ട് വീഴുന്നത്. ഇതോടെ, യാത്രക്കാരുടെ സഹായത്തോടെ ബെന്‍സി സ്ത്രീക്ക് പ്രാഥമിക ചികിത്സ നല്‍കി.

എന്നാ ഇനി സാറൊന്ന് ഊതിക്കെ…ബ്രെത്ത് അനലൈസര്‍ പരിശോധനക്കെത്തിയ കെ എസ് ആർ ടി സി ഉദ്യോഗസ്ഥന് സസ്പെൻഷൻ

ബോധം തിരിച്ചുവന്നതിനു ശേഷം തന്നെ ബസില്‍ കൊണ്ടുപോയി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.അവിടെ അത്യാഹിത വിഭാഗത്തില്‍ അടിയന്തര ചികില്‍സ നല്‍കിയതിനു ശേഷം, തുടര്‍ ചികിത്സയ്ക്കായി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഒരു വര്‍ഷമായി ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്യുന്ന ബെന്‍സിയുടെ ഭര്‍ത്താവ് സിബിയാണ്. ഇവര്‍ക്ക് അലക്‌സ്, ബേസില്‍ എന്നീ രണ്ട് മക്കളുമുണ്ട്.

ഒരു കഷ്ണം ‘ചക്ക’ കൊടുത്ത പണി

കോട്ടയം: ചക്കപ്പഴം കഴിച്ച കെഎസ്ആര്‍ടിസി ഡ്രൈവർമാർക്ക് പണി കൊടുത്ത് ബ്രെത്ത് അനലൈസര്‍. പന്തളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വെള്ളിയാഴ്ച രാവിലെ ആയിരുന്നു വേറിട്ടൊരു സംഭവം നടന്നത്.

കൊട്ടാരക്കര സ്വദേശിയായ ഡ്രൈവറുടെ വീട്ടിൽ നല്ല തേന്‍വരിക്കച്ചക്ക മുറിച്ചിരുന്നു. ഇദ്ദേഹം മറ്റു ജീവനക്കാര്‍ക്കുകൂടി കൊടുക്കാമെന്ന് കരുതി കുറച്ചു ചക്കപ്പഴം പൊതിഞ്ഞെടുത്തു.

ഡ്യൂട്ടിക്ക് പോകും മുമ്പ് ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള മൂന്ന് ജീവനക്കാർ ഈ ചക്ക കഴിക്കുകയും ചെയ്തു. എന്നാൽ രാവിലെ സ്ഥിരമായുള്ള ബ്രെത്ത് അനലൈസര്‍ സമയത്താണ് പണി പാളിയെന്ന് മനസിലായത്.

ചക്കപ്പഴം കഴിച്ച കെഎസ്ആര്‍ടിസി പന്തളം ഡിപ്പോയിലെ 3 ജീവനക്കാര്‍ ഊതിയപ്പോൾ ബ്രെത്ത് അനലൈസര്‍ പൂജ്യത്തില്‍ നിന്ന് കുതിച്ചുയര്‍ന്ന് പത്തിലെത്തി. എന്നാൽ താന്‍ മദ്യപിച്ചില്ലെന്നും വേണമെങ്കില്‍ രക്തപരിശോധന നടത്താമെന്നും അധികൃതരോട് ജീവനക്കാര്‍ പറഞ്ഞു.

ഒടുവില്‍ ഊതിക്കാന്‍ നിയോഗിച്ച ആള്‍ തന്നെ ആദ്യം ഊതിയപ്പോള്‍ പൂജ്യം കാണിച്ചു. പിന്നാലെ ചക്കച്ചുള കഴിച്ചു കഴിഞ്ഞ് ഊതിയപ്പോള്‍ അദ്ദേഹവും മദ്യപിച്ചെന്ന് ബ്രെത്ത് അനലൈസര്‍ ചൂണ്ടിക്കാട്ടി.

തുടർന്ന് ആദ്യഫലം പൂജ്യത്തിലുള്ള പലരും ചുള കഴിച്ച് ശേഷം നോക്കിയപ്പോള്‍ വില്ലന്‍ ചക്ക തന്നെയെന്ന് അധികതരും ഉറപ്പിച്ചു. ഇതോടെ ഡിപ്പോയില്‍ ചക്കപ്പഴത്തിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്യൂ.

Summary:
In Pala Ramapuram, there was an attempt to murder a jewellery shop owner by pouring petrol and setting him on fire. The incident took place early this morning. The victim, Ashok (55), is the owner of Kannanattu Jewellery, located near the Ramapuram bus stand.

spot_imgspot_img
spot_imgspot_img

Latest news

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി...

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ്...

Other news

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

അടുത്ത നാല് ദിവസത്തെ മഴമുന്നറിയിപ്പുകൾ

അടുത്ത നാല് ദിവസത്തെ മഴമുന്നറിയിപ്പുകൾ തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചയായി തുടരുന്ന മഴ വരും...

അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശം

അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശം കൊല്ലം സ്വദേശിനിയായ അതുല്യയുടെ മരണത്തിൽ പുറത്തുവരുന്നത് ഹൃദയഭേദകമായ...

ഡാമിലേക്ക് ഒഴുകുന്ന ആറ്റിൽ ചാടി മധ്യവയസ്കൻ

ഡാമിലേക്ക് ഒഴുകുന്ന ആറ്റിൽ ചാടി മധ്യവയസ്കൻ മദ്യം തലക്ക് പിടിച്ചപ്പോൾ ഇടുക്കി ഡാമിൻ്റെ...

ബിസിനസ് പങ്കാളി തീകൊളുത്തിയ ജ്വല്ലറി ഉടമ മരിച്ചു

ബിസിനസ് പങ്കാളി തീകൊളുത്തിയ ജ്വല്ലറി ഉടമ മരിച്ചു പാലാ രാമപുരത്ത് സാമ്പത്തിക തർക്കത്തെ...

അടയ്ക്ക വില സർവ്വകാല റെക്കോർഡിൽ

അടയ്ക്ക വില സർവ്വകാല റെക്കോർഡിൽ അടക്കയാണേൽ മടിയിൽ വെക്കാം എന്ന പഴമൊഴിയെ തിരുത്തുന്നതാണ്...

Related Articles

Popular Categories

spot_imgspot_img