ഗ്യാസ് സ്റ്റൗ ഓണാക്കിയശേഷം ബീഡി കത്തിക്കാൻ ശ്രമം; വയോധികൻ പൊള്ളലേറ്റ് മരിച്ചു

ഭോപ്പാൽ: ഗ്യാസ് സ്റ്റൗ ഓണാക്കിയശേഷം ബീഡി കത്തിക്കാൻ ശ്രമിച്ച വയോധികൻ പൊള്ളലേറ്റ് മരിച്ചു. ഭോപ്പാലിൽ നടന്ന സംഭവത്തിൽ 60 കാരനാണ് മരിച്ചത്.

രാത്രിയിൽ പുകവലിക്കണമെന്ന് തോന്നി. തീപ്പെട്ടിത്തടി തേടി, ചുറ്റുപാടുകൾ നോക്കിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ഗ്യാസ് സ്റ്റൗവിൽ ബീഡി കത്തിക്കാൻ ഉദ്ദേശിച്ച് അടുക്കളയിലേക്ക് പോകുകയായിരുന്നു.

ഗ്യാസ് ബർണർ ഓണാക്കിയ ശേഷം ലൈറ്റർ തിരഞ്ഞതാണ് വിനയായത്. അടുപ്പിലൂടെ ഗ്യാസ് ചോർന്നുകൊണ്ടിരുന്നു. കുറച്ച് സമയത്തിന് ശേഷം അയാൾ ലൈറ്റർ കണ്ടെത്തി, പക്ഷേ അപ്പോഴേക്കും അടുക്കളയിൽ നിറയെ ഗ്യാസ് അടിഞ്ഞുകൂടിയിരുന്നു.

ലൈറ്റർ കത്തിച്ച നിമിഷം, തീ ആളിപ്പടർന്നു അറുപതുകാരനെ അഗ്നിവിഴുങ്ങി. രക്ഷപ്പെടാൻ കഴിയാത്തവിധം ദേഹമാസകലം പൊള്ളലേറ്റു. അപ്പുറത്തെ മുറിയിൽ ഉറങ്ങിക്കിടന്ന രണ്ട് ആൺമക്കൾ പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് എഴുന്നേറ്റു.

അവർ കുടുംബത്തിലെ മറ്റുള്ളവരെ വിളിച്ച് ആ മനുഷ്യനെ ആശുപത്രിയിലെത്തിച്ചെങ്കലും ഗുരതരമായി പൊള്ളലേറ്റതിനാൽ അയാൾ മരണത്തിന് കീഴടങ്ങി.

spot_imgspot_img
spot_imgspot_img

Latest news

ആശാവർക്കർമാരുടെ സമരം സമ്പൂർണ്ണ നിസ്സഹകരണത്തിലേക്ക്: വീടുകൾതോറും കയറിയിറങ്ങിയുള്ള സേവനങ്ങൾ ഉൾപ്പെടെ എല്ലാം നിർത്തി

ആശ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരത്തിന്റെ സ്വഭാവം മാറി പൂർണ...

തിരുവനന്തപുരത്ത് വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തി; സഹപാഠി പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം നഗരൂരിലാണ് സംഭവം....

ഉറങ്ങിക്കിടന്ന അമ്മയെ മകൻ തലക്കടിച്ച് കൊന്നു; ദാരുണ സംഭവം പാലക്കാട്

പാലക്കാട്: ഉറങ്ങിക്കിടന്ന അമ്മയെ മകൻ തലക്കടിച്ച് കൊലപ്പെടുത്തി. പാലക്കാട് അട്ടപ്പാടിയിലാണ് സംഭവം....

ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യനില അതീവ ഗുരുതരമെന്ന് വത്തിക്കാൻ; അപകടനില തരണം ചെയ്തിട്ടില്ലെന്ന് റിപ്പോർട്ട്

വത്തിക്കാൻ സിറ്റി: ന്യുമോണിയ ബാധിതനായി റോമിലെ ജമേലി ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന...

തെലങ്കാനയില്‍ നിര്‍മാണത്തിനിടെ തുരങ്കം തകര്‍ന്നു; തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നു

ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മാണത്തിനിടെ തുരങ്കം തകർന്ന് വീണ് അപകടം. നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ...

Other news

പ്ലസ്ടുക്കാർക്കും ബി.എഡ് പഠിക്കാം! പത്തുവർഷം മുൻപ് നിൽത്തലാക്കിയ ഒരുവർഷ എം.എഡ് തിരിച്ചു വരുന്നു

തിരുവനന്തപുരം: ബി.എഡ് കോഴ്സ് ഇനി മൂന്നുതരത്തിൽ. പ്ലസ്ടുക്കാർക്ക് നാലുവർഷം, ബിരുദധാരികൾക്ക് രണ്ടുവർഷം,...

വിനോദയാത്രക്കിടെ അപകടം; താമരശേരിയില്‍ കൊക്കയിൽ വീണ് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: വിനോദയാത്രക്കിടെ യുവാവ് കൊക്കയില്‍ വീണ് മരിച്ചു. താമരശ്ശേരി ചുരം ഒന്‍പതാം...

തിരുവനന്തപുരത്ത് വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തി; സഹപാഠി പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം നഗരൂരിലാണ് സംഭവം....

കേരളത്തിൽ കൊലപാതകങ്ങൾ കുറഞ്ഞു; പക്ഷെ മറ്റൊരു വലിയ പ്രശ്നമുണ്ട്

കൊച്ചി: കേരളത്തിൽ കൊലപാതകങ്ങള്‍ കുറഞ്ഞതായി പൊലീസിന്റെ വാര്‍ഷിക അവലോകനയോഗത്തില്‍ വിലയിരുത്തല്‍. കഴിഞ്ഞ...

Related Articles

Popular Categories

spot_imgspot_img