ആര്യാടൻ ഷൗക്കത്തിന്റെ ‘കൈ’ പിടിച്ച് നിലമ്പൂർ

ആര്യാടൻ ഷൗക്കത്തിന്റെ ‘കൈ’ പിടിച്ച് നിലമ്പൂർ

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ മിന്നും വിജയം നേടി ആര്യാടൻ ഷൗക്കത്ത്. 11005 വോട്ടിൻ്റെ വന്‍ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം.

ആര്യാടൻ ഷൗക്കത്ത് – 76,666 എം.സ്വരാജ് – 65,661 പി.വി. അൻവർ – 19,593 മോഹൻ ജോർജ് – 8,536 എന്നിങ്ങനെയാണ് വോട്ട് നേടിയത്. വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ മിനുറ്റുകള്‍ മുതല്‍ തന്നെ ആര്യാടന്‍ ഷൗക്കത്ത് മുന്നിലായിരുന്നു.

രണ്ട് റൗണ്ടിലൊഴികെ ബാക്കിയെല്ലാ റൗണ്ടിലും ഷൗക്കത്ത് തന്നെയായിരുന്നു മുന്നില്‍ നിന്നത്. പോത്തുകല്ല് ഉള്‍പ്പെടുന്ന പഞ്ചായത്തുകളുടെ വോട്ടെണ്ണിയപ്പോള്‍ ചില ബൂത്തുകളില്‍ മാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എം സ്വരാജിന് നേരിയ മുന്‍തൂക്കം ലഭിച്ചത്.

നിലമ്പൂരിൽ വോട്ടെണ്ണൽ ആരംഭിച്ചു

കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലം എല്‍ഡിഎഫിനൊപ്പം നിന്ന നിലമ്പൂരാണ് ഇപ്പോൾ ആര്യാടന്‍ ഷൗക്കത്ത് തിരിച്ചുപിടിച്ചിരിക്കുന്നത്. പിണറായി വിജയൻ സർക്കാറിനെതിരെയുള്ള കേരളത്തിലെ ജനരോഷമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് വിജയത്തിന് ശേഷം ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു.

ഒമ്പത്, 16 റൗണ്ടുകളിൽ മാത്രമാണ് എൽഡിഎഫിന്റെ സ്വരാജിന് ലീഡ് നേടാനായത്. ബാക്കി റൗണ്ടുകളിലെല്ലാം ഷൗക്കത്ത് തന്നെയാണ് ലീഡ് ഉയർത്തിയത്.

വോട്ടെണ്ണലിന്റെ പതിനാറാം റൗണ്ടിൽ വലിയ മുന്നേറ്റം പ്രതീക്ഷിച്ച ഇടത് ക്യാംപിന് വലിയ നിരാശയായിരുന്നു ഫലം. വെറും എട്ട് വോട്ടിൻ്റെ ലീഡാണ് ഈ റൗണ്ടിൽ എം സ്വരാജിന് നേടാനായത്.

പാർട്ടി വോട്ടുകൾക്ക് അപ്പുറത്ത് നിഷ്‌പക്ഷ വോട്ടുകൾ ഒന്നും എൽഡിഎഫിന് സമാഹരിക്കാനായില്ല. മുൻ എംഎൽഎ പി വി അൻവർ രാജി വെച്ച് ഒഴിഞ്ഞ സ്ഥാനത്തേക്കാണ് നിലമ്പൂരിൽ തെരഞ്ഞെടുപ്പ് നടന്നത്. ജൂൺ 19 നായിരുന്നു തെരഞ്ഞെടുപ്പ്.

നെഞ്ചിടിച്ച് നിലമ്പൂര്‍: ആദ്യഫലങ്ങൾ യുഡിഎഫിനു അനുകൂലം

എല്‍ഡിഎഫിനായി എം.സ്വരാജ്, യുഡിഎഫിനായി ആര്യാടന്‍ ഷൗക്കത്ത്, എന്‍ഡിഎയ്ക്കായി മോഹന്‍ ജോര്‍ജ്, സ്വതന്ത്രസ്ഥാനാര്‍ഥിയും മുന്‍ എംഎല്‍എയുമായ പി.വി.അന്‍വര്‍ എന്നിവരടക്കം 10 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ 73.20 പോളിങ് ശതമാനം ആണ് രേഖപ്പെടുത്തിയിരുന്നത്. വോട്ടെടുപ്പ് സമയം കഴിഞ്ഞും മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നിരയാണ് അനുഭവപ്പെട്ടിരുന്നത്.

