web analytics

തുടർഭരണത്തിലേക്ക്; സിക്കിമിൽ എസ്കെഎം അരുണാചലിൽ ബിജെപിക്കും അധികാരം

അരുണാചല്‍പ്രദേശില്‍ ബിജെപിക്കും സിക്കിമില്‍ സിക്കിം ക്രാന്ത്രികാരി മോർച്ചക്കും മികച്ച ഭൂരിപക്ഷത്തോടെ തുടർ ഭരണം. അരുണാചല്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 45 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുകയാണ്.

തെരഞ്ഞെടുപ്പ് തുടങ്ങും മുന്‍പ് തന്നെ അരുണാചല്‍ പ്രദേശില്‍ എതിരില്ലാതെ പത്ത് സീറ്റുകളില്‍ ബിജെപി വിജയം നേടിയിരുന്നു. ഈ ആത്മവിശ്വാസവുമായാണ് ബിജെപി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. മുഖ്യമന്ത്രി പേമ ഖണ്ഡു ഉള്‍പ്പെടെയുള്ളവരായിരുന്നു സംസ്ഥാനത്ത് നിന്ന് എതിരില്ലാതെ വിജയിച്ചത്. 2019 ല്‍ 41 സീറ്റില്‍ വിജയിച്ച ബിജെപി ഈ തെരഞ്ഞെടുപ്പില്‍ അതിന് മുകളിലുള്ള വിജയത്തിലേക്കാണ് ഇപ്പോള്‍ കുതിപ്പ് നടത്തുന്നത്.

സിക്കിം നിയമസഭാ തെരഞ്ഞെടുപ്പില്‍ 32ല്‍ 31 സീറ്റുകളിലും ലീഡ് നേടി വൻ വിജയമാണ് സിക്കിം ക്രാന്തികാരി മോർച്ച (എസ്കെഎം) നേടിയത്. 32 മണ്ഡലങ്ങളുള്ള സിക്കിമില്‍ 27 സീറ്റിലും ലീഡ് നേടി സംസ്ഥാനത്ത് വൻ തരംഗമായിരിക്കുകയാണ് സിക്കിം ക്രാന്തികാരി മോർച്ച. പ്രതിപക്ഷ പാര്‍ട്ടികളെ തകർത്ത് തരിപ്പണമാക്കിയുള്ള വൻ വിജയമാണ് സിക്കിം ക്രാന്തികാരി മോര്‍ച്ചയുടേത്.

2019ല്‍ 19 സീറ്റുകളില്‍ വിജയിച്ച എസ്കെഎം ഇതിനോടകം 18 സീറ്റുകളില്‍ വിജയം നേടി. 13 സീറ്റുകളില്‍ കൂടി എസ്കെഎം ലീഡ് ചെയ്യുന്നുണ്ട്. പ്രധാന പ്രതിപക്ഷമായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് ഒരു സീറ്റില്‍ മാത്രമാണ് വിജയിച്ചത്.

 

 

Read More: മൂക്ക് കൊണ്ട് ‘ക്ഷ, ണ്ണ, ക്ക, ങ്ക’ അല്ല A to Z, ടൈപ്പ് ചെയ്യും; അതും 25 സെക്കൻ്റിൽ; ഇത് ടൈപ്പിങ് മാൻ ഓഫ് ഇന്ത്യ

Read More: എക്സിറ്റ് പോൾ അല്ല, ഇതാണ് ‘മോദി പോൾ’; പരിഹസിച്ച് രാഹുൽ ഗാന്ധി; ഇൻഡ്യ മുന്നണി 295ന് മുകളിൽ സീറ്റ്‌ നേടുമെന്നും പ്രതികരണം

Read More: കിണി കിണിം മുഴക്കി പാഞ്ഞിരുന്ന സൈക്കിള്‍… ഓർമയില്ലെ ആ സൈക്കിൾ കാലം… കാലമിനിയുമുരുളും മാറ്റങ്ങളുമായി, നാളെ ലോക സൈക്കിൾ ദിനം

spot_imgspot_img
spot_imgspot_img

Latest news

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

Other news

സ്ത്രീയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ച നിലയിൽ

ബംഗളൂരു: പോലീസ് സ്റ്റേഷന് സമീപം സ്ത്രീയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ച നിലയിൽ. വിധവയും...

രാജ്യത്തെ ആദ്യ ഡിസൈന്‍ മൃഗശാല തൃശൂരില്‍: നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

രാജ്യത്തെ ആദ്യ ഡിസൈന്‍ മൃഗശാല തൃശൂരില്‍: നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും തൃശൂർ:...

7,993 സ്‌കൂളുകളിൽ കുട്ടികൾ പൂജ്യം, അധ്യാപകർ 20,817

7,993 സ്‌കൂളുകളിൽ കുട്ടികൾ പൂജ്യം, അധ്യാപകർ 20,817 ന്യൂഡൽഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി...

മൂന്നാം വർഷവും മുപ്പതിനായിരം; നിയമനങ്ങളില്‍ റെക്കോര്‍ഡ് മുന്നേറ്റവുമായി കേരള പിഎസ്‌സി

മൂന്നാം വർഷവും മുപ്പതിനായിരം; നിയമനങ്ങളില്‍ റെക്കോര്‍ഡ് മുന്നേറ്റവുമായി കേരള പിഎസ്‌സി തിരുവനന്തപുരം: നിയമനങ്ങളില്‍...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

തേനിയിൽ കഞ്ചാവ് വേട്ട; നാലുപേർ പിടിയിൽ, 24 കിലോ കഞ്ചാവ് പിടികൂടി

തേനിയിൽ കഞ്ചാവ് വേട്ട; നാലുപേർ പിടിയിൽ, 24 കിലോ കഞ്ചാവ് പിടികൂടി തേനി...

Related Articles

Popular Categories

spot_imgspot_img