പത്തനംതിട്ട: പത്തനംതിട്ടയിൽ ദലിത് കുടുംബത്തെ മർദിച്ച സംഭവത്തിൽ നാലു പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. എസ്ഐ ജിനു ഉൾപ്പെടെ നാലുപേർക്കെതിരെയാണ് നടപടി. ഡിഐജി അജിത ബീഗമാണ് ഇവരെ സസ്‌പെൻഡ് ചെയ്തത്.(Attack against dalit family; police officers suspended)
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ്ഐ ജിനുവും സംഘവും അടൂരിൽ കല്യാണ ചടങ്ങിൽ പങ്കെടുത്തു മടങ്ങിയ കുടുംബത്തെ പ്രകോപനമൊന്നുമില്ലാതെ തല്ലിച്ചതക്കുകയായിരുന്നു. ലാത്തി കൊണ്ട് മർദനമേറ്റ് ശ്രീജിത്ത് എന്നയാളുടെ തലക്ക് ഗുരുതര പരിക്കേറ്റു. ഇയാളുടെ ഭാര്യ സിതാരക്കും അടിയേറ്റു.
വനിതാ പൊലീസ് പോലും ഇല്ലാതെയാണ് ദലിത് കുടുംബത്തിനു നേരെ ആക്രമണം ഉണ്ടായത്. കുറ്റക്കാരായ പോലീസുകാർക്കെതിരെ എസ്‌സി-എസ്ടി അട്രോസിറ്റി നിയമ പ്രകാരം കേസെടുക്കണമെന്നും മർദ്ദനമേറ്റ കുടുംബത്തിന്റെ ആവശ്യപ്പെട്ടിരുന്നു.