web analytics

ആര്യൻ അസാരിക്ക് മാധ്യമ വിലക്ക്

വിമാനാപകടത്തിന്റെ സാക്ഷി, മൊഴി രേഖപ്പെടുത്തി

അഹമ്മദാബാദ്: സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ച എയർ ഇന്ത്യ വിമാനാപകടത്തിന്റെ വീഡിയോ ചിത്രീകരിച്ച ആര്യൻ അസാരിക്ക് മാധ്യമങ്ങളെ കാണുന്നതിന് വിലക്ക്.

പോലീസിനുമുന്നിൽ സാക്ഷിയായി മൊഴി രേഖപ്പെടുത്തിയ ശേഷമാണ് മാധ്യമങ്ങളെ കാണരുതെന്ന് നിർദേശിച്ചത്. ആര്യനെ നാട്ടിലേക്ക് പറഞ്ഞുവിട്ടതായി ഇദ്ദേഹത്തിന്റെ സമീപവാസികൾ പറഞ്ഞു.

ആര്യൻ പകർത്തിയ വീഡിയോ സാമൂഹികമാധ്യമത്തിൽ വേഗത്തിൽ പ്രചരിക്കുകയായിരുന്നു. വിമാനത്തിന്റെ അവസാനനിമിഷങ്ങൾ പകർത്തിയത് തുടരന്വേഷണത്തിൽ ഒരു പ്രധാന തെളിവായി മാറുകയും ചെയ്തു.

ഫോണിൽ ചിത്രീകരണം തുടങ്ങി 24 സെക്കൻഡിൽ, അഹമ്മദാബാദ്-ലണ്ടൻ വിമാനം ഗതിമാറി അടുത്തുള്ള മെഡിക്കൽ കോളേജ് കാമ്പസിലെ ഒരു കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയും തീപിടിക്കുകയും ചെയ്തു.

“ദൃശ്യം പകർത്തി 24 സെക്കൻഡിനുള്ളിൽ വിമാനം തകർന്നുവീണു. എനിക്ക് ഭയംതോന്നി. വീഡിയോ ആദ്യം കണ്ടത് സഹോദരിയാണ്, പിന്നീട് പിതാവിനെ അറിയിച്ചു. വിമാനം തകരുമെന്ന് എനിക്ക് അറിയില്ലായിരുന്നു” -ആര്യൻ പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു.

അപകടം നടന്ന ദിവസം 12.30-നാണ് ഓംകാർനഗറിലെ കെട്ടിടത്തിൽ ആര്യൻ മുറിയെടുത്തത്. അവിടെവെച്ച് സഹോദരിയെയും അച്ഛനെയും കാണിക്കാൻ പകർത്തിയ കാഴ്ചയാണ് ലോകത്തെ ഞെട്ടിച്ചത്.

ആരവല്ലി ജില്ലയിലെ സമാലാജി ഗ്രാമമാണ് സ്വദേശം. വിമാനം കത്തുന്നതു കണ്ട ആര്യൻ അഹമ്മദാബാദ് മെട്രോയിൽ ജോലിചെയ്യുന്ന, വിരമിച്ച സൈനികനായ പിതാവിനെ വിളിച്ചുപറഞ്ഞു.

ആര്യൻ ഓംകാർനഗറിലേക്ക് മടങ്ങിയെത്തിയില്ല

മൊഴി പോലീസ് രേഖപ്പെടുത്തിയ ശേഷം ആര്യൻ ഓംകാർനഗറിലേക്ക് മടങ്ങിയെത്തിയില്ല. ജനശ്രദ്ധയിൽനിന്ന് രക്ഷപ്പെടാൻ ഗ്രാമത്തിലേക്കു പോയതായി അയൽവാസികൾ പറഞ്ഞു.

ഞെട്ടലോടെയായിരുന്നു അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ വീഡിയോ ലോകം കണ്ടത്. അപകടമുണ്ടായി നിമിഷ നേരത്തിനുള്ളിൽ തന്നെ വീഡിയോ വ്യാപകമായി പ്രചരിച്ചു.

സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമുള്ള ലക്ഷ്മിനഗറിൽ നിന്നായിരുന്നു വൈറലായ ദുരന്ത വീഡിയോ ചിത്രീകരിച്ചത്.

Also Read: ഗതാഗതക്കുരുക്കിൽ പെട്ട് ആംബുലൻസ്; ചികിത്സ വൈകി; ആദിവാസി ബാലന് ദാരുണാന്ത്യം

12-ാം ക്ലാസ് വിദ്യാർത്ഥിയായ ആര്യൻ അസാരി ആണ് തന്റെ മൊബൈൽ ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തിയത്. എയർപോർട്ടിനു സമീപത്ത് വിമാനങ്ങൾ താഴ്ന്നു പറക്കുന്ന കാഴ്ച, ആരവല്ലി ജില്ലയിലുള്ള തന്റെ സുഹൃത്തിനെ കാണിക്കാനായിരുന്നു ആര്യൻ മൂന്നുനില കെട്ടിടത്തിന്റെ മുകളിൽ കയറി വീഡിയോ പകർത്തിയത്.

