6,499 രൂപക്കു ഒരു മൊബൈൽ ഫോൺ എന്ന് പറഞ്ഞാൽ വലിയ അതിശയം ഒന്നുമില്ല . എന്നാൽ അവയൊന്നും നിങ്ങൾ പ്രതീക്ഷിക്കുന്ന ഫീച്ചറുകളോടെ നിർമിക്കപ്പെട്ടവ ആയിരിക്കില്ല. അവിടെയാണ് ഐടെൽA05s വ്യത്യസ്തമാകുന്നത് . ഒരു സാധാരണ സ്മാർട്ഫോൺ ഉപയോക്താവിന്റെ ആവശ്യത്തിനുള്ള എല്ലാ ഫീച്ചറുകളോടെയുമാണ് ഇത് വന്നിരിക്കുന്നത്. 6.6 ഇഞ്ച് വലിപ്പമുള്ള HD ഡിസ്പ്ലേയും 4,000mAh ബാറ്ററിയും ഫോണിന്റെ എടുത്തുപറയേണ്ട ഫീച്ചറുകളാണ്.
ഐടെൽ എ05എസ് സ്മാർട്ട്ഫോൺ നിലവിൽ ഒരു വേരിയന്റിൽ മാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ ഡിവൈസിൽ 2 ജിബി റാമും 32 ജിബി സ്റ്റോറേജുമാണുള്ളത്. ഈ ഡിവൈസിന് 6,499 രൂപയാണ് വില. ഐടെലിന്റെ എൻട്രി ലെവൽ സ്മാർട്ട്‌ഫോൺ നെബുല ബ്ലാക്ക്, മെഡോ ഗ്രീൻ, ക്രിസ്റ്റൽ ബ്ലൂ, ഗ്ലോറിയസ് ഓറഞ്ച് എന്നീ കളർ ഓപ്ഷനുകളിലാണ് ലഭ്യമാകുന്നത്. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഈ ഹാൻഡ്സെറ്റ് ഇതിനകം തന്നെ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
ഐടെൽ എ05എസ് സ്മാർട്ട്ഫോണിൽ 6.6-ഇഞ്ച് എച്ച്ഡി+ ഐപിഎസ് എൽസിഡി ഡിസ്പ്ലെ പാനലാണുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 60Hz റിഫ്രഷ് റേറ്റുണ്ട്. സ്‌ക്രീനിന് 270 പിപിഐ പിക്‌സൽ ഡെൻസിറ്റിയും ഉണ്ട്. 120 ഹെർട്‌സ് ടച്ച് സാമ്പിൾ റേറ്റാണ് ഡിസ്പ്ലെയുടെ മറ്റൊരു സവിശേഷത. സെൽഫി ക്യാമറ സ്ഥാപിക്കാനായി വാട്ടർഡ്രോപ്പ് സ്റ്റൈൽ നോച്ചാണ് ഈ ഡിവൈസിൽ നൽകിയിട്ടുള്ളത്. സെഗ്മെന്റിലെ മറ്റ് സ്മാർട്ട്ഫോണുകളുമായി താരതമ്യം ചെയ്യുമ്പോൾ മികച്ച ഡിസ്പ്ലെ തന്നെയാണ് ഐടെൽ എ05എസ് സ്മാർട്ട്ഫോണിലുള്ളത്.
ഫോണിന്റെ മെയിൻ ക്യാമറ 5 മെഗാപിക്സലിന്റേതാണ്. സെൽഫിയ്ക്കായി 5 മെഗാപിക്സലിന്റെ ഫ്രെണ്ട് ക്യാമറയും വരുന്നു. ഇതിന് പുറമെ, ഡ്യുവൽ സിം, 4G VoLTE, Wi-Fi, ബ്ലൂടൂത്ത്, GPS, 3.5mm ഓഡിയോ ജാക്ക് എന്നിവ പോലുള്ള മറ്റ് ഫീച്ചറുകളും ഫോണിലുണ്ട്.ഇൻഫിനിക്സ് സ്മാർട്ട് 7, റെഡ്മി എ2, റിയൽമി നാർസോ 50ഐ പ്രൈം തുടങ്ങിയ ഫോണുകളുമായിട്ടായിരിക്കും ഐടെൽ എ05എസ് മത്സരിക്കുന്നത്.
Read Also : എത്തി മോനെ പുതിയ ടാറ്റ ഹാരിയർ, സഫാരി എസ്‌യുവികൾ