web analytics

വിമാനത്തിൽ മുഖ്യമന്ത്രിക്കു നേരെ വധശ്രമം; പ്രതിക്ക് വിദേശത്ത് പോകാൻ അനുമതി

വിമാനത്തിൽ മുഖ്യമന്ത്രിക്കു നേരെ വധശ്രമം; പ്രതിക്ക് വിദേശത്ത് പോകാൻ അനുമതി

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാൻ ശ്രമിച്ചെന്ന കേസിലെ പ്രതിയായ കണ്ണൂർ സ്വദേശിയും യൂത്ത് കോൺഗ്രസ് നേതാവുമായ ഫർസീൻ മജീദിന് വിദേശത്തേക്ക് പോകാൻ കോടതി അനുമതി നൽകി. 

പ്രതിയുടെ പാസ്‌പോർട്ട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എ. നസീർ തിരികെ നൽകി. ജൂൺ ഒന്നിന് മുൻപ് പാസ്‌പോർട്ട് വീണ്ടും കോടതിയിൽ സമർപ്പിക്കണമെന്ന നിബന്ധനയും കോടതി ഏർപ്പെടുത്തി.

ജാമ്യവ്യവസ്ഥയുടെ ഭാഗമായി കോടതിയിൽ സമർപ്പിച്ചിരുന്ന പാസ്‌പോർട്ട് പുതുക്കുന്നതിനും സ്വകാര്യ ആവശ്യങ്ങൾക്കായി വിദേശത്തേക്ക് പോകുന്നതിനുമുള്ള അനുമതി തേടി ഫർസീൻ തന്റെ അഭിഭാഷകൻ മൃദുൽ ജോൺ മാത്യു മുഖേന ഹർജി സമർപ്പിച്ചിരുന്നു. 

ഹർജി പരിഗണിച്ച കോടതി, സംഭവം നടന്നിട്ട് മൂന്ന് വർഷം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതെന്തെന്ന് പ്രോസിക്യൂഷനോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.

കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കാത്തതിനാലാണ് കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. ഇതേ തുടർന്നാണ് പ്രതിക്ക് പാസ്‌പോർട്ട് തിരികെ നൽകാനും വിദേശയാത്രയ്ക്ക് അനുമതി നൽകാനും കോടതി ഉത്തരവിട്ടത്. 

പ്രോസിക്യൂഷന്റെ ഗുരുതര വീഴ്ചയാണ് ഇതിന് കാരണമായതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

ഫർസീനിന് പുറമേ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ആർ. കെ. നവീൻ കുമാറും കേസിലെ പ്രതിയാണ്.

2022 ജൂൺ 13ന് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിനുള്ളിലായിരുന്നു സംഭവം. വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്ന മുഖ്യമന്ത്രിയുടെ സമീപത്തേക്ക് പ്രതികൾ പാഞ്ഞെത്തി മുദ്രാവാക്യം വിളിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.

മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന ഇ.പി. ജയരാജന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വലിയതുറ അസിസ്റ്റന്റ് കമ്മിഷണർ കേസ് രജിസ്റ്റർ ചെയ്തത്. പ്രതികൾക്കെതിരെ വധശ്രമത്തിനൊപ്പം സിവിൽ ഏവിയേഷൻ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. 

ഇത്തരം കേസുകൾ വിചാരണ ചെയ്യുന്നതിന് കേന്ദ്ര സർക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമാണ്.

English Summary

A Kerala court has allowed Farseen Majeed, an accused in the case of attempting to attack Chief Minister Pinarayi Vijayan inside a flight, to travel abroad and returned his passport temporarily. The court noted that the charge sheet has not been filed even after three years, reportedly due to the lack of central government approval required under civil aviation laws.

attempt-on-kerala-cm-in-flight-accused-allowed-to-travel-abroad-passport-returned

Pinarayi Vijayan attack case, flight incident Kerala, Farseen Majeed, Youth Congress leader, passport returned by court, foreign travel permission, civil aviation law, Kerala sessions court, Indigo flight incident, EP Jayarajan complaint

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

Other news

പോളിങ് ബൂത്തിൽ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു: മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

പോളിങ് ബൂത്തിൽ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു: മലപ്പുറത്ത് യുവാവ്...

സഞ്ജു ധോണിയെപ്പോലെയാണെന്ന് സൈമൺസ്! ഐപിഎല്ലിൽ സഞ്ജു തരംഗം

സഞ്ജു ധോണിയെപ്പോലെയാണെന്ന് സൈമൺസ്! ഐപിഎല്ലിൽ സഞ്ജു തരംഗം ചെന്നൈ: സഞ്ജു സാംസൺ വീണ്ടും...

​”വിജയം ഞങ്ങൾക്ക് മാത്രം”; 14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ട്രംപിന്റെ മറുപടി! യുദ്ധഭീതി ഒഴിയുന്നില്ല?

​"വിജയം ഞങ്ങൾക്ക് മാത്രം"; 14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ട്രംപിന്റെ മറുപടി!...

രണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ സിറപ്പ് നിരോധനത്തിന് നീക്കം; കേന്ദ്രത്തിന്റെ പരിഗണനയിൽ കരട് ശുപാർശ

രണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ സിറപ്പ് നിരോധനത്തിന് നീക്കം; കേന്ദ്രത്തിന്റെ പരിഗണനയിൽ...

നേട്ടവും പരീക്ഷണവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ദിനഫലം

നേട്ടവും പരീക്ഷണവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ദിനഫലം രാശിചക്രത്തിലെ 12 നക്ഷത്രക്കാരെയും...

Related Articles

Popular Categories

spot_imgspot_img