വിമാനം തകർന്നു വീണ് തീഗോളമായി മാറി

എന്നാൽ, സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത സംഭവങ്ങൾക്കായിരുന്നു ആര്യൻ പിന്നീട് സാക്ഷിയായത്. എയർ ഇന്ത്യയുടെ കൂറ്റൻ വിമാനം തന്റെ കണ്മുന്നിൽ തകർന്നു വീണ് തീഗോളമായി മാറി. തന്റെയും അച്ഛന്റെയും ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പോസ്റ്റു ചെയ്തതെന്ന് ആര്യൻ പ്രാദേശിക മാധ്യമത്തോട് പറഞ്ഞു.

അപകട ശേഷം, അഹമ്മദാബാദ് ക്രൈംബ്രാഞ്ച് സംഘം ആര്യനെ സമീപിച്ചതായും വീഡിയോയെക്കുറിച്ചുള്ള വിശദാംശങ്ങൾ ചോദിച്ചറിഞ്ഞതായും അയൽവാസിയായ സുനിത സിംഗ് പറയുന്നു. അപകടം കണ്ട് ആര്യൻ പേടിച്ചിരിക്കുകയാണെന്നും വിമാനം കാണുമ്പോഴെല്ലാം അവന് ഇപ്പോൾ പേടിയാണെന്നും സമീപവാസികൾ പറഞ്ഞു.

Also Read:മാറാതെ മഴ; 11 ജില്ലകളിലും രണ്ട് താലൂക്കുകളിലും ഇന്ന് അവധി

വ്യാഴാഴ്ച ഉച്ചയോടെയാണ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യ വിമാനം നിമിഷങ്ങൾക്കകം തകർന്ന് വീണത്. 230 യാത്രക്കാരും 12 ജീവനക്കാരുമായി അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പറന്ന വിമാനമാണ് അപകടത്തിൽപെട്ടത്. വിമാനത്തിലുണ്ടായിരുന്ന 241 പേരും കൊല്ലപ്പെട്ടു. ഒരു യാത്രക്കാരൻ മാത്രമാണ് അത്ഭുതകരമായി രക്ഷപെട്ടത്.

English Summary:

Aryan Asari, who filmed the viral video of the Air India plane accident shared on social media, has been restricted from speaking to the media.
Authorities issued the directive after he gave his statement as a witness to the police. According to neighbors, Aryan has since returned to his hometown.

spot_imgspot_img
spot_imgspot_img

Latest news

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ പാലക്കാട് ∙...

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

Other news

സ്കൈപ്പ് വഴിയുള്ള ‘ഡിജിറ്റൽ അറസ്റ്റ്’:ഐടി ജീവനക്കാരിക്ക് നഷ്ടപ്പെട്ടത് 32 കോടി

ബെംഗളൂരു: ഡിഎച്ച്എൽ, സൈബർ ക്രൈം, സിബിഐ, റിസർവ് ബാങ്ക് ഉദ്യോഗസ്ഥർ എന്നിങ്ങനെ...

വിവാഹ മോചിതയായ ഭാര്യയെ പീഡിപ്പിച്ചാൽ….നിങ്ങളുടെ മെട്രോ സ്റ്റേഷനുകളിൽ ഒന്ന് പൊട്ടിത്തെറിക്കും; ഭീഷണി ഇമെയിൽ വഴി

വിവാഹ മോചിതയായ ഭാര്യയെ പീഡിപ്പിച്ചാൽ….നിങ്ങളുടെ മെട്രോ സ്റ്റേഷനുകളിൽ ഒന്ന് പൊട്ടിത്തെറിക്കും; ഭീഷണി...

മദ്യപിക്കുന്നതിനിടെ തിരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി തർക്കം; മാതൃസഹോദരന്മാർ ചേർന്ന് യുവാവിനെ കൊലപ്പെടുത്തി

മാതൃസഹോദരന്മാർ ചേർന്ന് യുവാവിനെ കൊലപ്പെടുത്തി മധ്യപ്രദേശിൽ ഉണ്ടായ ദാരുണ സംഭവത്തിൽ ബിഹാർ...

തുടക്കം പാളി; ക്യൂ15 മണിക്കൂര്‍ വരെ നീളുന്നു; കുടിവെള്ളം പോലും ലഭിക്കുന്നില്ലെന്ന് പരാതി

തുടക്കം പാളി; ക്യൂ15 മണിക്കൂര്‍ വരെ നീളുന്നു; കുടിവെള്ളം പോലും ലഭിക്കുന്നില്ലെന്ന്...

മൊബൈൽ ഐഎംഇഐ കൃത്രിമം: ഇനി ജാമ്യമില്ലാ കുറ്റം; 3 വർഷം തടവും 50 ലക്ഷം വരെ പിഴയും

ന്യൂഡൽഹി: മൊബൈൽ ഫോണുകളുടെ 15 അക്ക ഐഎംഇഐ (International Mobile Equipment...

മലപ്പുറം ദേശീയപാതയിൽ സ്കൂൾ ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം; കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു; 6 പേർക്ക് പരിക്ക്

മലപ്പുറം ദേശീയപാതയിൽ സ്കൂൾ ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം മലപ്പുറത്ത് ദേശീയപാതയിൽ...

Related Articles

Popular Categories

spot_imgspot_img