web analytics

രാത്രി ബസ് കാത്തുനിന്ന പതിനെട്ടുകാരിക്കുനേരെ ലൈംഗികാക്രമണം; രക്ഷകനായി എത്തി ഓട്ടോ ഡ്രൈവർ !

രാത്രിയിൽ ബസ് കാത്തുനിന്ന 18 കാരി പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ആക്രമിച്ചു. ചെന്നൈ കിലമ്പാക്കം ബസ് സ്റ്റാന്‍ഡില്‍ ഇന്നലെ രാത്രിയാണ് അതിക്രമം. സേലത്തുനിന്ന് ചെന്നൈയിലെത്തിയ പതിനെട്ടുകാരിയാണ് അതിരാമത്തിനിരയായത്. ഒടുവിൽ പെൺകുട്ടിക്ക് രക്ഷകനായത് മറ്റൊരു ഓട്ടോ ഡ്രൈവറാണ്. പല്ലവാരം വനിതാ പൊലീസ് സ്റ്റേഷനില്‍ ലൈംഗികാതിക്രമക്കേസ് റജിസ്റ്റര്‍ ചെയ്തു. പ്രതികള്‍ക്കായി വിപുലമായ തിരച്ചില്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു.

സ്റ്റാന്‍ഡില്‍ മാധവാരത്തേക്കുള്ള ബസ് കാത്തുനില്‍ക്കുകയായിരുന്ന പെൺകുട്ടിയെ കണ്ട അവിടെയുണ്ടായിരുന്ന ഒരാള്‍ കുട്ടിയെ ബലമായി ഓട്ടോറിക്ഷയില്‍ കയറ്റിയ ശേഷം കൂട്ടുകാരെയും വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് ഇവര്‍ പെണ്‍കുട്ടിയെ ഓട്ടോയ്ക്കുള്ളില്‍ വച്ച് കത്തി കാട്ടി ലൈംഗികമായി ഉപദ്രവിച്ചു.

ഇതിനിടെ, ഈ സംഭവം വഴിയാത്രക്കാരില്‍ ചിലര്‍ കണ്ടു. ഇതോടെ മുഖ്യപ്രതി വണ്ടിനിര്‍ത്തി ഇതുവഴി വന്ന മറ്റൊരു ഓട്ടോറിക്ഷ കൈകാട്ടി നിര്‍ത്തി പെണ്‍കുട്ടിയെ അതില്‍ കയറ്റിവിട്ടു. ഓട്ടോയിലിരുന്നു പെൺകുട്ടി കരയുന്നതു കണ്ട ഓട്ടോ ഡ്രൈവര്‍ മോഹനൻ പെൺകുട്ടിയോട് കാര്യം തിരക്കി.

മോഹന്‍ വിവരം തിരക്കിയപ്പോള്‍ ഹിന്ദി അറിയാമോ എന്ന് പെണ്‍കുട്ടി ചോദിച്ചു. അറിയാമെന്ന് പറഞ്ഞപ്പോള്‍ താന്‍ തൊട്ടുമുന്‍പ് നേരിട്ട അതിക്രമത്തിന്‍റെ വിവരം അവള്‍ വെളിപ്പെടുത്തി. മോഹനോട് തന്നെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു.

ഉപദ്രവിച്ചവരുടെ ഓട്ടോ കണ്ടെത്താനായി മോഹന്‍ പെണ്‍കുട്ടിയെയും കൊണ്ട് കിലമ്പാക്കം സ്റ്റാന്‍ഡിലെത്തി. പെണ്‍കുട്ടിയുടെ ഫോണ്‍ ചാര്‍ജ് തീർന്നപ്പോൾ വീട്ടിലേക്ക് വിളിച്ചുപറയാന്‍ അദ്ദേഹം സ്വന്തം ഫോണ്‍ നല്‍കി. രാത്രി 11.45 മുതല്‍ പുലര്‍ച്ച് 3.45 വരെ മോഹന്‍ പെണ്‍കുട്ടിക്കൊപ്പം നിന്നു. പിന്നീട് പൊലീസ് എത്തി പെണ്‍കുട്ടിയെ ഏറ്റെടുത്തു.

spot_imgspot_img
spot_imgspot_img

Latest news

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ നടത്തും

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ...

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത്

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത് തിരുവനന്തപുരം: ശബരിമലയിലെ...

Other news

ഒരു ആരോപണം വൈറലാകുമ്പോൾ അതിന് പിന്നിൽ ഒരു ജീവിതം നിശബ്ദമായി തകർന്നുപോകുന്നു..’- പ്രതികരണവുമായി ഭാഗ്യലക്ഷ്മി

ശക്തമായ പ്രതികരണവുമായി ഡബ്ബിങ് ആർടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി സമൂഹ മാധ്യമങ്ങളിലൂടെ ഒരു...

ഈ ‘ബംഗാളി’ ചരിത്രമായി… യൂട്യൂബിൽ 50 ലക്ഷം കാഴ്ചക്കാർ

ഈ ‘ബംഗാളി’ ചരിത്രമായി… യൂട്യൂബിൽ 50 ലക്ഷം കാഴ്ചക്കാർ യൂട്യൂബിൽ 50 ലക്ഷം...

അമിതവിലയും പഴകിയ ഭക്ഷണവും; സന്നിധാനത്തെ കടകളിൽ വൻ പരിശോധന

അമിതവിലയും പഴകിയ ഭക്ഷണവും; സന്നിധാനത്തെ കടകളിൽ വൻ പരിശോധന തിരുവനന്തപുരം: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്...

തെക്കൻ സ്‌പെയിനിനെ നടുക്കി അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം: 21 മരണം

സ്‌പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം: 21 മരണംതെക്കൻ സ്‌പെയിനിനെ...

ഒറ്റപ്പാലത്തെ നടുക്കി അർധരാത്രിയിൽ അരുംകൊല! ദമ്പതികളെ വെട്ടിക്കൊന്നു; മരുമകൻ പിടിയിൽ

പാലക്കാട്: ശാന്തമായി ഉറങ്ങിക്കിടന്ന ഒറ്റപ്പാലം തോട്ടക്കര ഗ്രാമത്തെ നടുക്കി അർധരാത്രിയിൽ അരുംകൊല....

Related Articles

Popular Categories

spot_imgspot_img