ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മർലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. അതിഷിക്ക് പുറമേ അഞ്ച് മന്ത്രിമാരുടെ സത്യപ്രതിജ്ഞയും ഇന്ന് നടക്കും. വൈകീട്ട് 4.30ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുന്നത്.(Atishi will take oath as Delhi Chief Minister today)
ഗോപാല്‍ റായി, കൈലാഷ് ഗഹ്‌ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍, മുകേഷ് അഹ്‌ലാവത് എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആഘോഷമാക്കാനാണ് ആംആദ്മിയുടെ തീരുമാനം. മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ അരവിന്ദ് കെജ്‌രിവാള്‍ രാജി പ്രഖ്യാപിച്ചതോടെയാണ് പാർട്ടി പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തിയത്.
ആംആദ്മി രാഷ്ട്രീയകാര്യ സമിതിയില്‍ കെജ്‌രിവാള്‍ അതിഷിയുടെ പേര് നിര്‍ദേശിക്കുകയായിരുന്നു. മുതിര്‍ന്ന നേതാവ് മനീഷ് സിസോദിയ അടക്കമുള്ളവര്‍ പിന്തുണച്ചതോടെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അതിഷിയെത്തിയത്.