തെലങ്കാനയില്‍ എം.സി.ബി.എസ്. സന്യാസ സമൂഹത്തിന്റെ ലുക്സിപേട്ടിലെ ഹൈസ്കൂളിൽ ആക്രമണം. കത്തോലിക്ക വൈദികര്‍ നടത്തുന്ന സ്കൂളിനു നേരെയാണ് ആക്രമണം ഉണ്ടായത്. ഹൈദരാബാദ് നഗരത്തില്‍ നിന്ന് 225 കിലോമീറ്റര്‍ അകലെ മഞ്ചീരിയല്‍ ജില്ലയിലെ ലുക്്സിപേട്ടിലെ മദര്‍ തെരേസ സ്കൂളിൽ രാവിലെയാണു 600 അധികം വരുന്ന ആള്‍കൂട്ടം ആക്രമണം നടത്തിയത്. സ്കൂളിൽ യൂണിഫോം അണിയാതെ മതപരമായ വേഷം ധരിച്ചു കുട്ടികള്‍ ക്ലാസിലെത്തിയതു പ്രിന്‍സിപ്പാള്‍ ചോദ്യം ചെയ്തിരുന്നു. ഈ വേഷം അണിഞ്ഞു ക്ലാസിലിരിക്കണമെങ്കില്‍ രക്ഷിതാക്കളുടെ സമ്മതം വാങ്ങണമെന്നു കുട്ടികളോട് ആവശ്യപെട്ടിരുന്നു. ഇതിനെ തെറ്റായി വ്യാഖ്യാനിച്ചാണ് ആക്രമണം നടത്തിയതെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്. ഹനുമാന്‍ സേനയെന്ന സംഘടനയായിരുന്നു ആക്രമണത്തിനു നേതൃത്വം നല്‍കിയത്.
സ്കൂൾ തല്ലിതകര്‍ത്ത അക്രമികൂട്ടം മദര്‍ തെരേസയുടെ രൂപക്കൂടും പ്രാര്‍ഥനാ ഹാളും നശിച്ചിപ്പിച്ചു. ഹിന്ദു കുട്ടികളുടെ മതപരമായ വസ്ത്രം പ്രിന്‍സിപ്പാള്‍ നിര്‍ബന്ധിച്ച് അഴിപ്പിച്ചെന്ന സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചാരണമുണ്ടായതിനു പിറകെയായിരുന്നു ആള്‍കൂട്ട ആക്രമണം ഉണ്ടായത്. ഓഫീസ് കെട്ടിടവും പ്രാര്‍ഥനാ ഹാളും അക്രമികള്‍ തല്ലിതകര്‍ത്തു. മദര്‍ തെരേസയുടെ പ്രതിമ എറിഞ്ഞു തകര്‍ത്തു. സ്കൂള്‍ മാനേജരായ മലയാളി വൈദികനെ മര്‍ദ്ദിച്ചവശനാക്കി. ഹിന്ദു കുട്ടികളുടെ മതപരമായ വസ്ത്രം പ്രിന്‍സിപ്പാള്‍ നിര്‍ബന്ധിച്ച് അഴിപ്പിച്ചെന്ന സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചാരണത്തിനു പിന്നാലെയായിരുന്നു ആക്രമണം.