web analytics

തളിപ്പറമ്പ് പുഷ്പഗിരിയിൽ രാത്രി തുടർച്ചയായി ചാപ്പലിനും ലേഡീസ് ഹോസ്റ്റലിനും നേരെ ആക്രമണം; ജനൽ ചില്ലുകൾ എറിഞ്ഞു തകർത്തു; ഭയന്നു നിലവിളിച്ച് കുട്ടികൾ

തളിപ്പറമ്പ് പുഷ്പഗിരിയിൽ ചാപ്പലിന് നേരെ കല്ലേറും ആക്രമണവും പതിവാകുന്നു. ഗാന്ധിനഗർ കരിമ്പം റോഡിലെ ഫാത്തിമ എഫ്‌സി കോൺവെന്റ് ആൻഡ് ലേഡീസ് ഹോസ്റ്റലും കോൺവെൻ്റ ചാപ്പലുമാണ് രണ്ടു തവണയായി ആക്രമിക്കപ്പെട്ടത്. ബുധനാഴ്‌ച രാത്രി ഒൻപതരയോടെയും പന്ത്രണ്ടോടെയുമായിരുന്നു ആക്രമണം. ഒമ്പതരയോടെ കോൺവെന്റ് വളപ്പിലേക്ക് അതിക്രമിച്ചു കയറിയ മൂന്നംഗ സംഘമാണ് ആദ്യം ആക്രമണം നടത്തിയത്. ഹോസ്റ്റൽ വളപ്പിനുള്ളിൽ എത്തിയ സംഘം ഹോസ്റ്റലിന്റെ ഉള്ളിലേക്കും ചാപ്പലിലേക്കും കല്ലുകൾ വലിച്ചെറിയുകയായിരുന്നു. ശബ്ദം കേട്ട് പുറത്തുവന്ന മദർ ഇൻ ചാർജ് ആയ സിസ്റ്റർ ജോസ്നയുടെ നേതൃത്വത്തിൽ പരിസരത്ത് ടോർച്ചടിച്ച് പരിശോധന നടത്തിയെങ്കിലും അപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു. പിന്നീട് രാത്രി 12:30 യോടെ ആക്രമികൾ തിരിച്ചെത്തി കോൺവെന്റ് ചാപ്പലിന് നേരെ കല്ലേറ് നടത്തുകയായിരുന്നു. കല്ലേറിൽ ചാപ്പലിന്റെ ജനൽ ചില്ലുകൾ തകർന്നു.

കരിങ്കല്ലം ചെങ്കലിന്റെ കഷ്ണങ്ങളും മറ്റും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ആദ്യം അക്രമണം ഉണ്ടായപ്പോൾ കോൺവെന്റിലെ കുട്ടികൾ ഭയന്ന് നിലവിളിച്ചു. ഈ ശബ്ദം കേട്ടാണ് കന്യാസ്ത്രീകൾ പുറത്തെത്തിയത്. ഇതോടെ മടങ്ങിയ ആക്രമികൾ വീണ്ടും തിരിച്ചെത്തുകയായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണത്തിൽ ഭയന്ന് ഉറങ്ങാതെ നേരം വെളുപ്പിക്കുകയായിരുന്നു ഹോസ്റ്റലിലെ കുട്ടികളും കോൺവെന്റിലെ കന്യാസ്ത്രീകളും. പോലീസിൽ നൽകിയ പരാതിയനുസരിച്ച് അവർ സ്ഥലത്തെത്തുകയും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിക്കുകയും ചെയ്തു. ഹോസ്റ്റലിനും ചാപ്പലിനും നേരെ ഉണ്ടായ ആക്രമണത്തിൽ അന്വേഷണം ഊർജിതമാക്കുമെന്നും പ്രതികളെ എത്രയും വേഗം പിടികൂടുമെന്നും പോലീസ് അറിയിച്ചു.

Read also: നേഴ്‌സുമാരുടെ UK സ്വപ്നങ്ങൾക്ക് ഇരുട്ടടിയായി ബ്രിട്ടനിൽ വീണ്ടും പുതിയ വീസ നിയമങ്ങൾ; കുടുംബ വീസയിൽ ആശ്രിതരെ കൊണ്ടുവരുന്നതിനും നിയന്ത്രണം

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

മുടി വച്ചുപിടിപ്പിക്കാൻ ദന്തഡോക്ടർമാർ വേണ്ട; ചർമ്മരോഗ വിദഗ്ദ്ധർ ഹൈക്കോടതിയിൽ; വിശദീകരണം തേടി കോടതി

മുടി വച്ചുപിടിപ്പിക്കാൻ ദന്തഡോക്ടർമാർ വേണ്ട; ചർമ്മരോഗ വിദഗ്ദ്ധർ ഹൈക്കോടതിയിൽ; വിശദീകരണം തേടി...

ഹരിപ്പാട് ചൈനീസ് ഡ്രോൺ പിടികൂടി; 50 കിലോ ഭാരം വഹിക്കാൻ ശേഷി; കള്ളക്കടത്തെന്ന് സംശയം

ഹരിപ്പാട് ചൈനീസ് ഡ്രോൺ പിടികൂടി; 50 കിലോ ഭാരം വഹിക്കാൻ ശേഷി;...

​”തോറ്റത് 38 വോട്ടിന്, ജയിച്ചത് 60,000-ത്തിന്!” 2021 നിയമസഭാ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷക്കണക്കുകൾ

​"തോറ്റത് 38 വോട്ടിന്, ജയിച്ചത് 60,000-ത്തിന്!" 2021 നിയമസഭാ തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷക്കണക്കുകൾ 2021ലെ...

സംവിധായകൻ സനോജ് മോശമായി പെരുമാറി; വെളിപ്പെടുത്തലുമായി താരം മോണാലിസ; നിയമനടപടിക്കൊരുങ്ങുന്നു

സംവിധായകൻ സനോജ് മോശമായി പെരുമാറി; വെളിപ്പെടുത്തലുമായി താരം മോണാലിസ; നിയമനടപടിക്കൊരുങ്ങുന്നു കൊച്ചി: തന്റെ...

വിജയം, ധനലാഭം, ബന്ധുസമാഗമം… ഇന്നത്തെ നക്ഷത്രഫലം 

വിജയം, ധനലാഭം, ബന്ധുസമാഗമം… ഇന്നത്തെ നക്ഷത്രഫലം  മേടം: പ്രഭാതത്തിൽ ചില തടസ്സങ്ങളും നഷ്ടങ്ങളും നേരിടാം. രാവിലെ...

​”അച്ഛൻ ഇന്ന് ഉണ്ടായിരുന്നെങ്കിൽ ബിജെപിക്കൊപ്പം നിന്നേനെ…” – പത്മജ വേണുഗോപാൽ

​"അച്ഛൻ ഇന്ന് ഉണ്ടായിരുന്നെങ്കിൽ ബിജെപിക്കൊപ്പം നിന്നേനെ…" - പത്മജ വേണുഗോപാൽ തൃശൂര്‍: കെ...

Related Articles

Popular Categories

spot_imgspot_img