ആരോഗ്യനില മോശം; നിരാഹാര സമരം നടത്തുന്ന ആശവർക്കറെ ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം: ആരോഗ്യമില മോശമായതിനെ തുടർന്ന് നിരാഹാര സമരം നടത്തുന്ന ആശവർക്കറെ ആശുപത്രിയിലേക്ക് മാറ്റി. കേരള ആ​ശ ഹെൽത്ത്​ വർക്കേഴ്​സ്​ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ആർ. ഷീജയെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിയോട് കൂടിയാണ് ഷീജ നിരാഹാര സമരം ആരംഭിച്ചത്.

ഇന്ന് വൈകിട്ടോടെ ഷീജയുടെ ആരോഗ്യനില മോശമാവുകയായിരുന്നു. തുടർന്ന് ഇവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, ആർ. ഷീജക്ക് പകരം ആശവർക്കറായ ശോഭ നിരാഹാരസമരം തുടങ്ങാൻ ആണ് തീരുമാനം. സെക്രട്ടേറിയറ്റിനു മുന്നില്‍ ആശ വര്‍ക്കര്‍മാര്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്​ കടക്കുകയാണ്.

സർക്കാരുമായുള്ള ചർച്ച പരാജ​യപ്പെട്ടതിനെ തുടർന്ന്​ ആരംഭിച്ച നിരാഹാര സമരം ആവശ്യങ്ങൾ അംഗീകരിക്കും വരെ തുടരുമെന്ന നിലപാടിലാണ്​ സമര സമിതി. കേരള ആ​ശ ഹെൽത്ത്​ വർക്കേഴ്​സ്​ അസോസിയേഷൻ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ. ബിന്ദു, ജില്ല കമ്മിറ്റി അംഗം തങ്കമണി എന്നിവരാണ് നിരാഹാര സമരമിരിക്കുന്നത്. ഇവരെ വെള്ളിയാഴ്ച മെഡിക്കൽ സംഘം പരിശോധിച്ച്​ ആരോഗ്യനില വിലയിരുത്തിയിരുന്നു.

അതേസമയം നിയമസഭയിൽ ​വെള്ളിയാഴ്ചയും ആശമാരുടെ വിഷയം ​പ്രതിപക്ഷം ഉന്നയിച്ചെങ്കിലും പ്രശ്ന പരിഹാരത്തിനുള്ള ക്രിയാത്മക ഇടപെടൽ സർക്കാരിൽ നിന്നുണ്ടായില്ല.

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

Related Articles

Popular Categories

spot_imgspot_img