നടൻ ആശിഷ് വിദ്യാർഥിയേയും ഭാര്യയേയും ഇടിച്ചു തെറിപ്പിച്ച് ബൈക്ക്; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ
ന്യൂഡൽഹി: നടൻ ആശിഷ് വിദ്യാർഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും ഗുവാഹത്തിയിൽ വാഹനാപകടത്തിൽ പരുക്കേറ്റു.
കഴിഞ്ഞ ദിവസം രാത്രി ഭക്ഷണത്തിന് ശേഷം റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അമിതവേഗത്തിൽ എത്തിയ മോട്ടോർസൈക്കിൾ ഇരുവരെയും ഇടിച്ചത്.
ആശിഷിനും രൂപാലിക്കും നിസ്സാര പരുക്കുകളാണ് ഉണ്ടായതെന്ന് റിപ്പോർട്ടുണ്ട്.
അപകടത്തിന് പിന്നാലെ നാട്ടുകാർ ഉടൻ ഇരുവരെയും ആശുപത്രിയിലെത്തിച്ചു.
അപകടത്തിൽ പരുക്കേറ്റ ബൈക്ക് യാത്രക്കാരനെയും ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിലവിൽ താനും ഭാര്യയും സുരക്ഷിതരാണെന്നും ചികിത്സയിൽ കഴിയുകയാണെന്നും ആശിഷ് വിദ്യാർഥി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
ഭാര്യ രൂപാലി ഇപ്പോൾ ആശുപത്രിയിൽ നിരീക്ഷണത്തിലാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശിഷ് പങ്കുവച്ച വിഡിയോയിൽ വ്യക്തമാക്കി.
ചെറിയ പരുക്കുകൾ മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. 2023ലാണ് ആശിഷ് വിദ്യാർഥി രൂപാലി ബറുവയെ വിവാഹം കഴിച്ചത്.
English Summary:
Actor Ashish Vidyarthi and his wife Rupali Barua sustained minor injuries in a road accident in Guwahati. The incident occurred when a speeding motorcycle hit them while they were crossing the road after dinner. Both are safe and undergoing treatment, Ashish confirmed through social media.
ashish-vidyarthi-wife-injured-road-accident-guwahati
Ashish Vidyarthi, Rupali Barua, road accident, Guwahati, Indian cinema, celebrity news









