തെലുങ്ക് നടൻ വിഷ്ണു മഞ്ചു പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം കണ്ണപ്പ റിലീസിന് ഒരുങ്ങുകയാണ്.
പാൻ ഇന്ത്യൻ ലെവലിൽ ഒരുങ്ങുന്ന സിനിമയുടെ കേരളത്തിലെ വിതരണം ആശിർവാദ് സിനിമാസ് ആണ് ഏറ്റെടുത്തിരിക്കുന്നത്.
മോഹൻലാൽ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്.
മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്ത കണ്ണപ്പ 2025 ജൂണ്‍ 27-ന് ആഗോളതലത്തിൽ റിലീസിനെത്തും.
ചിത്രത്തിൽ മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ തുടങ്ങിയവർ പ്രധാന വേഷത്തിലുമെത്തുന്നുണ്ട്.
കിരാത എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ഇതിൽ അവതരിപ്പിക്കുന്നത്. രുദ്ര എന്ന കഥാപാത്രമായാണ് പ്രഭാസ് സിനിമയിൽ വരുന്നത്.
മോഹന്‍ ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്‌ടറി, എ വി എ എന്‍റര്‍ടെയ്ന്‍മെന്‍റ്സ് എന്നി ബാനറുകളിലാണ് ചിത്രം നിര്‍മിക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം 150-200 കോടിയാണ് കണ്ണപ്പയുടെ ബജറ്റ്. മുകേഷ് കുമാർ സിംഗ് ആണ് സംവിധാനം.
ചിത്രത്തിൽ പ്രഭാസും മോഹൻലാലും പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചതെന്ന് നേരത്തെ വിഷ്ണു മഞ്ചു വെളിപ്പെടുത്തിയിരുന്നു.