web analytics

ടെക്സസിൽ മിന്നൽ പ്രളയം; 24 മരണം

ടെക്സസിൽ മിന്നൽ പ്രളയം; 24 മരണം

ടെക്സസ്: ടെക്സസിലുണ്ടായ മിന്നൽ പ്രളയത്തിൽ 24 പേർ മരിച്ചതായി വിവരം. നിരവധി ആളുകളെ കാണാതായെന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്. സമ്മര്‍ ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ 20 പെണ്‍കുട്ടികളെയും കാണാതായിട്ടുണ്ട്.

കാണാതായവർക്കായുള്ള തിരച്ചില്‍ നടക്കുകയാണ്. പെണ്‍കുട്ടികളെ സംബന്ധിച്ച എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി അവരുടെ രക്ഷിതാക്കള്‍ കുട്ടികളുടെ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

അതേസമയം പ്രളയത്തെ തുടര്‍ന്ന് ടെക്സസിലെ സ്വാതന്ത്ര്യ ദിനാഘോഷ പരുപാടികൾ റദ്ദാക്കിയിരിക്കുകയാണ്. ജനങ്ങൾക്ക് നേരത്തെ പ്രളയമുന്നറിയിപ്പ് നല്‍കിയിരുന്നില്ല എന്നാണ് വിവരം. അതിനുള്ള സംവിധാനം പ്രദേശത്ത് ഉണ്ടായിരുന്നില്ലെന്നാണ് പ്രദേശിക ഭരണകൂടം അറിയിച്ചത്.

ടെക്സിന്‍റെ പടിഞ്ഞാറും മധ്യഭാഗത്തും പ്രളയമുണ്ടാകാനുള്ള സാധ്യതയും അധികൃതര്‍ തള്ളിക്കളഞ്ഞിട്ടില്ല. നിരവധി ഹെലികോപ്റ്ററുകളും അഞ്ഞൂറോളം രക്ഷാപ്രവര്‍ത്തകരുമാണ് നിലവില്‍ പ്രളയബാധിത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

തത്സുകിയുടെ പ്രവചനം സത്യമാകുമോ?

ടോക്കിയോ: ജാപ്പനീസ് മാംഗ ആർടിസ്റ്റായ 70 കാരി റിയോ തത്സുകിയുടെ പ്രവചനത്തിനു പിന്നാലെയാണ് ലോകം ഇപ്പോൾ. ജപ്പാനിൽ സൂനാമി ദുരന്തം ഉണ്ടാകുമെന്ന തത്സുകിയുടെ പ്രവചനം യാഥാർഥ്യമാകുമോയെന്നതാണ് ആശങ്ക.

ജപ്പാനിലെ നഗരങ്ങള്‍ കടലില്‍ വീഴും, വെള്ളം തിളച്ച് മറിയും, വലിയ തിരമാലകള്‍ കൂറ്റന്‍ സൂനാമി എന്നിവയുണ്ടാകും. ഈ ദുരന്തം ജപ്പാനിലെ തൊഹുക്കുവില്‍ 2011 ല്‍ ഉണ്ടായതിലും ഭയങ്കരമാകുമെന്നാണ് റയോ തത്സുകി ‘ഫ്യൂച്ചര്‍ ഐ സോ’ എന്ന തന്‍റെ പുസ്തകത്തില്‍ വരച്ചിരിക്കുന്നത്.

2011ൽ ജപ്പാനിലുണ്ടായ സൂനാമി മുതൽ ഗായകന്‍ ഫ്രെഡി മെർക്കുറിയുടെ മരണം വരെ പല കാര്യങ്ങളിലും റിയോ തത്സുകി കൃത്യമായ പ്രവചനങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് ജപ്പാനിലെ ഭൂരിഭാഗം ജനങ്ങളുടെയും വിശ്വാസം. അതിനാൽ തന്നെ അവരുടെ പുതിയ പ്രവചനവും ആശങ്ക ഇരട്ടിയാക്കുന്നു.

കഴിഞ്ഞ ശനിയാഴ്ച മുതല്‍ കഗോഷിമയില്‍ നിന്ന് നിരന്തരം ഭൂചലനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്.

തത്സുകിയുടെ പ്രവചനം യാഥാര്‍ഥ്യമാകുന്നതിന്‍റെ ലക്ഷണങ്ങളാണോ ഇതെന്നാണ് ഇവരുടെ പ്രവചനങ്ങളെ വിശ്വസിക്കുന്നവരുടെ സംശയം.