കേരള നിയമസഭയുടെ കാലാവധി അവസാനിക്കാൻ ഒരു വർഷത്തിലേറെ ബാക്കിയുണ്ടായിരുന്ന ജനുവരി 13നാണു പി.വി.അൻവർ നിലമ്പൂർ എംഎൽഎ സ്ഥാനത്തു നിന്നും പടിയിറങ്ങിയത്.

നിലമ്പൂരിനു പുറമെ ഗുജറാത്തിലെ കാഡി,വിസാദര്‍, പഞ്ചാബിലെ ലുധിയാന, പശ്ചിമ ബംഗാളിലെ കാളിഗഞ്ജ് എന്നീ നിയമസഭാ സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടന്നിരുന്നു.

ആര്യാടൻ ഷൗക്കത്തിനെ അഭിനന്ദിച്ച് സ്വരാജ്

ആര്യാടൻ ഷൗക്കത്തിനെ അഭിനന്ദിക്കുന്നുവെന്ന് എം. സ്വരാജ് പറഞ്ഞു. നിലമ്പൂരിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷമായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രതികരണം.

ഞങ്ങളെ എതിർക്കുന്നവർ പ്രചാരണത്തിന്റെ പലഘട്ടങ്ങളിലും വിവാദം ഉയർത്തിക്കൊണ്ടു വരാൻ ശ്രമിച്ചെങ്കിലും ഞങ്ങൾ പിടികൊടുത്തില്ല എന്ന് സ്വരാജ് പറഞ്ഞു.

വികസനകാര്യങ്ങൾ ഉയർത്തി പിടിക്കാനാണ് ശ്രമിച്ചത്. അത് ജനങ്ങൾ പരിഗണിച്ചോ എന്ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ സംശയമുണ്ടെന്നും സ്വരാജ് കൂട്ടിച്ചേർത്തു.

ഭരണത്തിന്റെ വിലയിരുത്തലാണ് ഈ തിരഞ്ഞെടുപ്പെന്ന് തോന്നുന്നില്ല എന്ന് പറഞ്ഞ സ്വരാജ് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്തും എന്നും വ്യക്തമാക്കി. ഞങ്ങൾ‌ ഉയർത്തിപിടിച്ച രാഷ്ട്രീയത്തിന് പിശക് ഉണ്ടെന്ന് വിലയിരുത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Summary: Aryadan Shoukath secures a resounding victory in the Nilambur by-election with a massive majority of 11,005 votes. The UDF candidate’s win marks a significant political gain in the constituency.

spot_imgspot_img
spot_imgspot_img

Latest news

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

Other news

പെരുമ്പാവൂർ ബൈപ്പാസ്: പ്ലേറ്റ് ലോഡ് ടെസ്റ്റ്‌ നടത്തി

പെരുമ്പാവൂർ ബൈപ്പാസ്: പ്ലേറ്റ് ലോഡ് ടെസ്റ്റ്‌ നടത്തി പെരുമ്പാവൂർ : നിർമ്മാണം മുടങ്ങിയ...

അഞ്ച് ദിവസം മഴ; ഇന്നത്തെ മഴ മുന്നറിയിപ്പ്

അഞ്ച് ദിവസം മഴ; ഇന്നത്തെ മഴ മുന്നറിയിപ്പ് തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം...

വിഎസ് അച്യുതാനന്ദന്റെ നില അതീവഗുരുതരം

തിരുവനന്തപുരം: സിപിഎം നേതാവും മുന്‍മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്റെ നില അതീവഗുരുതരം. നിവില്‍...

ഇരട്ട സഹോദരങ്ങളായ എസ്ഐമാർ തമ്മിലടിച്ചു

ഇരട്ട സഹോദരങ്ങളായ എസ്ഐമാർ തമ്മിലടിച്ചു ചേലക്കര: ഇരട്ട സഹോദരങ്ങളായ പൊലീസ് സബ് ഇൻസ്‌പെക്ടർമാർ...

അന്താരാഷ്ട്ര ലഹരി മാഫിയയുടെ ഹബ്ബായി ഒമാൻ …?

അന്താരാഷ്ട്ര ലഹരി മാഫിയയുടെ ഹബ്ബായി ഒമാൻ …? കൊണ്ടോട്ടി: കേരളത്തിലെ കണ്ണികളുള്ള അന്താരാഷ്ട്ര...

അമേരിക്കയിൽ ആകാശത്ത് വിമാനങ്ങൾ നേർക്കുനേർ

അമേരിക്കയിൽ ആകാശത്ത് വിമാനങ്ങൾ നേർക്കുനേർ വാഷിങ്ടൺ: അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനവുമായി...

Related Articles

Popular Categories

spot_imgspot_img