web analytics

നാളെ മുതൽ എ.ടി.എം കൊള്ള! ഉപയോഗത്തിന് ചെലവേറും

കൊച്ചി: നാളെ മുതൽ സൗജന്യ എ.ടി.എം ഇടപാടുകളുടെ എണ്ണം വെട്ടി കുറയ്ക്കാനും അധിക ഇടപാടുകളുടെ ഫീസ് വർദ്ധിപ്പിക്കാനും റിസർവ് ബാങ്ക് വാണിജ്യ ബാങ്കുകൾക്ക് അനുമതി നൽകി.

മെട്രോ നഗരങ്ങളിൽ മൂന്നും മറ്റിടങ്ങളിൽ അഞ്ചും ഇടപാടുകൾ മാത്രമേ ഇനിമുതൽ സൗജന്യമായി ലഭിക്കു എന്ന് ബാങ്കുകൾ വ്യക്തമാക്കി.

ഇതിലധികം ഇടപാടുകൾക്ക് ഈടാക്കുന്ന ഫീസ് 21 രൂപയിൽ നിന്ന് 23 രൂപയായി ബാങ്കുകൾ കൂട്ടി.

ഇതോടൊപ്പം നികുതിയും ഉപഭോക്താവ് നൽകണം. പണം പിൻവലിക്കൽ മുതൽ ബാലൻസ് അറിയുന്നതു വരെയുള്ള സേവനങ്ങളെ ഇടപാടായി കണക്കാക്കിയാകും ഫീസ് ഈടാക്കുന്നത്.

ഇനിമാഴക്കാലത്ത് കാണാം… സഞ്ചാരികൾക്ക് നിരാശ, പാലരുവി വെള്ളച്ചാട്ടം അടച്ചു

കൊല്ലം: പേരുകേട്ട ഇക്കോടൂറിസം കേന്ദ്രമാണ് പാലരുവി. മനുഷ്യസ്പർശമേൽക്കാത്ത ഉൾക്കാടുകളിൽ നിന്നും ഒഴുകിയെത്തുന്ന പാലുപോലെയുള്ള അരുവിയായതുകൊണ്ടാവാം ഇതിനെ പാലരുവി എന്നു വിളിക്കുന്നത്. പ്രശസ്ത ഇക്കോ ടൂറിസം കേന്ദ്രമാണെങ്കിലും ചരിത്രത്താളുകളിൽ ഇടംപിടിച്ച വിനോദസഞ്ചാരകേന്ദ്രമാണ് ഇത്.

സഞ്ചാരികൾക്ക് നിരാശ സമ്മാനിച്ച് ആര്യങ്കാവ് പാലരുവി വെള്ളച്ചാട്ടം താത്കാലികമായി അടച്ചിരിക്കുകയാണ് ഇപ്പോൾ. നീരൊഴുക്ക് കുറഞ്ഞതിനെത്തുടർന്നാണ് വേള്ളച്ചാട്ടം നിലവിൽ അടച്ചത്. ചൊവ്വാഴ്ചമുതൽ സഞ്ചാരികളെ വെള്ളച്ചാട്ടത്തിലേക്ക് കയറ്റിവിടില്ലെന്നാണ് അറിയിപ്പ്.

കിഴക്കൻമേഖലകളിൽ വേനൽമഴ പെയ്തങ്കിലും വെള്ളച്ചാട്ടത്തിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ കുറവായതാണ് തിരിച്ചടിയായത്. ഇതോടെ വെള്ളച്ചാട്ടത്തിന് തൊട്ടുതാഴെനിന്നുപോലും സഞ്ചാരികൾക്ക് കുളിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ഇതോടെ സഞ്ചാരികളുടെ എണ്ണവും കുറഞ്ഞു.

ജലപാതത്തിലെ അറ്റകുറ്റപ്പണികൾ മഴക്കാലത്തിനുമുൻപ്‌ പൂർത്തിയാക്കാനും സന്ദർശനത്തിന് ഇടവേള നൽകേണ്ടതുണ്ട്. എല്ലാവർഷവും മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ജലപാതം അടച്ചിടാറുണ്ടെങ്കിലും ഇത്തവണ സീസൺ അനന്തമായി നീണ്ടുപോകുകയായിരുന്നു. മഴക്കാലമാകുന്നതോടെ വീണ്ടും സഞ്ചാരികളെ വെള്ളച്ചാട്ടത്തിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങും.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട് പുതിയ സർക്കുലർ

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട്...

Other news

ആലപ്പുഴയിൽ പക്ഷിപ്പനി പടരുന്നു: നാല് പഞ്ചായത്തുകളിൽ കൂടി സ്ഥിരീകരണം; പക്ഷികളെ ഉന്മൂലനം ചെയ്യാൻ കടുത്ത നടപടിയുമായി അധികൃതർ

ആലപ്പുഴ: സംസ്ഥാനത്ത് പക്ഷിപ്പനി ഭീതി ഒഴിയുന്നില്ല. ആലപ്പുഴ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ...

കേസിന് പിന്നിൽ ‘ദൈവതുല്യരായ ആളുകൾ’; അന്ന് പത്മകുമാർ പറഞ്ഞത്

കേസിന് പിന്നിൽ ‘ദൈവതുല്യരായ ആളുകൾ’; അന്ന് പത്മകുമാർ പറഞ്ഞത് തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

രാഷ്ട്രപതിക്ക് പിന്നാലെ മോദിയും അമിത് ഷായും അയ്യപ്പ ദർശനത്തിന് എത്തുന്നു;ചര്‍ച്ചകള്‍ സജീവം

ശബരിമല: തീർത്ഥാടന പുണ്യമായ ശബരിമല അയ്യപ്പ സന്നിധിയിലേക്ക് രാജ്യത്തെ പ്രമുഖ നേതാക്കൾ...

പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം: ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പൂച്ചയെ രക്ഷിക്കാൻ ശ്രമത്തിനിടെ അപകടം: ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം മലപ്പുറം: റോഡിന്...

Related Articles

Popular Categories

spot_imgspot_img