web analytics

തട്ടുകട സൗഹൃദം, ലഹരിക്കച്ചവടം; ഉമ്മയെ വെട്ടിക്കൊന്ന ആഷിക്കും ഭാര്യയെ വെട്ടിക്കൊന്ന യാസിറും അടുത്ത കൂട്ടുകാർ

കോഴിക്കോട്: ഉമ്മയെ വെട്ടിക്കൊന്ന ആഷിക്കും ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ യാസിറും സുഹൃത്തുക്കളും സഹപ്രവർത്തകരും.

താമരശ്ശേരി ചുരത്തിലെ തട്ടുകടയിലായിരുന്നു ആഷിക്കും യാസിറും ജോലി ചെയ്തിരുന്നതെന്നും ഇരുവരും ലഹരിക്ക് അടിമകളെന്നും നാട്ടുകാർ വ്യക്തമാക്കുന്നു.

ഇവർ ജോലി ചെയ്തിരുന്ന തട്ടുകട മറയാക്കിയായിരുന്നു ലഹരി കച്ചവടം നടന്നിരുന്നത് എന്നാണ് ആരോപണം. ജനകീയ കർമ്മ സമിതിയുടെ പരാതിയെ തുടർന്ന് പൂട്ടിയ കട വീണ്ടും തുറന്നു പ്രവർത്തനം തുടങ്ങിയിരുന്നു.

താമരശ്ശേരി അടിവാരം സ്വദേശി സുബൈദയെയാണ് മകനായ ആഷിക്ക് വെട്ടിക്കൊലപ്പെടുത്തിയത്. പണം നൽകാത്തത്തിനുള്ള പ്രകോപനമാണ് ഉമ്മയെ കൊലപ്പെടുത്താൻ കാരണമെന്നാണ് പൊലീസ് പറയുന്നത്.

തനിക്ക് ജന്മം നൽകിയതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്നായിരുന്നു കൊലപാതക ശേഷം പ്രതി ആഷിഖ് നാട്ടുകാരോട് പറഞ്ഞത്. രണ്ട് ദിവസം ആഷിഖ് വീട്ടിൽ എത്താതിരുന്നതോടെ എവിടെ പോയിരുന്നെന്ന് ചോദിച്ച അമ്മയോട് തനിക്ക് പൈസ വേണം എന്നായിരുന്നു ആഷിഖ് പറഞ്ഞ മറുപടി.

പിന്നീടുണ്ടായ തർക്കത്തിനൊടുവിലാണ് നിഷ്ഠൂരമായ കൊലപാതകം നടന്നത്. ആഷിഖിന് ഒന്നര വയസ്സ് പ്രായമുള്ളപ്പോൾ പിതാവ് വിവാഹബന്ധം വേർപ്പെടുത്തിയിരുന്നു. പിന്നീട് കൂലിപ്പണിക്ക് പോയാണ് സുബൈദ ആഷിഖിനെ വളർത്തിയത്.

ലഹരി ഉപയോഗിച്ച് നേരത്തെയും ആഷിഖ് നിരവധി പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. ബ്രെയിൻ ട്യൂമർ ബാധിച്ചതോടെ അടിവാരത്തെ സ്വന്തം വീട്ടിൽ നിന്നും ഇവർ സഹോദരിയുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു.

അവിടെയും ആഷിഖ് എത്തിപ്രശ്നങ്ങൾ ഉണ്ടാക്കി. അതോടെ പുതുപ്പാടിയിൽ താമസിക്കുന്ന സഹോദരിക്ക് അടുത്തേക്ക് മാറുകയായിരുന്നു. പിന്നീട്മകനോട് ഒപ്പം താമസിക്കാനുള്ള ആഗ്രഹമാണ് വിനയായതെന്ന് അയൽവാസികൾ പറയുന്നത്.

അതേസമയം, ലഹരി ഉപയോ​ഗിച്ച ശേഷമുള്ള മർദ്ദനം താങ്ങാനാകാതെ വീടുവിട്ടിറങ്ങിയതാണ് കോഴിക്കോട് ഈങ്ങാപ്പുഴയിൽ ഷിബിലയെ ഭർത്താവായ യാസിർ കൊലപ്പെടുത്താൻ കാരണം.

പ്രണയിച്ച് വിവാഹം ചെയ്തവരായിരുന്നു ഇവർ. ഭർത്താവിൻ്റെ ലഹരിയുപയോഗവും, ശാരീരിക പീഡനവും കാരണം സഹികെട്ടാണ് ഷിബില യാസിറിന് ഒപ്പം താമസിച്ചിരുന്ന വാടക വീട്ടിൽ നിന്ന് മകൾക്കൊപ്പം കക്കാട്ടെ സ്വന്തം വീട്ടിലേക്ക് മാറിയത്.

ഇവരുടെവസ്ത്രങ്ങളും വിവിധ രേഖകകളും വാടക വീട്ടിലായിരുന്നു ഉണ്ടായിരുന്നത്. ഇതെടുക്കാനായി ഷിബിലയും കുടുംബവും ശ്രമിച്ചെങ്കിലും യാസർ അതിനുസമ്മതിച്ചില്ല. ഇതിനിടെ മകളുടെ പിറന്നാളിന് ക്ഷണിച്ചില്ലെന്ന് പറഞ്ഞ്, യാസർ ഷിബിലയുടെ വസ്ത്രങ്ങൾ മുഴുവൻ കത്തിച്ചിരുന്നു. ഇതോടെ ഷിബിലെ പൊലീസിൽ പരാതി നൽകിയെങ്കിലും നാട്ടുകാരിൽ ചിലർ അനുനയത്തിന് ശ്രമിച്ചിരുന്നു.