തെക്കൻ ജപ്പാനിലെ ടോകരയിൽ രണ്ടാഴ്ചയ്ക്കിടെ 1000ത്തിലധികം ഭൂകമ്പങ്ങൾ ആണ് ഉണ്ടായത്. വലിയ നാശനഷ്ടങ്ങളില്ലെങ്കിലും ഭൂകമ്പങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണെന്നും ഇത് എന്ന് അവസാനിക്കുമെന്ന് പറയാനാകില്ലെന്നും ജപ്പാൻ കാലാവസ്ഥാ ഏജൻസി വ്യക്തമാക്കി.

ജൂൺ 21 മുതൽ ടോകര ദ്വീപ് ശൃംഖലയ്ക്ക് ചുറ്റുമുള്ള കടലുകളിൽ ഭൂകമ്പസാധ്യതകൾ സജീവമാണെന്ന് ഭൂകമ്പ, സുനാമി നിരീക്ഷണ വിഭാഗം ഡയറക്ടർ അയതക എബിറ്റ അടിയന്തര വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ജാപ്പനീസ് ബാബ വാന്‍കയെന്നാണ് റിയോ തത്സുകിയെ ജനങ്ങള്‍ വിളിക്കുന്നത്. ഇല്ലസ്ട്രേറ്ററായ റയോ, 1999 ല്‍ പ്രസിദ്ധീകരിച്ച ദ് ഫ്യൂച്ചര്‍ ഐ സോ എന്ന പുസ്തകമാണ് ജപ്പാന്‍കാരുടെ ആശങ്ക വർധിപ്പിക്കാൻ കാരണമാകുന്നത്.

തന്‍റെ വരയിലൂടെയാണ് 2011 ലെ ഭൂകമ്പം തത്സുകി 1999ല്‍ തന്നെ പ്രവചിച്ച് വച്ചത്. കൂടാതെ 2011 മാര്‍ച്ചില്‍ മഹാദുരന്തമുണ്ടാകുമെന്നായിരുന്നു റിയോ കുറിച്ചത്. 2021 ല്‍ കുറേക്കൂടി ഭീതിദമായ വിവരങ്ങളാണ് അവർ വെളിപ്പെടുത്തിയത്

അതേസമയം റിയോ തത്സുകിയുടെ പ്രവചനങ്ങളിൽ കാര്യമില്ലെന്നും ശാസ്ത്രീയ അടിത്തറയില്ലെന്നും ജപ്പാൻ അധികൃതർ പറയുന്നു.

നാളെ സൂനാമിദുരന്തം സംഭവിക്കുമെന്ന തത്സുകിയുടെ പ്രവചനം പുറത്തുവന്നതോടെ ജപ്പാനിലെ ടൂറിസം വ്യവസായത്തിന് കനത്ത തിരിച്ചടിയാണ് സംഭവിക്കുന്നത്.

ജപ്പാനിലേക്കുള്ള വിമാന ബുക്കിങ്ങുകളിൽ ഒറ്റയടിക്ക് 83% കുറവുണ്ടെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. സുനാമി ഉണ്ടാകുമെന്ന ഭയത്താൽ പലരും യാത്രകൾ ഒഴിവാക്കിയ അവസ്ഥയാണ്.

Summary: At least 24 people have died in a flash flood in Texas, with several others reported missing. Among the missing are 20 girls who had arrived to attend a summer camp, raising grave concerns about their safety.

spot_imgspot_img
spot_imgspot_img

Latest news

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

Other news

സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50 കോടി

സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

സ്‌കാനിംഗിന് അഴിച്ചുവെച്ച രോഗിയുടെ അഞ്ച് പവന്റെ സ്വർണമാല കാണാതായി

സ്‌കാനിംഗിന് അഴിച്ചുവെച്ച രോഗിയുടെ അഞ്ച് പവന്റെ സ്വർണമാല കാണാതായി കോഴിക്കോട്: സ്‌കാനിംഗ് നടപടിക്കിടെ...

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റിയൽ-ടൈം ആന്റി-ഹൈജാക്ക് മോക് ഡ്രിൽ

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റിയൽ-ടൈം ആന്റി-ഹൈജാക്ക് മോക് ഡ്രിൽ കൊച്ചി: കൊച്ചി അന്താരാഷ്ട്ര...

3 കോടി രൂപ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ പിതാവിനെ വിഷപ്പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തി; 2 മക്കൾ ഉൾപ്പെടെ 5 പേർ പിടിയില്‍

പിതാവിനെ വിഷപ്പാമ്പിനെകൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തി; മക്കൾ പിടിയില്‍ ചെന്നൈയ്ക്ക് സമീപമുള്ള തിരുത്തണിയിൽ...

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി പാലക്കാട്: കാഞ്ഞിരപ്പുഴ പിച്ചളമുണ്ട വാക്കോടൻ പ്രദേശത്ത് സ്വകാര്യ...

Related Articles

Popular Categories

spot_imgspot_img