തിരുവനനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്ത് വഴിയാത്രക്കാരനെ ആക്രമിച്ചു. ശ്രീജിത്തിൻ്റെ ആക്രമണത്തിൽ വഴിയാത്രക്കാരൻ്റെ തലക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ ശ്രീജിത്തിനെതിരെ വധ ശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്.(attack against passer by; sreejith arrested)
ശ്രീജിത്തിൻ്റെ സമരപന്തൽ കോർപ്പറേഷൻ പൊളിച്ചു നീക്കുകയും ചെയ്തു. ശ്രീജിത്തിനെതിരെ മുഖ്യമന്ത്രിയെയും വഴിയാത്രക്കാരെയും അസഭ്യം പറഞ്ഞതിന് നേരെത്തെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സഹോദരൻ്റെ കസ്‌റ്റഡി മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ശ്രീജിത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം തുടങ്ങിയത്. എന്നാൽ സിബിഐ അന്വേഷണം പൂർത്തിയായിട്ടും ശ്രീജിത്ത് സമരം തുടരുകയായിരുന്നു.