web analytics

ചാന്ദ്രജലം തേടി അഥീനയും; അവസാന നിമിഷം സി​ഗ്നൽ നഷ്ടമായെങ്കിലും സുരക്ഷിതമായി പറന്നിറങ്ങി

ഹൂസ്റ്റൺ: ആശങ്കകൾക്കൊടുവിൽ അഥീന ചന്ദ്രനിലെത്തി. വ്യാഴാഴ്ച രാത്രിയോടെയാണ് ചന്ദ്രന്റെ ​ദക്ഷിണധ്രുവത്തിലേക്ക് അഥീന പറന്നിറങ്ങിയത്.

സ്വകാര്യ ബഹിരാകാശ കമ്പനിയായ ഇന്റ്യൂറ്റീവ് മെഷീൻസിന്റെ ഐ.എം-2 ദൗത്യത്തിന്റെ ഭാഗമായാണ് അഥീന ലാൻഡർ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിം​ഗ് നടത്തിയത്.

അഥീനയുടെ സോഫ്റ്റ് ലാൻഡിങ് തത്സമയം സംപ്രേക്ഷണം ചെയ്യാനുള്ള ഒരുക്കങ്ങൾ നാസയും ഇന്റ്യൂറ്റീവ് മെഷീൻസും നടത്തിയെങ്കിലും അവസാന നിമിഷം സി​ഗ്നൽ നഷ്ടമായത് ഏവരെയും ആശങ്കയിലാഴ്ത്തി.

യു.എസൽ നിന്നുള്ള മൂന്നാമത്തെ സ്വകാര്യ ലാൻഡറാണ് അഥീന. യു.എസ് ബഹിരാകാശ ഏജൻസിയായ നാസയുടെ സഹകരണത്തോടെ നടത്തുന്ന ദൗത്യമാണ് ഐ.എം-2. ഹൂസ്റ്റൺ ആസ്ഥാനമായ ഇന്റ്യൂറ്റീവ് മെഷീൻസ് എന്ന കമ്പനിയുടെ രണ്ടാമത്തെ ചാന്ദ്രദൗത്യമാണ് ഐ.എം-2.

ഇന്റ്യൂറ്റീവ് മെഷീൻസിന്റെ ആദ്യ ചാന്ദ്രദൗത്യമായ ഐ.എം-1-ന്റെ ഭാഗമായ ലാൻഡർ ഒഡീസസ് 2024 ഫെബ്രുവരിയിൽ ചന്ദ്രോപരിതലത്തിൽ പറന്ന് ഇറങ്ങിയിരുന്നു. എന്നാൽ ഈ ലാൻഡർ ഒരൽപ്പം ചെരിഞ്ഞാണ് നിലത്തിറങ്ങിയത്.

ചന്ദ്രനിൽ ഇറങ്ങുന്ന ആദ്യ സ്വകാര്യ ലാൻഡറായിരുന്നു ഇതെങ്കിൽ ഫയർ ഫ്‌ളൈ എയ്‌റോസ്‌പേസിന്റെ ബ്ലൂ ഗോസ്റ്റ് ആയിരുന്നു ചന്ദ്രനിൽ ഇറങ്ങിയ രണ്ടാമത്തെ സ്വകാര്യ ലാൻഡർ.

യു.എസിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ കുതിച്ചുയർന്ന അഥീന മാർച്ച് മൂന്നിനാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് എത്തിയത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഐസ് രൂപത്തിലുള്ള വെള്ളമുണ്ടോ എന്ന് പരിശോധിക്കുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.

spot_imgspot_img
spot_imgspot_img

Latest news

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

Other news

വില്ലൻ വവ്വാലുകൾ; മാർബഗ് വൈറസ് പടരുന്നു

വില്ലൻ വവ്വാലുകൾ; മാർബഗ് വൈറസ് പടരുന്നു അഡിസ് അബാബ: എത്യോപ്യയിൽ മാർബഗ് വൈറസ്...

എൽഡിഎഫ് കോർപ്പറേഷൻ പോരാട്ടത്തിന് സജ്ജം: കണ്ണൂർ–തൃശൂർ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു

കൊച്ചി: കണ്ണൂർ, തൃശൂർ നഗരസഭാ കോർപ്പറേഷനിലേക്ക് എൽഡിഎഫ് സ്ഥാനാർത്ഥി പട്ടിക ഔദ്യോഗികമായി...

തിങ്ങി നിറഞ്ഞ് ജയിലുകൾ

തിങ്ങി നിറഞ്ഞ് ജയിലുകൾ കോഴിക്കോട്: സംസ്ഥാനത്തെ ജയിലുകൾ കുറ്റകൃത്യങ്ങളും തടവുകാരുടെ എണ്ണവും വർധിച്ചിട്ടും...

കെട്ടിടത്തിൽ നിന്നും വീണു, ആശുപത്രിയിൽ നിന്നും മുങ്ങി; പരിക്കേറ്റ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം

കെട്ടിടത്തിൽ നിന്നും വീണു പരിക്കേറ്റ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം റിയോ ഡി ജനീറോയിൽ നിന്നെത്തിയ...

മൂന്നാറിലെ മനുഷ്യ-വന്യജീവി സംഘർഷം-പ്രൈമറി റെസ്‌പോൺസ് ടീമിനായി പരിശീലന ക്യാമ്പ്

മൂന്നാറിലെ മനുഷ്യ-വന്യജീവി സംഘർഷം-പ്രൈമറി റെസ്‌പോൺസ് ടീമിനായി പരിശീലന ക്യാമ്പ് മൂന്നാറിൽ മനുഷ്യ-വന്യജീവി സംഘർഷം...

നൂറ് രൂപയെ ചൊല്ലി തർക്കം

നൂറ് രൂപയെ ചൊല്ലി തർക്കം; മർദിച്ച് അവശനിലയിൽ ആക്കിയ ശേഷം കത്തിയും...

Related Articles

Popular Categories

spot_imgspot_img