അതിനിടയിലാണ് ഭാര്യയുടെ സ്കൂൾ സർട്ടിഫിക്കറ്റുകൾ യാസർ കക്കാട്ടെ വീട്ടിലെത്തി തിരികെ നൽകിയത്. പിന്നീട് വൈകീട്ട് നോമ്പുതുറ നേരത്ത് വീണ്ടും വരാമെന്നും സലാം ചൊല്ലി പിരിയാമെന്നും പറഞ്ഞു.

അത് പക്ഷേ ഷിബിലയുടെ ജീവനെടുക്കാനായിരുന്നു എന്ന് ആരും അറിഞ്ഞില്ല. നിലവിളി കേട്ട് അയൽവാസികൾ എത്തുമ്പോഴേക്കും ഷിബില കുത്തേറ്റ് മരിച്ചിരുന്നു.

ഇതിനിടെഅച്ഛൻ അബ്ദു റഹ്മാനും അമ്മ ഹസീനയ്ക്കും വെട്ടേറ്റു. അയൽവാസികൾക്ക് നേരെയും കത്തിവീശി. കൊലപാതകം നടന്ന സമയത്ത് യാസിർ ലഹരി ഉപയോഗിച്ചിരുന്നില്ലെന്നാണ് പൊലീസ് കണ്ടെത്തൽ. സ്വബോധത്തോടെ കരുതിക്കൂട്ടിയാണ് യാസിർ കൊലചെയ്യാനെത്തിയെന്നാണ് പൊലീസിൻ്റെ നിഗമനം.

അതേസമയം, യാസിറിനെ 14 ദിവസത്തേക്ക് താമരശ്ശേരി കോടതി റിമാൻഡ് ചെയ്തിതിട്ടുണ്ട്. പ്രതിക്കായി അന്വേഷണസംഘം ഉടൻ കസ്റ്റഡി അപേക്ഷ നൽകും. കസ്റ്റഡിയിൽ എടുത്തശേഷം പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുക്കും.

ലഹരി ഉപയോഗത്തെ തുടർന്നുണ്ടായ കുടുംബ വഴക്ക് കൊലപാതകത്തിൽ കലാശിച്ചു എന്നാണ് പൊലീസിന്റെ ഇതുവരെയുള്ള കണ്ടെത്തൽ. യാസിറിന്റെ ആക്രമണത്തിൽ കഴുത്തിനു മുറിവേറ്റാണ് മരിച്ചത്. അതേസമയം, ഷിബില കൊലക്കേസിൽ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു.

spot_imgspot_img
spot_imgspot_img

Latest news

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

Other news

​കുട്ടികൾ തമ്മിലുള്ള വഴക്ക് അക്രമത്തിൽ കലാശിച്ചു; വർക്കലയിൽ യുവതിക്കും മകനും മർദ്ദനം!

​കുട്ടികൾ തമ്മിലുള്ള വഴക്ക് അക്രമത്തിൽ കലാശിച്ചു; വർക്കലയിൽ യുവതിക്കും മകനും മർദ്ദനം! വർക്കല:...

“ഭീഷണി വേണ്ട, മുട്ടുമടക്കില്ല”: പി.സി. ജോർജിന് മറുപടിയുമായി പാലാ ബിഷപ്പ്

കോട്ടയം: രാഷ്ട്രീയ വിവാദങ്ങളിൽ സഭയെയും മെത്രാന്മാരെയും വലിച്ചിഴയ്ക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് പാലാ ബിഷപ്പ്...

പിണറായി വിജയൻറെ ചിത്രം “സ്വർണക്കള്ളൻ” എന്ന ക്യാപ്ഷനോടുകൂടി പ്രചരിപ്പിച്ചു: കണ്ണൂരിൽ യുവാവിനെതിരെ കേസ്

പിണറായി വിജയൻറെ ചിത്രം “സ്വർണക്കള്ളൻ” എന്ന ക്യാപ്ഷനോടുകൂടി പ്രചരിപ്പിച്ചു: കണ്ണൂരിൽ യുവാവിനെതിരെ...

സമൃദ്ധിയും വിജയവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ഇന്നത്തെ നക്ഷത്രഫലം

സമൃദ്ധിയും വിജയവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ഇന്നത്തെ നക്ഷത്രഫലം ഇന്ന് രാശിചക്രത്തിലെ...

സെൽഫിയെടുക്കുന്നതിനിടെ തിരയടിച്ചു; തീർത്ഥാടനത്തിനെത്തിയ യുവാവ് കടലിൽ വീണു മരിച്ചു!

സെൽഫിയെടുക്കുന്നതിനിടെ തിരയടിച്ചു; തീർത്ഥാടനത്തിനെത്തിയ യുവാവ് കടലിൽ വീണു മരിച്ചു! വിഴിഞ്ഞം: തീർത്ഥാടനത്തിനിടെ കടൽത്തീരത്ത്...

ബസ് സ്റ്റാൻഡിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ഒളിവിലായിരുന്ന കാപ്പ പ്രതി പിടിയിൽ

ബസ് സ്റ്റാൻഡിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ഒളിവിലായിരുന്ന കാപ്പ പ്രതി പിടിയിൽ തിരുവനന്തപുരം:...

Related Articles

Popular Categories

spot_imgspot_img